Display Settings

Font Size 22px

الروم

Ar-Rum

റോമാക്കാർ

Surah 30 60 verses Madani
40 ٤٠
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ച
ثُمَّ
സുമ്മ
then
പിന്നെ
رَزَقَكُمْ
റസഖകും
He provided (for) you
നിങ്ങള്‍ക്ക് ഉപജീവനം നല്‍കി
ثُمَّ
സുമ്മ
then
പിന്നെ
يُمِيتُكُمْ
യുമീതുകും
He will cause you to die
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
സുമ്മ
then
പിന്നെ
يُحْيِيكُمْ
യുഹ്‌യീകും,
gives you life
അവന്‍ നിങ്ങളെ ജീവിപ്പിക്കും
هَلْ
ഹല്‍
“Is (there)
ഉണ്ടോ
مِن
മിന്‍
From
യില്‍നിന്ന്
شُرَكَآئِكُمْ
ശുറകാഇകും
your partners
നിങ്ങളുടെ പങ്കാളികള്‍
مَّن
മന്‍
(from Him) Who
ഇവയിലേതെങ്കിലും
يَفْعَلُ
യഫ്അലു
would do
ചെയ്യുന്നവന്‍
مِن
മിന്‍
From
യില്‍നിന്ന്
ذٰلِكُمْ
ദാലികും
that
അത്
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശൈഇന്‍,
thing
ഒരു കാര്യം
سُبْحَانَهُ
സുബ്‌ഹാനഹൂ
Glory be to Him
അവന്‍ എത്രയോ പരിശുദ്ധനാണ്
وَتَعَالَىٰ
വതഅാലാ
and Exalted
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
يُشْرِكُونَ
യുശ്‌റിഖൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ هَلْ مِن شُرَكَآئِكُمْ مَّن يَفْعَلُ مِن ذٰلِكُمْ مِّن شَيْءٍ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
അല്ലാഹു ല്ലദീ ഖലഖകും സുമ്മ റസഖകും സുമ്മ യുമീതുകും സുമ്മ യുഹ്‌യീകും, ഹല്‍ മിന്‍ ശുറകാഇകും മന്‍ യഫ്അലു മിന്‍ ദാലികും മിന്‍ ശൈഇന്‍, സുബ്‌ഹാനഹൂ വതഅാലാ അമ്മാ യുശ്‌റിഖൂന്‍
Allah is He Who created you, then provided food for you, then will cause you to die, then He will give you life. Is there any of your partners that do anything of that, Glory be to Him. And Exalted be He above all that they associate.
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് അന്നം തന്നു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. അതിനു ശേഷം വീണ്ടും ജീവിപ്പിക്കും. ഇവയിലേതെങ്കിലും ഒരുകാര്യം ചെയ്യുന്ന ആരെങ്കിലും നിങ്ങള്‍ സങ്കല്‍പിച്ചുവെച്ച പങ്കാളികളിലുണ്ടോ? അവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും അത്യുന്നതനുമാണ് അവന്‍.
41 ٤١
ظَهَرَ
ദഹറ
(is) apparent
പ്രകടമായിരിക്കുന്നു
ٱلْفَسَادُ
ല്‍-ഫസാദു
the corruption
കുഴപ്പം
فِى
ഫി
In
ഇല്‍
ٱلْبَرِّ
ല്‍-ബര്‍റി
(of) the land
കര
وَٱلْبَحْرِ
വല്‍-ബഹ്‌റി
and in the sea
കടലിലും
بِمَا
ബിമാ
for what
യാതൊന്നില്‍ / നിമിത്തം
كَسَبَتْ
കസബത്‌
it earned
പ്രവര്‍ത്തിച്ചത്
أَيْدِى
അൈദി
(the) hands
കൈകള്‍
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരുടെ
لِيُذِيقَهُمْ
ലിയുദീഖഹും
so that He may let them taste
അവരെ ആസ്വദിപ്പിക്കാനാണത്
بَعْضَ
ബഅ്ദ
some
ചിലത്
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
عَمِلُواْ
ഉമിലൂ
they did
ചെയ്തു കൂട്ടിയതിന്‍റെ
لَعَلَّهُمْ
ലഅല്ലഹും
perhaps they may
ആയേക്കാം
يَرْجِعُونَ
യര്‍ജിഅൂന്‍
return
അവര്‍ മടങ്ങുന്നു
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُمْ بَعْضَ ٱلَّذِى عَمِلُواْ لَعَلَّهُمْ يَرْجِعُونَ
ദഹറ ല്‍-ഫസാദു ഫി ല്‍-ബര്‍റി വല്‍-ബഹ്‌റി ബിമാ കസബത്‌ അൈദി ന്‍-നാസി ലിയുദീഖഹും ബഅ്ദ ല്ലദീ ഉമിലൂ ലഅല്ലഹും യര്‍ജിഅൂന്‍
Evil has appeared on land and sea because of what the hands of men have earned, that Allah may make them taste a part of that which they have done, in order that they may return.
മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തു കൂട്ടിയതില്‍ ചിലതിന്‍റെയെങ്കിലും ഫലം ഇവിടെവെച്ചു തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്‍മയിലേക്കു മടങ്ങിയെങ്കിലോ?
42 ٤٢
قُلْ
ഖുല്‍
Say
നീ പറയുക
سِيرُواْ
സീറൂ
Travel
നിങ്ങള്‍ സഞ്ചരിക്കൂ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
فَٱنْظُرُواْ
ഫന്‍ദുറൂ
and see
എന്നിട്ട് നിങ്ങള്‍ നോക്കുവിന്‍
كَيْفَ
കൈഫ
how (ever)
എങ്ങനെ
كَانَ
കാന
is
ആയിരുന്നു വെന്ന്
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരുടെ
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു,
Before
മുമ്പ് ഉണ്ടായിരുന്ന
كَانَ
കാന
is
ആയിരുന്നു
أَكْثَرُهُمْ
അക്‌സറുഹും
most of them
അവരില്‍ അധികപേരും
مُّشْرِكِينَ
മുശ്‌റിഖീന്‍
polytheists
ബഹുദൈവാരാധകര്‍
قُلْ سِيرُواْ فِى ٱلأَرْضِ فَٱنْظُرُواْ كَيْفَ كَانَ عَاقِبَةُ ٱلَّذِينَ مِن قَبْلُ كَانَ أَكْثَرُهُمْ مُّشْرِكِينَ
ഖുല്‍ സീറൂ ഫി ല്‍-അര്‍ദി ഫന്‍ദുറൂ കൈഫ കാന ആഖിബതു ല്‍-ലദീന മിന്‍ ഖബ്‌ലു, കാന അക്‌സറുഹും മുശ്‌റിഖീന്‍
Say: Travel in the land and see what was the end of those before. Most of them were Mushrikun.
പറയുക: നിങ്ങള്‍ ഭൂമിയിലൂടെസഞ്ചരിക്കുക. എന്നിട്ട് മുമ്പുണ്ടായിരുന്നവരുടെ ഒടുക്കം എവ്വിധമായിരുന്നു വെന്ന് നോക്കുക. അവരിലേറെ പേരും ബഹുദൈവാരാധകരായിരുന്നു.
43 ٤٣
فَأَقِمْ
ഫഅഖിം
So set
ആതിനാല്‍ നീ നിര്‍ത്തുക
وَجْهَكَ
വജ്‌ഹക
your face
നിന്‍റെ മുഖത്തെ
لِلدِّينَ
ലിദ്ദീനി
to the religion
മതത്തിലേക്ക്
ٱلْقِيِّمِ
ല്‍-ഖയ്യിമി
right
വക്രതയില്ലാത്ത
مِن
മിന്‍
From
നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَأْتِىَ
യഅ്‌തിയ
will bring
വന്നെത്തുന്നതിന്
يَوْمٌ
യൗമുന്‍
(will be) a Day
ഒരു ദിവസം
لاَّ
ലാ
(Do) not
ആവാത്ത
مَرَدَّ
മറദ്ദ
turning away
ഒരു തടുക്കാന്‍
لَهُ
ലഹൂ
to him
അവന്ന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവില്‍
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
يَصَّدَّعُونَ
യസ്സദ്ദഅൂന്‍
they will be divided
പലവിഭാഗമായി പിരിയും
فَأَقِمْ وَجْهَكَ لِلدِّينَ ٱلْقِيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌ لاَّ مَرَدَّ لَهُ مِنَ ٱللَّهِ يَوْمَئِذٍ يَصَّدَّعُونَ
ഫഅഖിം വജ്‌ഹക ലിദ്ദീനി ല്‍-ഖയ്യിമി മിന്‍ ഖബ്‌ലി അന്‍ യഅ്‌തിയ യൗമുന്‍ ലാ മറദ്ദ ലഹൂ മിന ല്ലാഹി, യൗമഇദിന്‍ യസ്സദ്ദഅൂന്‍
So set you your face to the straight and right religion, before there comes from Allah a Day which none can avert it. On that Day men shall be divided.
അതിനാല്‍ അല്ലാഹുവില്‍ നിന്ന് ആര്‍ക്കും തടുത്തുനിര്‍ത്താനാവാത്ത ഒരുനാള്‍ വന്നെത്തും മുമ്പെ നീ നിന്‍റെ മുഖത്തെ സത്യവ്യവസ്ഥക്കു നേരെ തിരിച്ചുനിര്‍ത്തുക. അന്നാളില്‍ ജനം പലവിഭാഗമായി പിരിയും.
44 ٤٤
مَن
മന്‍
(are some) who
ആര്‍
كَفَرَ
കഫറ
disbelieved
നിഷേധിച്ചു / സത്യത്തെ തള്ളിപ്പറഞ്ഞുവോ
فَعَلَيْهِ
ഫഅലൈഹി
then on Him
അപ്പോള്‍ അവന്‍റെ മേല്‍ത്തന്നെ
كُفْرُهُ
കുഫ്‌റുഹൂ,
(is) his disbelief
അവന്‍റെ നിഷേധം ദോഷം
وَمَنْ
വമന്‍
and whoever
ആരെങ്കിലും
عَمِلَ
ഉമില
does
പ്രവര്‍ത്തിക്കുന്നുവെങ്കില്‍
صَالِحاً
സാലിഹന്‍
a righteous
നല്ലത്
فَلِأَنفُسِهِمْ
ഫലിഅന്‍ഫുസിഹിം
then for themselves
അപ്പോള്‍ തങ്ങള്‍ക്കു വേണ്ടിതന്നെയാണ്
يَمْهَدُونَ
യംഹദൂന്‍
they are preparing
അവര്‍ സൗകര്യമൊരുക്കുന്നത്
مَن كَفَرَ فَعَلَيْهِ كُفْرُهُ وَمَنْ عَمِلَ صَالِحاً فَلِأَنفُسِهِمْ يَمْهَدُونَ
മന്‍ കഫറ ഫഅലൈഹി കുഫ്‌റുഹൂ, വമന്‍ ഉമില സാലിഹന്‍ ഫലിഅന്‍ഫുസിഹിം യംഹദൂന്‍
Whosoever disbelieves will suffer from his disbelief, and whosoever does righteous good deeds, then such will prepare a good place for themselves.
ആര്‍ സത്യത്തെ തള്ളിപ്പറയുന്നുവോആ സത്യനിഷേധത്തിന്‍റെ ഫലം അവനു തന്നെയാണുണ്ടാവുക. വല്ലവരും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ തങ്ങള്‍ക്കു വേണ്ടിത്തന്നെയാണ് സൗകര്യമൊരുക്കുന്നത്.
45 ٤٥
لِيَجْزِىَ
ലിയജ്സിയ
that He may reward
പ്രതിഫലം നല്‍കാന്‍ വേണ്ടി
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഹമിലൂ
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സ്വാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫദ്‌ലിഹീ
His Bounty
അവന്‍റെ അനുഗ്രഹം
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബ്
love
ഇഷ്ടപ്പെടുന്നു
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളെ
لِيَجْزِىَ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ مِن فَضْلِهِ إِنَّهُ لاَ يُحِبُّ ٱلْكَافِرِينَ
ലിയജ്സിയ അല്ലധീന ആമനൂ വഹമിലൂ അസ്സ്വാലിഹാതി മിന്‍ ഫദ്‌ലിഹീ ഇന്നഹു ലാ യുഹിബ്ബ് അല്‍-കാഫിറീന്‍
That He may reward those who believe, and do righteous good deeds, out of His Bounty. Verily, He likes not the disbelievers.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് പ്രതിഫലം നല്‍കാന്‍ വേണ്ടിയാണിത്. സംശയമില്ല, അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല.
46 ٤٦
وَمِنْ
വമിന്‍
And from
നിന്ന്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
أَن
അന്‍
that
അത്
يُرْسِلَ
യുര്‍സില
He will send
അവന്‍ അയക്കുന്നത്
ٱلرِّيَاحَ
ര്‍-റിയാഹ
the winds
കാറ്റുകളെ
مُبَشِّرَاتٍ
മുബഷ്ഷിറാതിന്‍
(as) bearers of glad tidings
സന്തോഷസൂചകമായി
وَلِيُذِيقَكُمْ
വലിയുദീഖകും
and to let you taste
നിങ്ങളെ ആസ്വദിപ്പിക്കാന്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّحْمَتِهِ
റഹ്മതിഹി
His Mercy
അവന്‍റെ അനുഗ്രഹം
وَلِتَجْرِىَ
വലിതജ്‌രിയ
and that may sail
സഞ്ചരിക്കാനും
ٱلْفُلْكُ
ല്‍-ഫുല്‍കു
the ships
കപ്പല്‍
بِأَمْرِهِ
ബി-അമ്‌രിഹി
by His command
അവന്‍റെ കല്‍പനപ്രകാരം
وَلِتَبْتَغُواْ
വലിതബ്‌തഘൂ
and that you may seek
നിങ്ങള്‍ക്ക് തേടാനും
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫദ്‌ലിഹി
His Bounty
അവന്‍റെ അനുഗ്രഹം
وَلَعَلَّكُمْ
വലഅല്ലകും
and so that you may
നിങ്ങള്‍ ആയേക്കാനും
تَشْكُرُونَ
തഷ്‌കുറൂന്‍
(be) grateful
നിങ്ങള്‍ നന്ദികാണിക്കുന്നു
وَمِنْ آيَاتِهِ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَاتٍ وَلِيُذِيقَكُمْ مِّن رَّحْمَتِهِ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
വമിന്‍ ആയാതിഹി അന്‍ യുര്‍സില ര്‍-റിയാഹ മുബഷ്ഷിറാതിന്‍ വലിയുദീഖകും മിന്‍ റഹ്മതിഹി വലിതജ്‌രിയ ല്‍-ഫുല്‍കു ബി-അമ്‌രിഹി വലിതബ്‌തഘൂ മിന്‍ ഫദ്‌ലിഹി വലഅല്ലകും തഷ്‌കുറൂന്‍
And among His Signs is this, that He sends the winds as glad tidings, giving you a taste of His Mercy, and that the ships may sail at His Command, and that you may seek of His Bounty, in order that you may be thankful.
സന്തോഷ സൂചകമായി കാറ്റുകളെ അയക്കുന്നത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അവന്‍റെ അനുഗ്രഹം നിങ്ങളെ ആസ്വദിപ്പിക്കുക, അവന്‍റെ ഹിതാനുസൃതം കപ്പല്‍ സഞ്ചരിക്കുക, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ക്കു അന്നം തേടാനവസരമുണ്ടാവുക, അങ്ങനെ നിങ്ങള്‍ നന്ദിയുള്ളവരായിത്തീരുക, ഇതിനെല്ലാം വേണ്ടിയാണത്.
47 ٤٧
وَلَقَدْ
വലഖദ്‌
And certainly
നിശ്ചയം നാം
أَرْسَلْنَا
അര്‍സല്‍നാ
[We] sent
അയച്ചിട്ടുണ്ട്
مِن
മിന്‍
From
നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
رُسُلاً
റുസുലന്‍
Messengers
ദൂതന്മാരെ
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِمْ
ഖൗമിഹിം
their people
അവരുടെ ജനങ്ങളില്‍
فَجَآءُوهُم
ഫജാഊഹും
and they came to them
അങ്ങനെ അവര്‍ അവരിലേക്ക് ചെന്നു
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَٱنتَقَمْنَا
ഫന്‍തഖമ്‌നാ
then We took rteribution
അപ്പോള്‍ നാം പ്രതികാരം ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أَجْرَمُواْ
അജ്‌റമൂ,
committed crimes
പാപം പ്രവര്‍ത്തിച്ച
وَكَانَ
വകാന
and has been
ആകുന്നു
حَقّاً
ഹഖ്ഖന്‍
(in) truth
ബാധ്യത
عَلَيْنَا
അലൈനാ
on us
നമ്മുടെ മേല്‍
نَصْرُ
നസ്‌റു
(to) help
സഹായിക്കല്‍
ٱلْمُؤْمِنينَ
ല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികളെ
وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلاً إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَاتِ فَٱنتَقَمْنَا مِنَ ٱلَّذِينَ أَجْرَمُواْ وَكَانَ حَقّاً عَلَيْنَا نَصْرُ ٱلْمُؤْمِنينَ
വലഖദ്‌ അര്‍സല്‍നാ മിന്‍ ഖബ്‌ലിക റുസുലന്‍ ഇലാ ഖൗമിഹിം ഫജാഊഹും ബില്‍-ബയ്യിനാതി ഫന്‍തഖമ്‌നാ മിന ല്‍-ലദീന അജ്‌റമൂ, വകാന ഹഖ്ഖന്‍ അലൈനാ നസ്‌റു ല്‍-മുഅ്‌മിനീന്‍
And indeed We did send Messengers before you to their own peoples. They came to them with clear proofs, then, We took vengeance on those who committed crimes, and the believers it was incumbent upon Us to help.
നിനക്കു മുമ്പു നാം നിരവധി ദൂതന്‍മാരെ അവരുടെ ജനതയിലേക്ക് അയച്ചിട്ടുണ്ട്. അവര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തുചെന്നു. അപ്പോള്‍ പാപം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാരം ചെയ്തു. സത്യവിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്.
48 ٤٨
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാകുന്നു
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
يُرْسِلُ
യുര്‍സില
sends
അയക്കുന്ന
ٱلرِّيَاحَ
ര്‍-റിയാഹ
the winds
കാറ്റുകളെ
فَتُثِيرُ
ഫതുസീറു
so they raise
എന്നിട്ടവ ഇളക്കിവിടുന്നു
سَحَاباً
സഹാബന്‍
clouds
മേഘത്തെ
فَيَبْسُطُهُ
ഫയബ്‌സുതുഹൂ
then He spreads them
എന്നിട്ട് അതിനെ പരത്തുന്നു
فِى
ഫി
In
ഇല്‍
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
كَيْفَ
കൈഫ
how
എങ്ങനെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന വിധം
وَيَجْعَلُهُ
വയജ്‌അലുഹൂ
and He makes them
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفاً
കിസഫന്‍
(in) pieces
പല കഷ്ണങ്ങള്‍
فَتَرَى
ഫതറ
so you would see
അപ്പോള്‍ നിനക്ക് കാണാം
ٱلْوَدْقَ
ല്‍-വദ്‌ഖ
the rain
മഴത്തുള്ളികള്‍
يَخْرُجُ
യഖ്‌റുജു
Coming forth
പുറത്തുവരുന്നതായി
مِنْ
മിന്‍
from
ഇല്‍ നിന്ന്
خِلاَلِهِ
ഖിലാലിഹീ,
their midst
അവക്കിടയില്‍
فَإِذَآ
ഫഇദാ
Then when
ഇനി ആയാല്‍
أَصَابَ
അസാബ
befell
എത്തിച്ചു
بِهِ
ബിഹീ
in it.
അത്
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills.
താനുദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഇബാദിഹീ
His slaves.
അവന്‍റെ ദാസന്‍മാരില്‍
إِذَا
ഇദാ
when
അപ്പോള്‍ അതാ
هُمْ
ഹും
they
അവര്‍
يَسْتَبْشِرُونَ
യസ്‌തബ്‌ശിറൂന്‍
They receive good tidings
(അവര്‍) ആഹ്ളാദഭരിതരാകുന്നു
ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَاحَ فَتُثِيرُ سَحَاباً فَيَبْسُطُهُ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُ كِسَفاً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ فَإِذَآ أَصَابَ بِهِ مَن يَشَآءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ
അല്ലാഹു ല്ലദീ യുര്‍സില ര്‍-റിയാഹ ഫതുസീറു സഹാബന്‍ ഫയബ്‌സുതുഹൂ ഫി സ്-സമാഇ കൈഫ യശാഉ വയജ്‌അലുഹൂ കിസഫന്‍ ഫതറ ല്‍-വദ്‌ഖ യഖ്‌റുജു മിന്‍ ഖിലാലിഹീ, ഫഇദാ അസാബ ബിഹീ മന്‍ യശാഉ മിന്‍ ഇബാദിഹീ ഇദാ ഹും യസ്‌തബ്‌ശിറൂന്‍
Allah is He Who sends the winds, so they raise clouds, and spread them along the sky as He wills, and then break them into fragments, until you see rain drops come forth from their midst. Then when He has made them fall on whom of His slaves as He will, lo. they rejoice.
കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അങ്ങനെ ആ കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. അവനിച്ഛിക്കും പോലെ ആ മേഘത്തെ ആകാശത്തു പരത്തുന്നു.അതിനെ പല കഷ്ണങ്ങളാക്കുന്നു. അപ്പോള്‍ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നതായി നിനക്കു കാണാം.അങ്ങനെ അവന്‍ തന്‍റെ ദാസന്‍മാരില്‍ നിന്ന് താനിച്ഛിക്കുന്നവര്‍ക്ക് ആ മഴയെത്തിച്ചുകൊടുക്കുന്നു.അതോടെ അവര്‍ ആഹ്ലാദഭരിതരാകുന്നു.
49 ٤٩
وَإِن
വഇന്‍
And if
എങ്കിലും
كَانُواْ
കാനൂ
they were
അവരായിരുന്നു
مِن
മിന്‍
From
നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يُنَزَّلَ
യുനസ്സല
it was sent down
ഇറക്കപ്പെടുന്നത്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِهِ
ഖബ്‌ലിഹീ
before him
അതിനു മുമ്പ്
لَمُبْلِسِينَ
ലമുബ്‌ലിസീന്‍
surely in despair.
ആശയറ്റവര്‍
وَإِن كَانُواْ مِن قَبْلِ أَن يُنَزَّلَ عَلَيْهِمْ مِّن قَبْلِهِ لَمُبْلِسِينَ
വഇന്‍ കാനൂ മിന്‍ ഖബ്‌ലി അന്‍ യുനസ്സല അലൈഹിം മിന്‍ ഖബ്‌ലിഹീ ലമുബ്‌ലിസീന്‍
And verily before that, just before it was sent down upon them, they were in despair.
അതിനുമുമ്പ്, അഥവാ ആ മഴഅവരുടെമേല്‍ പെയ്യും മുമ്പ് അവര്‍ പറ്റെ നിരാശരായിരുന്നു.