Display Settings

Font Size 22px

الزخرف

Az-Zukhruf

സുവര്‍ണ്ണാലംങ്കാരം

Surah 43 89 verses Madani
20 ٢٠
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
لَوْ
ലൗ
[if]
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
ٱلرَّحْمَـٰنُ
ര്‍-റഹ്‌മാനു
the Most Gracious
പരമകാരുണികനായവന്‍
مَا
മാ
not
ഇല്ല
عَبَدْنَاهُمْ
അബദ്‌നാഹും
we would have worshipped them
ഞങ്ങള്‍ അവരെ ആരാധിക്കുമായിരുന്നു
مَّا
മാ
not
ഇല്ല
لَهُم
ലഹും
of them
അവര്‍ക്ക്
بِذٰلِكَ
ബിധാലിക
for that
അതിനെ പറ്റി
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِلْمٍ
ഇല്‍മിന്‍
(any) knowledge
ഒരു അറിവ്
إِنْ
ഇന്‍
if
എങ്കില്‍
هُمْ
ഹും
they
അവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
يَخْرُصُونَ
യഖ്‌റുസൂന്‍
guess
സ്വയം അനുമാനിക്കുക
وَقَالُواْ لَوْ شَآءَ ٱلرَّحْمَـٰنُ مَا عَبَدْنَاهُمْ مَّا لَهُم بِذٰلِكَ مِنْ عِلْمٍ إِنْ هُمْ إِلاَّ يَخْرُصُونَ
വഖാലൂ ലൗ ശാഅ ര്‍-റഹ്‌മാനു മാ അബദ്‌നാഹും മാ ലഹും ബിധാലിക മിന്‍ ഇല്‍മിന്‍ ഇന്‍ ഹും ഇല്ലാ യഖ്‌റുസൂന്‍
And they said: "If it had been the Will of the Most Beneficent, we should not have worshipped them." They have no knowledge whatsoever of that. They do nothing but lie,
ഇക്കൂട്ടര്‍ പറയുന്നു: "പരമകാരുണികനായ അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും അവരെ പൂജിക്കുമായിരുന്നില്ല." സത്യത്തിലിവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. വെറും അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകയാണിവര്‍.
21 ٢١
أَمْ
അം
Or
അല്ലെങ്കില്‍
آتَيْنَاهُمْ
ആതൈനാഹും
We have given them.
നാമവര്‍ക്ക് കൊടുത്തിട്ടുണ്ടോ
كِتَاباً
കിതാബന്‍
a written Scripture
വല്ല വേദഗ്രന്ഥവും
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِهِ
ഖബ്‌ലിഹീ
before him
മുമ്പ്
فَهُم
ഫഹും
so they
അതിനാല്‍ അവര്‍
بِهِ
ബിഹീ
in it
അതിനെ
مُسْتَمْسِكُونَ
മുസ്‌തംസികൂന്‍
(are) holding fast
മുറുകെ പിടിക്കുന്നവര്‍
أَمْ آتَيْنَاهُمْ كِتَاباً مِّن قَبْلِهِ فَهُم بِهِ مُسْتَمْسِكُونَ
അം ആതൈനാഹും കിതാബന്‍ മിന്‍ ഖബ്‌ലിഹീ ഫഹും ബിഹീ മുസ്‌തംസികൂന്‍
Or have We given them any Book before this, to which they are holding fast?
അതല്ല. നാം ഇവര്‍ക്ക് നേരത്തെവല്ല വേദപുസ്തകവും കൊടുത്തിട്ടുണ്ടോ? അങ്ങനെ ഇവരത് മുറുകെപ്പിടിക്കുകയാണോ?
22 ٢٢
بَلْ
ബല്‍
But
എന്നാല്‍
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയുന്നു
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
وَجَدْنَآ
വജദ്‌നാ
We found
ഞങ്ങള്‍ കണ്ടു
آبَآءَنَا
ആബാഅനാ
our forefathers
ഞങ്ങളുടെ പിതാക്കളെ
عَلَىٰ
അലാ
on
ആയി
أُمَّةٍ
ഉമ്മതിന്‍
(of) people
ഒരു സമുദായത്തില്‍ / മാര്‍ഗ്ഗത്തില്‍
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും
عَلَىٰ
അലാ
on
മേല്‍
آثَارِهِم
ആഥാറിഹിം
their footsteps
അവരുടെ കാല്‍പാടുകള്‍
مُّهْتَدُونَ
മുഹ്‌തദൂന്‍
(are) rightly guided
നേര്‍വഴി പ്രാപിക്കുന്നവരാകുന്നു
بَلْ قَالُوۤاْ إِنَّا وَجَدْنَآ آبَآءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّهْتَدُونَ
ബല്‍ ഖാലൂ ഇന്നാ വജദ്‌നാ ആബാഅനാ അലാ ഉമ്മതിന്‍ വഇന്നാ അലാ ആഥാറിഹിം മുഹ്‌തദൂന്‍
Nay, They say: "We found our fathers following a certain way and religion, and we guide ourselves by their footsteps."
എന്നാല്‍ ഇവര്‍ പറയുന്നതിതാണ്: "ഞങ്ങളുടെ പിതാക്കള്‍ ഒരുവഴിയില്‍ നിലകൊണ്ടതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാത പിന്തുടര്‍ന്ന് നേര്‍വഴിയില്‍ നീങ്ങുകയാണ്."
23 ٢٣
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
مَآ
മാ
not
ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം അയച്ചത്
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്കു മുമ്പ്
فِى
ഫീ
In
ഇല്‍
قَرْيَةٍ
ഖര്‍യതിന്‍
city
ഒരു നാട്
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّذِيرٍ
നധീറിന്‍
warner
ഒരു താക്കീത് കാരന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مُتْرَفُوهَآ
മുത്‌റഫൂഹാ
its wealthy ones
അതിലെ സുഖലോലുപര്‍
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
وَجَدْنَآ
വജദ്‌നാ
We found
ഞങ്ങള്‍ കണ്ടു
آبَآءَنَا
ആബാഅനാ
our forefathers
ഞങ്ങളുടെ പിതാക്കളെ
عَلَىٰ
അലാ
on
മേല്‍
أُمَّةٍ
ഉമ്മതിന്‍
(of) people
ഒരു മാര്‍ഗത്തില്‍ / സമുദായത്തില്‍
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
عَلَىٰ
അലാ
on
മേല്‍
آثَارِهِم
ആഥാറിഹിം
their footsteps
അവരുടെ കാല്‍പാടുകള്‍
مُّقْتَدُونَ
മുഖ്‌തദൂന്‍
(are) following
പിന്‍പറ്റുന്നവര്‍ ആണ്
وَكَذٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلاَّ قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ آبَآءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّقْتَدُونَ
വകധാലിക മാ അര്‍സല്‍നാ മിന്‍ ഖബ്‌ലിക ഫീ ഖര്‍യതിന്‍ മിന്‍ നധീറിന്‍ ഇല്ലാ ഖാല മുത്‌റഫൂഹാ ഇന്നാ വജദ്‌നാ ആബാഅനാ അലാ ഉമ്മതിന്‍ വഇന്നാ അലാ ആഥാറിഹിം മുഖ്‌തദൂന്‍
And similarly, We sent not a warner before you to any town but the luxurious ones among them said: "We found our fathers following a certain way and religion, and we will indeed follow their footsteps."
ഇവ്വിധം നാം നിനക്കു മുമ്പ് പലനാടുകളിലേക്കും മുന്നറിയിപ്പുകാരെ അയച്ചു. അപ്പോഴെല്ലാം അവരിലെ സുഖലോലുപര്‍ പറഞ്ഞിരുന്നത് ഇതാണ്: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഒര ുമാര്‍ഗമവലംബിക്കുന്നവരായി ഞങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ്."
24 ٢٤
قٰلَ
ഖാല
He said
അവന്‍ പറഞ്ഞു
أَوَلَوْ
അവലൗ
Even if
എന്നിരുന്നാലും
جِئْتُكُمْ
ജിഅ്‌തുകും
[I] (have) come (to) you
നിങ്ങളിലേക്ക് വന്നിരിക്കുന്നു
بِأَهْدَىٰ
ബിഅഹ്‌ദാ
better guidance
കൂടുതല്‍ നല്ല മാര്‍ഗ്ഗ ദര്‍ശനം
مِمَّا
മിമ്മാ
from what
യാതൊന്നിനേക്കാള്‍
وَجَدتُّمْ
വജദ്‌തും
you found
നിങ്ങള്‍ കണ്ടു
عَلَيْهِ
അലൈഹി
on it
അതിന്മേല്‍
آبَآءَكُمْ
ആബാഅകും
your fathers
നിങ്ങളുടെ പിതാക്കളെ
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
بِمَآ
ബിമാ
in what
യാതൊന്നിനെ
أُرْسِلْتُمْ
ഉര്‍സില്‍തും
you have been sent
നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
ബിഹീ
with it
അതുമായി
كَافِرُونَ
കാഫിറൂന്‍
disbelievers.
അവിശ്വസിച്ചവരാണ്
قٰلَ أَوَلَوْ جِئْتُكُمْ بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ آبَآءَكُمْ قَالُوۤاْ إِنَّا بِمَآ أُرْسِلْتُمْ بِهِ كَافِرُونَ
ഖാല അവലൗ ജിഅ്‌തുകും ബിഅഹ്‌ദാ മിമ്മാ വജദ്‌തും അലൈഹി ആബാഅകും ഖാലൂ ഇന്നാ ബിമാ ഉര്‍സില്‍തും ബിഹീ കാഫിറൂന്‍
said: "Even if I bring you better guidance than that which you found your fathers following?" They said: "Verily, We disbelieve in that with which you have been sent."
ആ മുന്നറിയിപ്പുകാരന്‍ ചോദിച്ചു: "നിങ്ങളുടെ പിതാക്കള്‍ പിന്തുടരുന്നതായി നിങ്ങള്‍ കണ്ട മാര്‍ഗത്തെക്കാള്‍ ഏറ്റം ചൊവ്വായ വഴിയുമായി ഞാന്‍ നിങ്ങളുടെ അടുത്തു വന്നാലും നിങ്ങളതംഗീകരിക്കില്ലേ?" അവര്‍ പറഞ്ഞു: "നിങ്ങള്‍ ഏതൊരു ജീവിതമാര്‍ഗവുമായാണോ അയക്കപ്പെട്ടിരിക്കുന്നത് അതിനെ ഞങ്ങളിതാ തള്ളിപ്പറയുന്നു."
25 ٢٥
فَٱنتَقَمْنَا
ഫന്‍തഖംനാ
then We took retribution
എന്നിട്ട് നാം പ്രതികാര നടപടിഎടുത്തു
مِنْهُمْ
മിന്‍ഹും
from them
അവരോട്
فَٱنظُرْ
ഫന്‍ദുര്‍
Then see
അപ്പോള്‍ നോക്കൂ
كَيْفَ
കൈഫ
how (ever)
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ഉഖിബതു
(the) end
പര്യവസാനം
ٱلْمُكَذِّبِينَ
ല്‍-മുകധ്‌ധിബീന്‍
(of) the deniers
തള്ളിപ്പറഞ്ഞവരുടെ
فَٱنتَقَمْنَا مِنْهُمْ فَٱنظُرْ كَيْفَ كَانَ عَاقِبَةُ ٱلْمُكَذِّبِينَ
ഫന്‍തഖംനാ മിന്‍ഹും ഫന്‍ദുര്‍ കൈഫ കാന ഉഖിബതു ല്‍-മുകധ്‌ധിബീന്‍
So We took revenge of them, then see what was the end of those who denied.
അവസാനം നാം അവരോട് പ്രതികാരം ചെയ്തു. നോക്കൂ. സത്യത്തെ തള്ളിപ്പറഞ്ഞവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
26 ٢٦
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
ِلأَبِيهِ
ലിഅബീഹി
to his father
തന്‍റെ പിതാവിനോട്
وَقَوْمِهِ
വഖൗമിഹീ
and his people
തന്‍റെ ജനതയോടും
إِنَّنِى
ഇന്നനീ
Indeed, I am
നിശ്ചയം ഞാന്‍
بَرَآءٌ
ബറാഉന്‍
disassociated
ഒഴിവായവന്‍ ആണ്
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَعْبُدُونَ
തഅ്‌ബുദൂന്‍
you worship
നിങ്ങള്‍ ആരാധിച്ച് കൊണ്ടിരിക്കുന്ന
وَإِذْ قَالَ إِبْرَاهِيمُ ِلأَبِيهِ وَقَوْمِهِ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ
വഇധ്‌ ഖാല ഇബ്‌റാഹീമു ലിഅബീഹി വഖൗമിഹീ ഇന്നനീ ബറാഉന്‍ മിമ്മാ തഅ്‌ബുദൂന്‍
And when Ibrahim (Abraham) said to his father and his people: "Verily, I am innocent of what you worship"
ഇബ്റാഹീം തന്‍റെ പിതാവിനോടും ജനതയോടും പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നെല്ലാം തീര്‍ത്തും മുക്തനാണ് ഞാന്‍.
27 ٢٧
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവനില്‍
فَطَرَنِى
ഫതറനീ
created me
എന്നെ സൃഷ്ടിച്ച
فَإِنَّهُ
ഫഇന്നഹൂ
and indeed, He
തീര്‍ച്ചയായും അവന്‍
سَيَهْدِينِ
സയഹ്‌ദീന്‍
He will guide me
അവന്‍ എന്നെ നേര്‍വഴിയിലാക്കും
إِلاَّ ٱلَّذِى فَطَرَنِى فَإِنَّهُ سَيَهْدِينِ
ഇല്ല ല്ലധീ ഫതറനീ ഫഇന്നഹൂ സയഹ്‌ദീന്‍
"Except Him (i.e. I worship none but Allah Alone) Who did create me, and verily, He will guide me."
"എന്നെ സൃഷ്ടിച്ചവനില്‍ നിന്നൊഴികെ. അവനെന്നെ നേര്‍വഴിയിലാക്കും."
28 ٢٨
وَجَعَلَهَا
വജഅലഹാ
And he made it
അവന്‍ ഇതിനെ ആക്കി
كَلِمَةً
കലിമതന്‍
a word
വചനം
بَاقِيَةً
ബാഖിയതന്‍
lasting
അവശേഷിക്കുന്ന
فِى
ഫീ
In
ഇല്‍
عَقِبِهِ
ഉഖിബിഹീ
his descendants
അവന്‍റെ പിന്‍ഗാമികള്‍
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَرْجِعُونَ
യര്‍ജിഉന്‍
return
അവര്‍ മടങ്ങുക
وَجَعَلَهَا كَلِمَةً بَاقِيَةً فِى عَقِبِهِ لَعَلَّهُمْ يَرْجِعُونَ
വജഅലഹാ കലിമതന്‍ ബാഖിയതന്‍ ഫീ ഉഖിബിഹീ ലഅല്ലഹും യര്‍ജിഉന്‍
And he made it a Word lasting among his offspring, that they may turn back.
ഈ വചനത്തെ ഇബ്റാഹീം തന്‍റെ പിന്‍ഗാമികളിലും ബാക്കിവെച്ചു. അവര്‍ സത്യത്തിലേക്ക് തിരിച്ചുവരാന്‍.
29 ٢٩
بَلْ
ബല്‍
But
എന്നാല്‍
مَتَّعْتُ
മത്തഅ്‌തു
I gave enjoyment
ഞാന്‍ ജീവിതവിഭവം നല്‍കി
هَـٰؤُلاَءِ
ഹാഉലാഇ
these
ഇക്കൂട്ടര്‍ക്ക്
وَآبَآءَهُمْ
വആബാഅഹും
and their fathers
ഇവരുടെ പിതാക്കള്‍ക്കും
حَتَّىٰ
ഹത്താ
until
വരെ
جَآءَهُمُ
ജാഅഹുമു
came to them
അവര്‍ക്ക് വന്നെത്തും
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
وَرَسُولٌ
വറസൂലന്‍
and a Messenger
ഒരു ദൈവദൂതനും
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
بَلْ مَتَّعْتُ هَـٰؤُلاَءِ وَآبَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ
ബല്‍ മത്തഅ്‌തു ഹാഉലാഇ വആബാഅഹും ഹത്താ ജാഅഹുമു ല്‍-ഹഖ്ഖു വറസൂലന്‍ മുബീന്‍
Nay, but I gave to these and their fathers to enjoy, till there came to them the truth, and a Messenger making things clear.
ഇക്കൂട്ടരെയും ഇവരുടെ മുന്‍ഗാമികളെയും ഞാന്‍ ജീവിതം ആസ്വദിപ്പിച്ചു. സത്യസന്ദേശവും അഃ് വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ദൈവദൂതനും അവര്‍ക്ക് വന്നെത്തും വരെ.