Display Settings

Font Size 22px

ﺳﺒﺄ

Saba’

സബഅ

Surah 34 54 verses Madani
10 ١٠
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിന്
مِنَّا
മിന്നാ
among us
നമ്മില്‍നിന്ന്
فَضْلاً
ഫള്‌ലാ,
Bounty
അനുഗ്രഹം
يٰجِبَالُ
യാജിബാലു
O mountains
ഹേയ് പര്‍വ്വതങ്ങളെ
أَوِّبِى
അവ്വിബീ
Repeat praises
സങ്കീര്‍ത്തനമാലപിക്കുക
مَعَهُ
മഅഹൂ
with him
അവനോടൊപ്പം
وَٱلطَّيْرَ
വത്തൈറ,
and the birds
പക്ഷികളേ
وَأَلَنَّا
വഅലന്നാ
And We made pliable
നാം മൃദുലമാക്കി
لَهُ
ലഹു
to him
അവന്ന്
ٱلْحَدِيدَ
ല്‍-ഹദീദ്‌
[the] iron
ഇരുമ്പിനെ
وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلاً يٰجِبَالُ أَوِّبِى مَعَهُ وَٱلطَّيْرَ وَأَلَنَّا لَهُ ٱلْحَدِيدَ
വലഖദ്‌ ആതൈനാ ദാവൂദ മിന്നാ ഫള്‌ലാ, യാജിബാലു അവ്വിബീ മഅഹൂ വത്തൈറ, വഅലന്നാ ലഹു ല്‍-ഹദീദ്‌
And indeed We bestowed grace on David from Us: O you mountains. Glorify with him, And you birds, And We made the iron soft for him.
സംശയമില്ല; ദാവൂദിന് നാം നമ്മില്‍ നിന്നുള്ള അനുഗ്രഹമേകി. നാം നിര്‍ദേശിച്ചു: മലകളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനമാലപിക്കുക. പക്ഷികളേ, നിങ്ങളും. അദ്ദേഹത്തിന് നാം ഇരുമ്പ് മയപ്പെടുത്തിക്കൊടുത്തു.
11 ١١
أَنِ
അനി
That
എന്ന്
ٱعْمَلْ
അ്‌മല്‍
make
ഉണ്ടാക്കുക
سَابِغَاتٍ
സാബിഘാതിന്‍
full coats of mail
മികവുറ്റ പടയങ്കികള്‍
وَقَدِّرْ
വഖദ്ദിര്‍
and measure precisely
കൃത്യത വരുത്തുകയും ചെയ്യുക
فِى
ഫി
In
ഇല്‍
ٱلسَّرْدِ
സ്സര്‍ദി,
the links (of Armor)
അതിന്‍റെ കണ്ണികള്‍
وَٱعْمَلُواْ
വഅ്‌മലൂ
and do
നിങ്ങള്‍ പ്രവര്‍ത്തിക്കുക
صَالِحاً
സാലിഹാ,
a righteous (child)
സല്‍കര്‍മം
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
بِمَا
ബിമാ
for what
യാതൊന്നില്‍
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ
بَصِيرٌ
ബസീര്‍
(is) All-Seer
നന്നായി കാണുന്നവന്‍ (ആകുന്നു)
أَنِ ٱعْمَلْ سَابِغَاتٍ وَقَدِّرْ فِى ٱلسَّرْدِ وَٱعْمَلُواْ صَالِحاً إِنِّى بِمَا تَعْمَلُونَ بَصِيرٌ
അനി അ്‌മല്‍ സാബിഘാതിന്‍ വഖദ്ദിര്‍ ഫി സ്സര്‍ദി, വഅ്‌മലൂ സാലിഹാ, ഇന്നീ ബിമാ തഅ്‌മലൂന ബസീര്‍
Saying: Make you perfect coats of mail, balancing well the rings of chain armour, and work you righteousness. Truly, I am All-Seer of what you do.
മികവുറ്റ പടയങ്കികളുണ്ടാക്കുക. അതിന്‍റെ കണ്ണികള്‍ക്ക് കൃത്യത വരുത്തുക. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായി കണ്ടുകൊണ്ടിരിക്കുന്നവനാണ് നാം, തീര്‍ച്ച.
12 ١٢
وَلِسُلَيْمَانَ
വലിസുലൈമാന
And to Sulaiman
സുലൈമാന്
ٱلرِّيحَ
ര്‍-റീഹ
the wind
കാറ്റിനെ
غُدُوُّهَا
ഘുദുവ്വുഹാ
its morning course
അതിന്‍റെ പ്രഭാത സഞ്ചാരം
شَهْرٌ
ശഹ്‌റുവ്‌
(was) a month
ഒരു മാസത്തെ
وَرَوَاحُهَا
വറവാഹുഹാ
and its afternoon course
അതിന്‍റെ വൈകുന്നേരത്തെ സഞ്ചാരവും
شَهْرٌ
ശഹ്‌ര്‍,
(was) a month
ഒരു മാസം
وَأَسَلْنَا
വഅസല്‍നാ
and We caused to flow
നാം ഒഴുക്കിക്കൊടുത്തു
لَهُ
ലഹൂ
to him
അവന്ന്
عَيْنَ
അൈന
(with the) eye
ഉറവ / കണ്കാഴ്ച
ٱلْقِطْرِ
ല്‍-ഖിത്‌ര്‍,
(of) molten copper
ഉരുകിയ ചെമ്പിന്‍റെ
وَمِنَ
വമിന
And of
നിന്നും
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്നില്‍
مَن
മയ്‌
(are some) who
ഒരുത്തര്‍
يَعْمَلُ
യഅ്‌മലു
do
ജോലി ചെയ്യുന്ന
بَيْنَ يَدَيْهِ
ബൈനയദൈഹി
(was) before it
അതിന്‍റെ മുമ്പില്‍
بِإِذْنِ
ബിഇധ്‌നി
by (the) permission
കല്‍പനപ്രകാരം
رَبِّهِ
റബ്ബിഹ്,
(of) his Lord
അവന്‍റെ രക്ഷിതാവിന്‍റെ
وَمَن
വമയ്‌
And whoever
ആരെങ്കിലും
يَزِغْ
യസിഘ്‌
deviated
ലംഘിച്ചാല്‍
مِنْهُمْ
മിന്‍ഹും
from them
അവരില്‍
عَنْ
അന്‍
from
പറ്റി
أَمْرِنَا
അംറിനാ
our affair
ഞങ്ങളുടെ കാര്യം / കല്പന
نُذِقْهُ
നുധിഖ്‌ഹു
We will make him taste
അവനെ നാം രുചിപ്പിക്കും
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِ
അധാബി
(the) punishment
ശിക്ഷ
ٱلسَّعِيرِ
സ്സഅീര്‍
(of) the Blaze
ആളിക്കത്തുന്ന നരകത്തിലെ
وَلِسُلَيْمَانَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ وَأَسَلْنَا لَهُ عَيْنَ ٱلْقِطْرِ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ
വലിസുലൈമാന ര്‍-റീഹ ഘുദുവ്വുഹാ ശഹ്‌റുവ്‌ വറവാഹുഹാ ശഹ്‌ര്‍, വഅസല്‍നാ ലഹൂ അൈന ല്‍-ഖിത്‌ര്‍, വമിന ല്‍-ജിന്നി മയ്‌ യഅ്‌മലു ബൈനയദൈഹി ബിഇധ്‌നി റബ്ബിഹ്, വമയ്‌ യസിഘ്‌ മിന്‍ഹും അന്‍ അംറിനാ നുധിഖ്‌ഹു മിന്‍ അധാബി സ്സഅീര്‍
And to Solomon the wind, its morning was a month's, and its afternoon was a month's. And We caused a fount of brass to flow for him, and there were jinns that worked in front of him, by the Leave of his Lord, and whosoever of them turned aside from Our Command, We shall cause him to taste of the torment of the blazing Fire.
സുലൈമാന്ന് നാം കാറ്റിനെ അധീനപ്പെടുത്തിക്കൊടുത്തു. അതിന്‍റെ പ്രഭാതസഞ്ചാരം ഒരു മാസത്തെ വഴി ദൂരമാണ്. സായാഹ്ന സഞ്ചാരവും ഒരുമാസത്തെ വഴി ദൂരം തന്നെ. അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഉരുകിയ ഉറവ ഒഴുക്കിക്കൊടുത്തു. അദ്ദേഹത്തിന്‍റെ അടുത്ത് കുറേ ജിന്നുകളും ജോലിക്കാരായുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നാഥന്‍റെ നിര്‍ദേശാനുസരണമായിരുന്നു അത്. അവരിലാരെങ്കിലും നമ്മുടെ കല്‍പന ലംഘിക്കുകയാണെങ്കില്‍ നാമവനെ ആളിക്കത്തുന്ന നരകത്തീയിന്‍റെ രുചി ആസ്വദിപ്പിക്കും.
13 ١٣
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ ഉണ്ടാക്കിക്കൊടുക്കുന്നു
لَهُ
ലഹൂ
to him
അവന്ന്
مَا
മാ
Not
അത്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
مِن
മിം
From
യില്‍നിന്ന്
مَّحَارِيبَ
മഹാറീബ
elevated chambers
കൂറ്റന്‍ കെട്ടിടങ്ങള്‍
وَتَمَاثِيلَ
വതമാഥീല
and statues
പ്രതിമകള്‍
وَجِفَانٍ
വജിഫാനിന്‍
and bowls
തളികകള്‍
كَٱلْجَوَابِ
കല്‍-ജവാബി
like reservoirs
തടാകങ്ങള്‍ / ജലാസഹായങ്ങള്‍ പോലെയുള്ള
وَقُدُورٍ
വഖുദൂറിര്‍
and cooking-pots
പാചക പാത്രങ്ങളും
رَّاسِيَاتٍ
റാസിയാത്,
fixed
ഉറച്ചുനില്‍ക്കുന്ന
ٱعْمَلُوۤاْ
ഇഅ്‌മലൂ
Work
നിങ്ങള്‍ പ്രവര്‍ത്തിക്കുക
آلَ
ആല
(the) family
കുടുംബമേ
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദ്
شُكْراً
ശുഖ്‌റാ,
(in) gratitude
നന്ദിപൂര്‍വം
وَقَلِيلٌ
വഖലീലും
But few
വിരളമാണ്
مِّنْ
മിന്‍
from
ഇല്‍
عِبَادِىَ
ഉബാദിയ
My slaves
എന്‍റെ അടിമകള്‍
ٱلشَّكُورُ
ശ്ശകൂര്‍
(are) grateful
നന്ദിയുള്ളവര്‍
يَعْمَلُونَ لَهُ مَا يَشَآءُ مِن مَّحَارِيبَ وَتَمَاثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَاتٍ ٱعْمَلُوۤاْ آلَ دَاوُودَ شُكْراً وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ
യഅ്‌മലൂന ലഹൂ മാ യശാഉ മിം മഹാറീബ വതമാഥീല വജിഫാനിന്‍ കല്‍-ജവാബി വഖുദൂറിര്‍ റാസിയാത്, ഇഅ്‌മലൂ ആല ദാവൂദ ശുഖ്‌റാ, വഖലീലും മിന്‍ ഉബാദിയ ശ്ശകൂര്‍
They worked for him what he desired, high rooms, images, basins as large as reservoirs, and cauldrons fixed. Work you, O family of Dawud, with thanks, But few of My slaves are grateful.
അവര്‍ അദ്ദേഹമുദ്ദേശിക്കുന്നതൊക്കെ ഉണ്ടാക്കിക്കൊടുത്തു. കൂറ്റന്‍ കെട്ടിടങ്ങള്‍, കൗതുകകരമായ പ്രതിമകള്‍, തടാകങ്ങള്‍പോലുള്ള തളികകള്‍, വെച്ചിടത്തു നിന്നിളകാത്ത കനത്ത പാചകപ്പാത്രങ്ങള്‍, എല്ലാം. ദാവൂദ് കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വം പ്രവര്‍ത്തിക്കുക. എന്‍റെ ദാസന്‍മാരില്‍ നന്ദിയുള്ളവര്‍ വളരെ വിരളമാണ്.
14 ١٤
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
قَضَيْنَا
ഖളൈനാ
We decreed
നാം വിധിച്ചു
عَلَيْهِ
അലൈഹി
from Him
അവന്ന്
ٱلْمَوْتَ
ല്‍-മവ്‌ത
(for) death
മരണം
مَا
മാ
Not
ഇല്ല
دَلَّهُمْ
ദല്ലഹും
indicated to them
അവരെ (ജിന്നുകളെ)അറിയിച്ചു
عَلَىٰ
അലാ
on
മേല്‍
مَوْتِهِ
മവ്‌തിഹീ
his death
അവന്‍റെ മരണം
إِلاَّ
ഇല്ലാ
except
അല്ലാതെ
دَابَّةُ
ദാബ്ബതു
a creature
ചിതല്‍
الأَرْضِ
ല്‍-അര്‍ളി
(of) the earth
ഭൂമിയിലെ
تَأْكُلُ
തഅ്‌കുലു
eating
തിന്നുകൊണ്ടിരുന്ന
مِنسَأَتَهُ
മിന്‍സഅതഹ്,
his staff
അവന്‍റെ ഊന്നുവടി
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
خَرَّ
ഖര്‍റ
he had fallen
അവന്‍ നിലം പതിച്ചപ്പോള്‍
تَبَيَّنَتِ
തബയ്യനതി
became clear
ബോധ്യമായി
ٱلْجِنُّ
ല്‍-ജിന്നു
(to) the jinn
ജിന്നുകള്‍ക്ക്
أَن
അന്‍
that
അത്
لَّوْ
ലവ്‌
If
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْلَمُونَ
യഅ്‌ലമൂന
know
അവര്‍ക്കറിയുക
ٱلْغَيْبَ
ല്‍-ഘൈബ
the unseen
അദൃശ്യകാര്യങ്ങള്‍
مَا
മാ
Not
ഇല്ല (ഇല്ലായിരുന്നു)
لَبِثُواْ
ലബിഥൂ
(they had) remained
അവര്‍ താമസിച്ചത്
فِى
ഫി
In
ഇല്‍
ٱلْعَذَابِ
ല്‍-അധാബി
the punishment.
ശിക്ഷ
ٱلْمُهِينِ
ല്‍-മുഹീന്‍
humiliating
അപമാനകരമായ
فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِ إِلاَّ دَابَّةُ الأَرْضِ تَأْكُلُ مِنسَأَتَهُ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُواْ يَعْلَمُونَ ٱلْغَيْبَ مَا لَبِثُواْ فِى ٱلْعَذَابِ ٱلْمُهِينِ
ഫലമ്മാ ഖളൈനാ അലൈഹി ല്‍-മവ്‌ത മാ ദല്ലഹും അലാ മവ്‌തിഹീ ഇല്ലാ ദാബ്ബതു ല്‍-അര്‍ളി തഅ്‌കുലു മിന്‍സഅതഹ്, ഫലമ്മാ ഖര്‍റ തബയ്യനതി ല്‍-ജിന്നു അന്‍ ലവ്‌ കാനൂ യഅ്‌ലമൂന ല്‍-ഘൈബ മാ ലബിഥൂ ഫി ല്‍-അധാബി ല്‍-മുഹീന്‍
Then when We decreed death for him, nothing informed them of his death except a little worm of the earth, which kept gnawing away at his stick, so when he fell down, the jinns saw clearly that if they had known the unseen, they would not have stayed in the humiliating torment.
പിന്നീട് സുലൈമാന്ന് നാം മരണം വിധിച്ചു. അപ്പോള്‍ ആരും ആ മരണം ജിന്നുകളെ അറിയിച്ചില്ല. അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതലുകളൊഴികെ. അങ്ങനെ സുലൈമാന്‍ നിലം പതിച്ചപ്പോള്‍ ജിന്നുകള്‍ക്ക് ബോധ്യമായി, തങ്ങള്‍ക്ക്അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ അപമാനകരമായ ഈ ദുരവസ്ഥയില്‍ കഴിഞ്ഞു കൂടേണ്ടിവരില്ലായിരുന്നുവെന്ന്.
15 ١٥
لَقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
كَانَ
കാന
(there) was
ഉണ്ടായിരുന്നു
لِسَبَإٍ
ലിസബഇന്‍
for Saba
സബഅ് നിവാസികള്‍ക്ക്
فِى
ഫീ
In
ഇല്‍
مَسْكَنِهِمْ
മസ്‌കനിഹിം
their dwelling place
അവരുടെ വാസസ്ഥലത്ത്
آيَةٌ
ആയഹ്,
a sign
ഒരു ദൃഷ്ടാന്തം
جَنَّتَانِ
ജന്നതാനി
Two gardens
രണ്ടു തോട്ടങ്ങള്‍
عَن
അന്‍
on
നിന്ന്
يَمِينٍ
യമീനിന്‍
(the) right
വലത് ഭാഗത്ത്
وَشِمَالٍ
വശിമാല്,
and (on the) left
ഇടതുഭാഗത്ത്
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുകൊള്ളുക
مِن
മിര്‍
From
യില്‍നിന്ന്
رِّزْقِ
റിസ്‌ഖി
(the) provision
ആഹാരം
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥന്‍റെ
وَٱشْكُرُواْ
വശ്‌കുറൂ
And be grateful
നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക
لَهُ
ലഹ്,
to him
അവന്ന്
بَلْدَةٌ
ബല്‍ദതുന്‍
A land
നാട്!
طَيِّبَةٌ
തയ്യിബതുവ്‌
good
നല്ലതായ / വിശിഷ്ടമായ
وَرَبٌّ
വറബ്ബുന്‍
and a Lord
ഒരു രക്ഷിതാവും
غَفُورٌ
ഘഫൂര്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ آيَةٌ جَنَّتَانِ عَن يَمِينٍ وَشِمَالٍ كُلُواْ مِن رِّزْقِ رَبِّكُمْ وَٱشْكُرُواْ لَهُ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ
ലഖദ്‌ കാന ലിസബഇന്‍ ഫീ മസ്‌കനിഹിം ആയഹ്, ജന്നതാനി അന്‍ യമീനിന്‍ വശിമാല്, കുലൂ മിര്‍ റിസ്‌ഖി റബ്ബികും വശ്‌കുറൂ ലഹ്, ബല്‍ദതുന്‍ തയ്യിബതുവ്‌ വറബ്ബുന്‍ ഘഫൂര്‍
Indeed there was for Saba' (Sheba) a sign in their dwelling place, two gardens on the right hand and on the left Eat of the provision of your Lord, and be grateful to Him, a fair land and an Oft-Forgiving Lord.
സബഅ് നിവാസികള്‍ക്ക് അവരുടെ താമസസ്ഥലത്തു തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. വലത്തും ഇടത്തുമുള്ള രണ്ടു തോട്ടങ്ങളാണത്. നിങ്ങളുടെ നാഥന്‍ തന്ന അന്നം തിന്നുകൊള്ളുക. അവനോട് നന്ദി കാണിക്കുക. എന്തു നല്ല നാട് എത്ര നന്നായി പൊറുക്കുന്നനാഥന്‍.
16 ١٦
فَأَعْرَضُواْ
ഫഅഅ്‌റളൂ
But they turned away
എന്നിട്ടവര്‍ പിന്തിരിഞ്ഞുകളഞ്ഞു
فَأَرْسَلْنَا
ഫഅര്‍സല്‍നാ
So We sent
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
അലൈഹിം
on them
അവരുടെ നേരെ
سَيْلَ
സൈല
(the) flood
ജലപ്രവാഹം
ٱلْعَرِمِ
ല്‍-അറിമി
(of) the dam
അണക്കെട്ടിലെ
وَبَدَّلْنَاهُمْ
വബദ്ദല്‍നാഹും
and We changed for them
അവര്‍ക്കു നാം പകരം നല്‍കി
بِجَنَّاتِهِمْ
ബിജന്നതൈഹിം
their two gardens
അവരുടെ രണ്ടു തോട്ടങ്ങള്‍ക്ക്
جَنَّتَيْنِ
ജന്നതൈനി
two gardens
(വേറെ) രണ്ടു തോട്ടങ്ങള്‍
ذَوَاتَىْ
ധവാതൈ
producing
ഉള്ളതായ
أُكُلٍ
ഉകുലിന്‍
fruit
കായ്കനികള്‍
خَمْطٍ
ഖംതിവ്‌
bitter
കയ്പുള്ള
وَأَثْلٍ
വഅഥ്‌ലിവ്‌
and tamarisks
അസല്‍ ചെടികളും / കാറ്റാടി മരവും
وَشَيْءٍ
വശൈഇം
and (some) thing
ചിലതും
مِّن
മിന്‍
from
ഇല്‍ നിന്ന്
سِدْرٍ
സിദ്‌റിന്‍
lotet rees
ഇലന്തമരങ്ങള്‍
قَلِيلٍ
ഖലീല്‍
few
അല്‍പം
فَأَعْرَضُواْ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَاهُمْ بِجَنَّاتِهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَيْءٍ مِّن سِدْرٍ قَلِيلٍ
ഫഅഅ്‌റളൂ ഫഅര്‍സല്‍നാ അലൈഹിം സൈല ല്‍-അറിമി വബദ്ദല്‍നാഹും ബിജന്നതൈഹിം ജന്നതൈനി ധവാതൈ ഉകുലിന്‍ ഖംതിവ്‌ വഅഥ്‌ലിവ്‌ വശൈഇം മിന്‍ സിദ്‌റിന്‍ ഖലീല്‍
But they turned away, so We sent against them Sail Al-'Arim (flood released from the dam), and We converted their two gardens into gardens producing bitter bad fruit, and tamarisks, and some few lote-trees.
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അവസാനം അവരുടെ നേരെ നാം അണക്കെട്ടില്‍ നിന്നുള്ള അണമുറിയാത്ത ജലപ്രവാഹമയച്ചു. അവരുടെ ആ രണ്ടുതോട്ടങ്ങളും നശിച്ചു. പകരം നാം വേറെ രണ്ടു തോട്ടങ്ങള്‍ നല്‍കി. അവ കയ്പ്പുറ്റ കനികളും കാറ്റാടിമരങ്ങളും ഏതാനും ഇലന്ത മരങ്ങളും മാത്രമുള്ളതായിരുന്നു.
17 ١٧
ذٰلِكَ
ധാലിക
That
അത്
جَزَيْنَاهُمْ
ജസൈനാഹും
We recompensed them
നാമവര്‍ക്ക് പ്രതിഫലം നല്‍കി
بِمَا
ബിമാ
for what
യാതൊന്നിന്
كَفَرُواْ
കഫറൂ,
disbelieved
അവര്‍ അവിശ്വസിച്ചു
وَهَلْ
വഹല്‍
And has
ഉണ്ടോ
نُجْزِيۤ
നുജാസീ
We recompense
നാം പ്രതിഫലം നല്‍കുക
إِلاَّ
ഇല്ല
except
അല്ലാതെ
ٱلْكَفُورَ
ല്‍-കഫൂര്‍
the ungrateful
നന്ദികേട് കാണിക്കുന്നവര്‍ക്ക്
ذٰلِكَ جَزَيْنَاهُمْ بِمَا كَفَرُواْ وَهَلْ نُجْزِيۤ إِلاَّ ٱلْكَفُورَ
ധാലിക ജസൈനാഹും ബിമാ കഫറൂ, വഹല്‍ നുജാസീ ഇല്ല ല്‍-കഫൂര്‍
Like this We requited them because they were ungrateful disbelievers. And never do We requit in such a way except those who are ungrateful.
അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്കു നല്‍കിയ പ്രതിഫലം. നന്ദികെട്ടവര്‍ക്കല്ലാതെ നാം ഇത്തരം പ്രതിഫലം നല്‍കുമോ?
18 ١٨
وَجَعَلْنَا
വജഅല്‍നാ
And We made
നാം ഉണ്ടാക്കി
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
وَبَيْنَ
വബൈന
and between
ഇടയിലും
ٱلْقُرَى
ല്‍-ഖുറ
the towns
ഗ്രാമങ്ങള്‍ക്കു
ٱلَّتِى
ല്ലതീ
Which
യാതൊരു
بَارَكْنَا
ബാറക്‌നാ
We blessed
നാം അനുഗ്രഹിച്ച
فِيهَا
ഫീഹാ
therein
അതിലുണ്ട്
قُرًى
ഖുറന്‍
towns
നാടുകള്‍
ظَاهِرَةً
ളാഹിറതവ്‌
apparent
പ്രകടമായ
وَقَدَّرْنَا
വഖദ്ദര്‍നാ
And We determined
നാം കണക്കാക്കുകയും ചെയ്തു
فِيهَا
ഫീഹാ
therein
അവയില്‍
ٱلسَّيْرَ
സ്സൈറ,
the journey
സഞ്ചാരദൂരം
سِيرُواْ
സീറൂ
“Travel
നിങ്ങള്‍ സഞ്ചരിക്കൂ
فِيهَا
ഫീഹാ
therein
അവയിലൂടെ
لَيَالِىَ
ലയാലിയ
(by) night
രാവുകളില്‍
وَأَيَّاماً
വഅയ്യാമന്‍
and (by) day
പകലുകളിലും
آمِنِينَ
ആമിനീന്‍
safe
നിര്‍ഭയരായി
وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ سِيرُواْ فِيهَا لَيَالِىَ وَأَيَّاماً آمِنِينَ
വജഅല്‍നാ ബൈനഹും വബൈന ല്‍-ഖുറ ല്ലതീ ബാറക്‌നാ ഫീഹാ ഖുറന്‍ ളാഹിറതവ്‌ വഖദ്ദര്‍നാ ഫീഹാ സ്സൈറ, സീറൂ ഫീഹാ ലയാലിയ വഅയ്യാമന്‍ ആമിനീന്‍
And We placed between them and the towns which We had blessed, towns easy to be seen, and We made the stages between them easy: Travel in them safely both by night and day.
അവര്‍ക്കും, നാം അനുഗ്രഹിച്ച ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞു കാണാവുന്ന പല പ്രദേശങ്ങളും നാമുണ്ടാക്കി. അവയില്‍ നാം സഞ്ചാര ദൂരം നിര്‍ണയിക്കുകയും ചെയ്തു. നിങ്ങളവയിലൂടെ രാപ്പകലുകളില്‍ നിര്‍ഭയം സഞ്ചരിച്ചുകൊള്ളുക.
19 ١٩
فَقَالُواْ
ഫഖാലൂ
then they (will) say
അപ്പോള്‍ അവര്‍ പറഞ്ഞു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
بَاعِدْ
ബാഇദ്‌
lengthen (the distance)
ദൂരം ഏര്‍പ്പെടുത്തെണമേ
بَيْنَ
ബൈന
between
ഇടയില്‍
أَسْفَارِنَا
അസ്‌ഫാറിനാ
our journeys
ഞങ്ങളുടെ യാത്രകള്‍ക്ക്
وَظَلَمُوۤاْ
വളലമൂ
And they wronged
അവര്‍ ദ്രോഹം വരുത്തുകയായിരുന്നു
أَنفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങള്‍ക്ക് തന്നെ
فَجَعَلْنَاهُمْ
ഫജഅല്‍നാഹും
So seized them
അപ്പോള്‍ നാം അവരെ ആക്കി
أَحَادِيثَ
അഹാദീഥ
narrations
കഥകള്‍
وَمَزَّقْنَاهُمْ
വമസ്സഖ്‌നാഹും
and We dispersed them
നാം അവരെ ചിന്നഭിന്നമാക്കുകയും ചെയ്തു
كُلَّ
കുല്ല
(of) all
എല്ലാ (തരത്തിലും)
مُمَزَّقٍ
മുമസ്സഖ്,
disintegration
ചിന്ന ഭിന്നമാക്കലും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
َلآيَاتٍ
ലആയാതില്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّكُلِّ
ലികുല്ലി
to every
എല്ലാ
صَبَّارٍ
സബ്ബാറിന്‍
patient
ക്ഷമാലുക്കള്‍ക്കും
شَكُورٍ
ശകൂര്‍
and thankful
നന്ദിയുള്ള
فَقَالُواْ رَبَّنَا بَاعِدْ بَيْنَ أَسْفَارِنَا وَظَلَمُوۤاْ أَنفُسَهُمْ فَجَعَلْنَاهُمْ أَحَادِيثَ وَمَزَّقْنَاهُمْ كُلَّ مُمَزَّقٍ إِنَّ فِى ذٰلِكَ َلآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
ഫഖാലൂ റബ്ബനാ ബാഇദ്‌ ബൈന അസ്‌ഫാറിനാ വളലമൂ അന്‍ഫുസഹും ഫജഅല്‍നാഹും അഹാദീഥ വമസ്സഖ്‌നാഹും കുല്ല മുമസ്സഖ്, ഇന്ന ഫീ ധാലിക ലആയാതില്‍ ലികുല്ലി സബ്ബാറിന്‍ ശകൂര്‍
But they said: Our Lord, Make the stages between our journey longer, and they wronged themselves, so We made them as tales, and We dispersed them all, totally. Verily, in this are indeed signs for every steadfast grateful.
അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ യാത്രാ താവളങ്ങള്‍ക്കിടയില്‍ നീ ദൂരം വര്‍ധിപ്പിച്ചുതരേണമേ. അങ്ങനെ അവര്‍ തങ്ങള്‍ക്കു തന്നെ ദ്രോഹം വരുത്തുകയായിരുന്നു. അവസാനം നാമവരെ കേവലം കഥകളാക്കി. അപ്പാടെ ഛിന്നഭിന്നമാക്കി. നിശ്ചയമായും നല്ല ക്ഷമാശീലര്‍ക്കും നന്ദിയുള്ളവര്‍ക്കും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.