Display Settings

Font Size 22px

غافر

Ghafar

ഏറെ പൊറുക്കുന്നവൻ.

Surah 40 85 verses Madani
10 ١٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
يُنَادَوْنَ
യുനാദൗന
will be cried out to them
അവരോടു വിളിച്ചു പറയപ്പെടും
لَمَقْتُ
ലമക്വ്‌തു
Certainly hatred
നിശ്ചയമായും വെറുപ്പ്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَكْبَرُ
അക്ബറു
(is) greater.
ഏറെ വലുതാകുന്നു
مِن
മിന്‍
From
കാള്‍
مَّقْتِكُمْ
മക്വ്‌തികും
your hatred
നിങ്ങളുടെ വെറുപ്പിനെ
أَنفُسَكُـمْ
അന്‍ഫുസകും
(of) yourselves
നിങ്ങളോടു തന്നെയുള്ള
إِذْ
ഇദ്
when
സന്ദര്‍ഭത്തില്‍
تُدْعَوْنَ
തുദ്‌അൗന
you were called
നിങ്ങള്‍ ക്ഷണിക്കപ്പെടുന്ന
إِلَى
ഇല
to
ലേക്ക്
ٱلإِيمَانِ
ല്‍-ഈമാനി
[the] belief
സത്യവിശ്വാസത്തിലേക്ക്
فَتَكْفُرُونَ
ഫതക്ഫുറൂന
and you disbelieved
എന്നിട്ട് നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുന്നു
إِنَّ ٱلَّذِينَ كَفَرُواْ يُنَادَوْنَ لَمَقْتُ ٱللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُـمْ إِذْ تُدْعَوْنَ إِلَى ٱلإِيمَانِ فَتَكْفُرُونَ
ഇന്ന ല്ലദീന കഫറൂ യുനാദൗന ലമക്വ്‌തു ല്ലാഹി അക്ബറു മിന്‍ മക്വ്‌തികും അന്‍ഫുസകും ഇദ് തുദ്‌അൗന ഇല ല്‍-ഈമാനി ഫതക്ഫുറൂന
Those who disbelieve will be addressed "Allah's aversion was greater towards you than your aversion towards one another, when you were called to the Faith but you used to refuse.
സത്യത്തെ തള്ളിപ്പറഞ്ഞവരോട് അന്ന് വിളിച്ചുപറയും: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളോടു തന്നെ കഠിനമായ വെറുപ്പുണ്ട്. എന്നാല്‍ നിങ്ങളെ സത്യവിശ്വാസത്തിലേക്ക് വിളിക്കുകയും നിങ്ങളതിനെ തള്ളിക്കളയുകയും ചെയ്തപ്പോഴുള്ള അല്ലാഹുവിന്‍റെ വെറുപ്പ് ഇതിനെക്കാള്‍ എത്രയോ രൂക്ഷമായിരുന്നു.
11 ١١
قَالُواْ
ക്വാലൂ
They say
അവര്‍ പറയും
رَبَّنَآ
റബ്ബനാ
Our Lord!
ഞങ്ങളുടെ നാഥാ
أَمَتَّنَا
അമത്തനാ
You gave us death
നീ ഞങ്ങളെ മരിപ്പിച്ചു
ٱثْنَتَيْنِ
ത്‌നതൈനി
two
രണ്ടു തവണ
وَأَحْيَيْتَنَا
വഅഹ്‌യൈതനാ
and You gave us life
നീ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു
ٱثْنَتَيْنِ
ത്‌നതൈനി
two
രണ്ടു തവണ
فَٱعْتَرَفْنَا
ഫഅ്‌തറഫ്‌നാ
and we confess
ഇപ്പോള്‍ ഞങ്ങള്‍ ഏറ്റ് പറഞ്ഞിരിക്കുന്നു
بِذُنُوبِنَا
ബിദുനൂബിനാ
our sins
ഞങ്ങളുടെ പാപങ്ങള്‍
فَهَلْ
ഫഹല്‍
Then do
അതിനാല്‍ ഉണ്ടോ
إِلَىٰ
ഇലാ
to
ലേക്ക്
خُرُوجٍ
ഖുറൂജിം
get out
പുറത്ത് വരല്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
سَبِيلٍ
സബീല്‍
(through) a way
ഒരു വഴി
قَالُواْ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ
ക്വാലൂ റബ്ബനാ അമത്തനാ ത്‌നതൈനി വഅഹ്‌യൈതനാ ത്‌നതൈനി ഫഅ്‌തറഫ്‌നാ ബിദുനൂബിനാ ഫഹല്‍ ഇലാ ഖുറൂജിം മിന്‍ സബീല്‍
They will say: "Our Lord! You have made us to die twice, and You have given us life twice. Now we confess our sins, then is there any way to get out?"
അവര്‍ പറയും: "ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ടു തവണ മരിപ്പിച്ചു. രണ്ടു തവണ ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറയുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഇവിടെ നിന്ന് പുറത്തുകടക്കാന്‍ വല്ല വഴിയുമുണ്ടോ?"
12 ١٢
ذٰلِكُم
ദാലികും
That
അത്
بِأَنَّهُ
ബിഅന്നഹൂ
(is) because
എന്നത് കൊണ്ട്
إِذَا
ഇദാ
when
അപ്പോള്‍
دُعِىَ
ദുഇയ
was invoked
വിളിക്കപ്പെടുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവിലേക്ക്
وَحْدَهُ
വഹ്‌ദഹൂ
Alone
അവനിലേക്ക് മാത്രമായി
كَـفَرْتُمْ
കഫര്‍തും,
you disbelieved
നിങ്ങള്‍ നിഷേധിച്ചു
وَإِن
വഇന്‍
And if
എങ്കില്‍
يُشْرَكْ
യുശ്‌റക്
(others) were associated
പങ്ക് ചേര്‍ക്കപെടുന്നു
بِهِ
ബിഹീ
in it
അവനില്‍
تُؤْمِنُواْ
തുഅ്‌മിനൂ,
you believe
നിങ്ങളത് വിശ്വസിക്കുകയും ചെയ്യുന്നു
فَٱلْحُكْمُ
ഫല്‍-ഹുക്മു
So the judgment
ഇനി വിധിതീര്‍പ്പ്
ِللَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്നാണ്
ٱلْعَلِـىِّ
ല്‍-അലിയ്യി
the Most High
ഉന്നതനായ
ٱلْكَبِيرِ
ല്‍-കബീര്‍
the Most Great
മഹാനായ
ذٰلِكُم بِأَنَّهُ إِذَا دُعِىَ ٱللَّهُ وَحْدَهُ كَـفَرْتُمْ وَإِن يُشْرَكْ بِهِ تُؤْمِنُواْ فَٱلْحُكْمُ ِللَّهِ ٱلْعَلِـىِّ ٱلْكَبِيرِ
ദാലികും ബിഅന്നഹൂ ഇദാ ദുഇയ ല്ലാഹു വഹ്‌ദഹൂ കഫര്‍തും, വഇന്‍ യുശ്‌റക് ബിഹീ തുഅ്‌മിനൂ, ഫല്‍-ഹുക്മു ലില്ലാഹി ല്‍-അലിയ്യി ല്‍-കബീര്‍
"This is because, when Allah Alone was invoked you disbelieved, but when partners were joined to Him, you believed! So the judgement is only with Allah, the Most High, the Most Great."
ഈ അവസ്ഥക്കു കാരണമിതാണ്. ഏകനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളത് നിരാകരിച്ചു. അവനില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തപ്പോള്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. എന്നാലിന്ന് വിധിത്തീര്‍പ്പ് മഹാനും അത്യുന്നതനുമായ ദൈവത്തിന്‍റെതാണ്.
13 ١٣
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍ ആകുന്നു
يُرِيكُمْ
യുറീകും
shows you
നിങ്ങള്‍ക്ക് കാണിച്ചു തരുന്ന
آيَاتِهِ
ആയാതിഹീ
His Verses
തന്‍റെ ദൃഷ്ടാന്തങ്ങള്‍
وَيُنَزِّلُ
വയുനസ്സിലു
and sent down
അവന്‍ ഇറക്കിത്തരുന്നു
لَكُم
ലകും
[for] you
നിങ്ങള്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
رِزْقاً
റിസ്‌ക്വാ,
provision
ആഹാരം
وَمَا
വമാ
and not
ഇല്ല
يَتَذَكَّرُ
യതദക്കറു
will remember
ചിന്തിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
مَن
മന്‍
(are some) who
ഒരുത്തര്‍
يُنِيبُ
യുനീബ്
turns
അവന്‍ മടങ്ങുന്ന
هُوَ ٱلَّذِى يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزْقاً وَمَا يَتَذَكَّرُ إِلاَّ مَن يُنِيبُ
ഹുവ ല്ലദീ യുറീകും ആയാതിഹീ വയുനസ്സിലു ലകും മിന സ്-സമാഇ റിസ്‌ക്വാ, വമാ യതദക്കറു ഇല്ലാ മന്‍ യുനീബ്
It is He, Who shows you His Ayat and sends down provision for you from the sky. And none remembers but those who turn in obedience and in repentance.
അവനാണ് നിങ്ങള്‍ക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്. ആകാശത്തു നിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവന്‍ മാത്രമാണ് ചിന്തിച്ചു മനസ്സിലാക്കുന്നത്.
14 ١٤
فَٱدْعُواْ
ഫദ്‌ഉ
So invoke
അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
مُخْلِصِينَ
മുഖ്‌ലിസീന
(being) sincere
നിഷ്കളങ്കമാക്കിയവരായി
لَهُ
ലഹു
to him
അവന്ന്
ٱلدِّينَ
ദ്-ദീന
(in) the religion
കീഴ്വണക്കം
وَلَوْ
വലൗ
And if
എങ്കിലും
كَرِهَ
കരിഹ
disliked (it)
വെറുത്തു
ٱلْكَافِرُونَ
ല്‍-കാഫിറൂന
disbelievers
സത്യനിഷേധികള്‍
فَٱدْعُواْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ وَلَوْ كَرِهَ ٱلْكَافِرُونَ
ഫദ്‌ഉ ല്ലാഹ മുഖ്‌ലിസീന ലഹു ദ്-ദീന വലൗ കരിഹ ല്‍-കാഫിറൂന
So, call you upon Allah making worship pure for Him. However much the disbelievers may hate it.
അതിനാല്‍ കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി അവനോട ്പ്രാര്‍ഥിക്കുക. സത്യനിഷേധികള്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും.
15 ١٥
رَفِيعُ
റഫീഉ
Possessor of the
ഉള്ളവന്‍ ആകുന്നു
ٱلدَّرَجَاتِ
ദ്-ദറജാതി
the Highest Ranks
ഉന്നതപദവികളുടെ
ذُو
ദു
(is) the Possessor
ഉടയവന്‍
ٱلْعَرْشِ
ല്‍-അര്‍ശ
Owner (of) the Throne
സിംഹാസനത്തിന്‍റെ
يُلْقِى
യുല്‌ക്വി
throws
ഇറക്കിക്കൊടുക്കുന്നു
ٱلرُّوحَ
ര്‍-റൂഹ
the inspiration
ദിവ്യബോധനം
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِهِ
അംറിഹീ
(of) his deed
അവന്‍റെ ആജ്ഞ
عَلَىٰ
അലാ
on
മേല്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഉബാദിഹീ
His slaves
അവന്‍റെ അടിമകള്‍
لِيُنذِرَ
ലിയുന്‍ദിര
to warn
അവന്‍ മുന്നറിയിപ്പ് നല്‍കുന്നതിന്ന്
يَوْمَ
യൗമ
On the) day
നാളിനെപ്പറ്റി
ٱلتَّلاَقِ
ത്-തലാക്വ്
(of) the Meeting
പരസ്പരം കണ്ടുമുട്ടലിന്‍റെ
رَفِيعُ ٱلدَّرَجَاتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِ عَلَىٰ مَن يَشَآءُ مِنْ عِبَادِهِ لِيُنذِرَ يَوْمَ ٱلتَّلاَقِ
റഫീഉ ദ്-ദറജാതി ദു ല്‍-അര്‍ശ യുല്‌ക്വി ര്‍-റൂഹ മിന്‍ അംറിഹീ അലാ മന്‍ യശാഉ മിന്‍ ഉബാദിഹീ ലിയുന്‍ദിര യൗമ ത്-തലാക്വ്
Owner of High Ranks and Degrees, the Owner of the Throne. He sends the Inspiration by His Command to any of His slaves He wills, that he may warn of the Day of Mutual Meeting.
അവന്‍ ഉന്നത പദവികളുടെ ഉടമയാണ്. സിംഹാസനത്തിനധിപനും. തന്‍റെ ദാസന്‍മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് തന്‍റെ സന്ദേശത്തിന്‍റെ ചൈതന്യം അവന്‍ നല്‍കുന്നു. കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി മുന്നറിയിപ്പ് നല്‍കാനാണിത്.
16 ١٦
يَوْمَ
യൗമ
(On the) day
ആ ദിവസം
هُم
ഹും
they
അവര്‍
بَارِزُونَ
ബാരിസൂന,
come forth
വെളിപ്പെടുന്നവരാകുന്നു
لاَ
ലാ
not
ഇല്ല
يَخْفَىٰ
യഖ്‌ഫാ
is hidden
മറഞ്ഞിരിക്കുക
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്ന്
شَيْءٌ
ശൈഉന്‍,
anything
ഒന്നും / ഒരു കാര്യവും
لِّمَنِ
ലിമനി
for whoever
ആര്‍ക്കാണ്
ٱلْمُلْكُ
ല്‍-മുല്‍കു
(is) the Dominion
ആധിപത്യം
ٱلْيَوْمَ
ല്‌യൗമ,
today
ഇന്ന്
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلْوَاحِدِ
ല്‍-വാഹിദി
the One
ഏകനായ
ٱلْقَهَّارِ
ല്‍-ക്വഹ്ഹാര്‍
the Irresistible
സര്‍വ്വാധിപതി
يَوْمَ هُم بَارِزُونَ لاَ يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَيْءٌ لِّمَنِ ٱلْمُلْكُ ٱلْيَوْمَ لِلَّهِ ٱلْوَاحِدِ ٱلْقَهَّارِ
യൗമ ഹും ബാരിസൂന, ലാ യഖ്‌ഫാ അല ല്ലാഹി മിന്‍ഹും ശൈഉന്‍, ലിമനി ല്‍-മുല്‍കു ല്‌യൗമ, ലില്ലാഹി ല്‍-വാഹിദി ല്‍-ക്വഹ്ഹാര്‍
The Day when they will come out, nothing of them will be hidden from Allah. Whose is the kingdom this Day? It is Allah's the One, the Irresistible.
എല്ലാവരും പുറത്തുവരുന്ന ദിനമാണ് അതുണ്ടാവുക. അന്ന് അവരുടെ ഒരു കാര്യവും അല്ലാഹുവില്‍ നിന്നൊളിഞ്ഞിരിക്കുകയില്ല. അന്ന് ആധിപത്യം? ഏകനും എല്ലാറ്റിനെയും അടക്കി ഭരിക്കുന്നവനുമായ അല്ലാഹുവിനു മാത്രം.
17 ١٧
ٱلْيَوْمَ
അല്‌യൗമ
today
ഇന്ന്
تُجْزَىٰ
തുജ്‌സാ
to be recompensed
പ്രതിഫലം നല്‍കപ്പെടും
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിക്കും
بِمَا
ബിമാ
for what
യാതൊന്നിന്
كَـسَبَتْ
കസബത്,
it earned
അവന്‍ സമ്പാദിച്ച
لاَ
ലാ
not
ഇല്ല
ظُلْمَ
സുല്‍മ
injustice
ഒരനീതിയും
ٱلْيَوْمَ
ല്‌യൗമ,
today
ഇന്ന്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَرِيعُ
സറീഉ
(is) swift
വേഗതയുള്ളവന്‍
ٱلْحِسَابِ
ല്‍-ഹിസാബ്
(in taking) account
കണക്ക് നോക്കുന്നതില്‍
ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍ بِمَا كَـسَبَتْ لاَ ظُلْمَ ٱلْيَوْمَ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
അല്‌യൗമ തുജ്‌സാ കുല്ലു നഫ്‌സിന്‍ ബിമാ കസബത്, ലാ സുല്‍മ ല്‌യൗമ, ഇന്ന ല്ലാഹ സറീഉ ല്‍-ഹിസാബ്
This Day shall every person be recompensed for what he earned. No injustice (shall be done to anybody). Truly, Allah is Swift in reckoning.
അന്ന് ഓരോ വ്യക്തിക്കും അവന്‍ സമ്പാദിച്ചതിന്‍റെ പ്രതിഫലം നല്‍കും. അന്ന് ഒരനീതിയുമുണ്ടാവില്ല. അല്ലാഹു വളരെവേഗം വിചാരണ ചെയ്യുന്നവനാണ്.
18 ١٨
وَأَنذِرْهُمْ
വഅന്‍ദിര്‍ഹും
And warn them
അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക
يَوْمَ
യൗമ
On the) day
ദിവസത്തെ
ٱلأَزِفَةِ
ല്‍-ആസിഫതി
the Approaching
ആസന്ന സംഭവത്തിന്‍റെ
إِذِ
ഇദി
when
സന്ദര്‍ഭം
ٱلْقُلُوبُ
ല്‍-ക്വുലൂബു
the hearts
ഹൃദയങ്ങള്‍ (ആകുന്നു)
لَدَى
ലദാ
at
അടുത്ത്
ٱلْحَنَاجِرِ
ല്‍-ഹനാജിരി
the throats
തൊണ്ടക്കുഴികള്‍ക്ക്
كَاظِمِينَ
കാസിമീന,
choked
ശ്വാസംമുട്ടുന്നു (കഠിന ദുഖത്താല്‍)
مَا
മാ
not
ഇല്ല
لِلظَّالِمِينَ
ലിസ്-സാലിമീന
for the wrongdoers
അക്രമികള്‍ക്ക്
مِنْ
മിന്‍
any
ഇല്‍ നിന്ന്
حَمِيمٍ
ഹമീമിന്‍
intimate friend
ഒരു ഉറ്റ ചങ്ങാതിയും / ബന്ധു
وَلاَ
വലാ
and not
അപ്പോള്‍ അരുത്
شَفِيعٍ
ശഫീഇന്‍
(is) any intercessor
ഒരു ശുപാര്‍ശകന്‍
يُطَاعُ
യുതാഅ്
(who) is obeyed
അനുസരിക്കപ്പെടുന്ന
وَأَنذِرْهُمْ يَوْمَ ٱلأَزِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَاظِمِينَ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ
വഅന്‍ദിര്‍ഹും യൗമ ല്‍-ആസിഫതി ഇദി ല്‍-ക്വുലൂബു ലദാ ല്‍-ഹനാജിരി കാസിമീന, മാ ലിസ്-സാലിമീന മിന്‍ ഹമീമിന്‍ വലാ ശഫീഇന്‍ യുതാഅ്
And warn them of the Day that is drawing near, when the hearts will be choking the throats, and they can neither return them to their chests nor can they throw them out. There will be no friend, nor an intercessor for the Zalimun, who could be given heed to.
അടുത്തെത്തി ക്കഴിഞ്ഞ ആ നാളിനെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹൃദയങ്ങള്‍ തൊണ്ടക്കുഴികളിലേക്കുയര്‍ന്നു വരികയും ജനം കൊടിയ ദുഃഖിതരാവുകയും ചെയ്യുന്ന സന്ദര്‍ഭമാണത്. അക്രമികള്‍ക്ക് അന്ന് ആത്മ മിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടാവുകയില്ല.
19 ١٩
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നു
خَآئِنَةَ
ഖാഇനത
(the) stealthy
കട്ടുനോട്ടം
ٱلأَعْيُنِ
ല്‍-അഅ്‌യുനി
glance
കണ്ണുകളുടെ
وَمَا
വമാ
and what
അതും
تُخْفِى
തുഖ്‌ഫീ
conceals
മറച്ചുവെക്കുന്ന
ٱلصُّدُورُ
സ്-സുദൂര്‍
the breasts
മനസ്സുകള്‍
يَعْلَمُ خَآئِنَةَ ٱلأَعْيُنِ وَمَا تُخْفِى ٱلصُّدُورُ
യഅ്‌ലമു ഖാഇനത ല്‍-അഅ്‌യുനി വമാ തുഖ്‌ഫീ സ്-സുദൂര്‍
Allah knows the fraud of the eyes, and all that the breasts conceal.
കണ്ണുകളുടെ കട്ടുനോട്ടവും മനസ്സുകള്‍ മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.