Display Settings

Font Size 22px

يونس

Yunus

യൂനുസ്

Surah 10 109 verses Madani
20 ٢٠
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ ചോദിക്കുന്നു
لَوْلاَ
ലൗലാ
Why not
എന്ത്കൊണ്ട് ഇല്ല
أُنزِلَ
ഉൻഴില
(is) revealed
അവതരിപ്പിക്കപ്പെടുന്നു
عَلَيْهِ
അലയ്ഹി
from Him
അദ്ദേഹത്തിന്
آيَةٌ
ആയതുൻ
a sign
ഒരു ദൃഷ്ടാന്തം
مِّن
മിൻ
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹ്.
his Lord
അവന്‍റെ രക്ഷിതാവ്
فَقُلْ
ഫഖുൽ
then say
അപ്പോള്‍ പറയുക
إِنَّمَا
ഇന്നമ
(It is) only
നിശ്ചയമായും
ٱلْغَيْبُ
ൽ-ഘൈബു
the unseen
അദൃശ്യ അറിവ്
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
فَٱنْتَظِرُوۤاْ
ഫന്തഴിറൂ
Then wait
എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
مَعَكُمْ
മഅകും
is) with you
നിങ്ങളോടൊപ്പം
مِّنَ
മിന
against
നിന്ന് (ആണ്)
ٱلْمُنتَظِرِينَ
ൽ-മുന്തഴിറീന്‍
the ones who wait
കാത്തിരിക്കുന്നവരില്‍
وَيَقُولُونَ لَوْلاَ أُنزِلَ عَلَيْهِ آيَةٌ مِّن رَّبِّهِ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنْتَظِرُوۤاْ إِنِّى مَعَكُمْ مِّنَ ٱلْمُنتَظِرِينَ
വയഖൂലൂന ലൗലാ ഉൻഴില അലയ്ഹി ആയതുൻ മിൻ റബ്ബിഹ്. ഫഖുൽ ഇന്നമൽ-ഘൈബു ലില്ലാഹി ഫന്തഴിറൂ ഇന്നീ മഅകും മിനൽ-മുന്തഴിറീന്‍
And they say: How is it that not a sign is sent down on him from his Lord. Say: The unseen belongs to Allah Alone, so wait you, verily I am with you among those who wait.
അവര്‍ ചോദിക്കുന്നു: ഈ പ്രവാചകന് തന്‍റെ നാഥനില്‍ നിന്ന് ഒരടയാളം ഇറക്കിക്കിട്ടാത്തതെന്ത്. പറയുക: അഭൗതികമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.
21 ٢١
وَإِذَآ
വഇദാ
And when
ആല്‍
أَذَقْنَا
അദാഖ്ന
We let taste
നാം അനുഭവിക്കാനവസരം നല്‍കി
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങള്‍ക്ക്
رَحْمَةً
റഹ്മതം
mercy
അനുഗ്രഹം
مِّن
മിൻ
from
ഇല്‍ നിന്ന്
بَعْدِ
ബഅ്ദി
after
ശേഷം
ضَرَّآءَ
ദറ്റാഅ
adverstiy
ദുരിതാനുഭവങ്ങള്‍ക്ക്
مَسَّتْهُمْ
മസ്സത്ഹും
has touched them
അവരെ ബാധിച്ച
إِذَا
ഇദാ
when
ആല്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
مَّكْرٌ
മക്റുൻ
a plot
കുതന്ത്രം
فِيۤ
ഫീ
in
ഉടെ / യില്‍
آيَاتِنَا
ആയാതിനാ.
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ
قُلِ
ഖുലി
Say
നീ പറയുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَسْرَعُ
അസ്റഅ
(is) swiftest
അതിവേഗം പ്രയോഗിക്കുന്നവനാണ്
مَكْراً
മക്റാ.
a plan
തന്ത്രം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رُسُلَنَا
റുസുലനാ
Our Messengers
നമ്മുടെ ദൂതന്മാര്‍
يَكْتُبُونَ
യക്തുബൂന
write it
അവര്‍ രേഖപ്പെടുത്തുന്നു
مَا
മാ
that (which)
യാതൊന്നിനെ
تَمْكُرُونَ
തമ്കുറൂന്‍
you plot
നിങ്ങള്‍ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً مِّن بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُمْ مَّكْرٌ فِيۤ آيَاتِنَا قُلِ ٱللَّهُ أَسْرَعُ مَكْراً إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ
വഇദാ അദാഖ്നന്നാസ റഹ്മതം മിൻ ബഅ്ദി ദറ്റാഅ മസ്സത്ഹും ഇദാ ലഹും മക്റുൻ ഫീ ആയാതിനാ. ഖുലില്ലാഹു അസ്റഅ മക്റാ. ഇന്ന റുസുലനാ യക്തുബൂന മാ തമ്കുറൂന്‍
And when We let mankind taste of mercy after some adversity has afflicted them, behold! They take to plotting against Our Ayat. Say: Allah is more Swift in planning. Certainly, Our Messengers record all of that which you plot.
ജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ക്കു ശേഷം നാം അനുഗ്രഹം അനുഭവിക്കാനവസരം നല്‍കിയാല്‍ ഉടനെ അവര്‍ നമ്മുടെ പ്രമാണങ്ങളുടെ കാര്യത്തില്‍ കുതന്ത്രം കാണിക്കുന്നു. പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാണ്. നമ്മുടെ ദൂതന്‍മാര്‍ നിങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കും, തീര്‍ച്ച.
22 ٢٢
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ൽ-ലദീ
(is) the One Who
യാതോരുവന്‍
يُسَيِّرُكُمْ
യുസയ്യിറുകും
enables you to travel
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِى
ഫി
In
ഇല്‍
ٱلْبَرِّ
ൽ-ബർറി
(of) the land
കര
وَٱلْبَحْرِ
വൽ-ബഹ്റ്,
and in the sea
കടലിലും
حَتَّىٰ
ഹത്താ
until
വരെ / അങ്ങനെ
إِذَا
ഇദാ
when
അപ്പോള്‍
كُنتُمْ
കുംതും
you used to
നിങ്ങളായിരിക്കും
فِى
ഫി
In
ഇല്‍
ٱلْفُلْكِ
ൽ-ഫുൽകി
the ship.
കപ്പല്‍
وَجَرَيْنَ
വജറയ്ന
and they sail
അവസഞ്ചരിക്കുകയും
بِهِم
ബിഹിം
about them
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
ബിറീഹിൻ
by a wind
കാറ്റിനാല്‍
طَيِّبَةٍ
തയ്യിബതിൻ
good
നല്ലതായ
وَفَرِحُواْ
വഫറിഹൂ
and they rejoice
അവര്‍ സന്തുഷ്ടരുമായി
بِهَا
ബിഹാ
at it
അതില്‍
جَآءَتْهَا
ജാഅഥാ
comes to it
അവക്ക് വന്നെത്തി
رِيحٌ
റീഹുൻ
a wind
ഒരു കാറ്റ്
عَاصِفٌ
ആസിഫുൻ
stormy
ഉഗ്രമായ / കൊടും
وَجَآءَهُمُ
വജാഅഹുമു
and came to them
അവര്‍ക്ക് നേരെ വന്നു
ٱلْمَوْجُ
ൽ-മൗജു
the waves
തിരമാല
مِن
മിൻ
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
مَكَانٍ
മകാനിൻ
place
ഭാഗത്ത്
وَظَنُّوۤاْ
വഴന്നൂ
and they thought
അവര്‍ക്ക് തോന്നി
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
أُحِيطَ
ഉഹീത
are surrounded
വലയം ചെയ്യപ്പെട്ടുവെന്ന്
بِهِمْ
ബിഹിം,
with them
അവരുമായി
دَعَوُاْ
ദഅവു
They call
അവര്‍ വിളിച്ചു പ്രാര്‍ഥിച്ചു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
مُخْلِصِينَ
മുഖ്‌ലിസീന
(being) sincere
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
ലഹു
to him
അവന്ന്
ٱلدِّينَ
ദ്ദീന
(in) the religion
കീഴ്വണക്കം
لَئِنْ
ലഇൻ
If
എങ്കില്‍
أَنْجَيْتَنَا
അന്ജയ്തനാ
You save us
നീ ഞങ്ങളെ രക്ഷപ്പെടുത്തി
مِنْ
മിൻ
from
ഇല്‍ നിന്ന്
هَـٰذِهِ
ഹാദിഹി
this
ഇത്
لَنَكُونَنَّ
ലനകൂനന്ന
surely we will be
തീര്‍ച്ചയായും ഞങ്ങളായിരിക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلشَّاكِرِينَ
ശ്ശാകിറീന്‍
the grateful ones
നന്ദി കാണിക്കുന്നവര്‍
هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ حَتَّىٰ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوۤاْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنْجَيْتَنَا مِنْ هَـٰذِهِ لَنَكُونَنَّ مِنَ ٱلشَّاكِرِينَ
ഹുവൽ-ലദീ യുസയ്യിറുകും ഫിൽ-ബർറി വൽ-ബഹ്റ്, ഹത്താ ഇദാ കുംതും ഫിൽ-ഫുൽകി വജറയ്ന ബിഹിം ബിറീഹിൻ തയ്യിബതിൻ വഫറിഹൂ ബിഹാ ജാഅഥാ റീഹുൻ ആസിഫുൻ വജാഅഹുമുൽ-മൗജു മിൻ കുല്ലി മകാനിൻ വഴന്നൂ അന്നഹും ഉഹീത ബിഹിം, ദഅവുല്ലാഹ മുഖ്‌ലിസീന ലഹുദ്ദീന ലഇൻ അന്ജയ്തനാ മിൻ ഹാദിഹി ലനകൂനന്ന മിനശ്ശാകിറീന്‍
He it is Who enables you to travel through land and sea, till when you are in the ships and they sail with them with a favourable wind, and they are glad therein, then comes a stormy wind and the waves come to them from all sides, and they think that they are encircled therein, they invoke Allah, making their Faith pure for Him Alone, saying: If You deliver us from this, we shall truly be of the grateful.
കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹു തന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.
23 ٢٣
فَلَمَّآ
ഫലമ്മാ
Then when
അങ്ങനെ
أَنجَاهُمْ
അന്ജാഹും
He saved them
അവരെ അവന്‍ രക്ഷ്പ്പെടുത്ത്തിയപ്പോള്‍
إِذَا
ഇദാ
when
അപ്പോള്‍
هُمْ
ഹും
they
അവരതാ
يَبْغُونَ
യബ്ഘൂന
they seek
അതിക്രമം പ്രവര്‍ത്തിക്കുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
بِغَيْرِ
ബിഘൈറി
without
കൂടാതെ
ٱلْحَقِّ
ൽ-ഹഖ്ഖ്.
the truth
ന്യായം
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
മനുഷ്യരേ
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
بَغْيُكُمْ
ബഘ്‌യുകും
your rebellion
നിങ്ങളുടെ നിങ്ങളുടെ അതിക്രമം
عَلَىٰ
അലാ
on
മേല്‍
أَنفُسِكُمْ
അൻഫുസികും,
yourselves
നിങ്ങള്‍ക്ക് എതിരെ തന്നെയാകുന്നു
مَّتَاعَ
മതാഅ
(the) enjoyment
സുഖാസ്വാദനമാണത്
ٱلْحَيَاةِ
ൽ-ഹയാതി
(of) life
ജീവിതം (ത്തിലെ)
ٱلدُّنْيَا
ദ്ദുന്‌യാ,
(of) the world
ഐഹിക
ثُمَّ
തുമ്മ
then
പിന്നെ
إِلَينَا
ഇലൈനാ
to Us
നമ്മുടെ അടുക്കലേക്കാണ്
مَرْجِعُكُمْ
മർജിഉകും
(is) your return
നിങ്ങളുടെ മടക്കം
فَنُنَبِّئُكُمْ
ഫനുനബ്ബിഉകും
and We will inform you
അപ്പോള്‍ നാം നിങ്ങള്‍ക്ക് വിവരമറിയിക്കും
بِمَا
ബിമാ
for what
യാതൊന്നില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയിരിക്കുന്നതിനെ
تَعْمَلُونَ
തഅമലൂന്‍
you do
നിങ്ങള്‍ ചെയ്തു
فَلَمَّآ أَنجَاهُمْ إِذَا هُمْ يَبْغُونَ فِى ٱلأَرْضِ بِغَيْرِ ٱلْحَقِّ يٰأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰ أَنفُسِكُمْ مَّتَاعَ ٱلْحَيَاةِ ٱلدُّنْيَا ثُمَّ إِلَينَا مَرْجِعُكُمْ فَنُنَبِّئُكُمْ بِمَا كُنتُمْ تَعْمَلُونَ
ഫലമ്മാ അന്ജാഹും ഇദാ ഹും യബ്ഘൂന ഫിൽ-അർളി ബിഘൈറിൽ-ഹഖ്ഖ്. യാ അയ്യുഹന്നാസു ഇന്നമാ ബഘ്‌യുകും അലാ അൻഫുസികും, മതാഅൽ-ഹയാതിദ്ദുന്‌യാ, തുമ്മ ഇലൈനാ മർജിഉകും ഫനുനബ്ബിഉകും ബിമാ കുംതും തഅമലൂന്‍
But when He delivered them, behold, They rebel in the earth wrongfully. O mankind, Your rebellion is only against your own selves, a brief enjoyment of this worldly life, then unto Us is your return, and We shall inform you that which you used to do.
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തി. അപ്പോള്‍ അവരതാ അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്. നിങ്ങള്‍ക്കത് നല്‍കുക ഐഹികജീവിതത്തിലെ സുഖാസ്വാദനമാണ്. പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കും.
24 ٢٤
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
مَثَلُ
മഥലു
Example
ഉപമ
ٱلْحَيَاةِ
ൽ-ഹയാതി
(of) life
ജീവിതം (ത്തിന്‍റെ)
ٱلدُّنْيَا
ദ്ദുന്‌യാ
(of) the world
ഇഹത്തിലെ
كَمَآءٍ
കമാഇൻ
(is) like (the) water
വെള്ളം പോലെ (യാണ്)
أَنزَلْنَاهُ
അൻഴൽനാഹു
revealed it
നാമതിനെ വര്‍ഷിപ്പിച്ചു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
فَٱخْتَلَطَ
ഫഖ്തലത
so absorbs
എന്നിട്ടത് ഇടകലര്‍ന്നു
بِهِ
ബിഹീ
in it
അത് വഴി
نَبَاتُ
നബാതു
(the) plants
സസ്യങ്ങള്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമിയില്‍
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന് ഉള്ള
يَأْكُلُ
യഅകുലു
eat
ഭക്ഷിക്കുന്നവയില്‍
ٱلنَّاسُ
ന്നാസു
the people
ജനങ്ങള്‍
وَٱلأَنْعَامُ
വൽ-അന്ആം,
and the cattle
കന്നുകാലികളും
حَتَّىٰ
ഹത്താ
until
വരെ / അങ്ങനെ
إِذَآ
ഇദാ
when
ആല്‍
أَخَذَتِ
അഖദതി
takes
സ്വീകരിച്ചു / കൈക്കൊണ്ടു
ٱلأَرْضُ
ൽ-അർളു
the earth
ഭൂമി
زُخْرُفَهَا
ഴുഖ്റുഫഹാ
its adornment
അതിന്‍റെ ചമയങ്ങള്‍
وَٱزَّيَّنَتْ
വഴ്ഴയ്യനത്
and is beautified
അത് അഴകാവുകയും ചെയ്തു
وَظَنَّ
വഴന്ന
And he is certain
അവന്‍ ധരിക്കുകയും ചെയ്തു
أَهْلُهَآ
അഹ്‌ലുഹാ
its people
അതിന്‍റെ ആളുകള്‍
أَنَّهُمْ
അന്നഹും
that they
നിശ്ചയമായും തങ്ങള്‍
قَادِرُونَ
ഖാദിറൂന
have the power
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَآ
അലൈഹാ
on it
അതില്‍
أَتَاهَآ
അതാഹാ
comes (to) it
അതിന്ന് വന്നെത്തി
أَمْرُنَا
അംറുനാ
Our command
നമ്മുടെ കല്പന
لَيْلاً
ലൈലൻ
a night
രാത്രിയില്‍
أَوْ
അൗ
or
അല്ലെങ്കില്‍
نَهَاراً
നഹാറൻ
(by) day
പകലില്‍
فَجَعَلْنَاهَا
ഫജഅല്നാഹാ
and We make it
അങ്ങിനെ നാം അതിനെ ആക്കി
حَصِيداً
ഹസീദൻ
a harvest clean-mown
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن
കഅൻ
as if
പോലെ
لَّمْ
ലം
not
ഇല്ലാത്ത
تَغْنَ
തഘ്ന
it had flourished
അത് ഉണ്ടാക്കിയിട്ട്
بِٱلأَمْسِ
ബിൽ-അംസ്.
yesterday
ഇന്നലെ
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نُفَصِّلُ
നുഫസ്സിലു
We explain
നാം വിശദീകരിക്കുന്നു
ٱلآيَاتِ
ൽ-ആയാതി
the Signs
തെളിവുകള്‍
لِقَوْمٍ
ലിഖൗമിൻ
people
ജനങ്ങള്‍ക്ക്
يَتَفَكَّرُونَ
യതഫക്കറൂന്‍
reflect
ചിന്തിച്ചു മനസ്സിലാക്കുന്ന
إِنَّمَا مَثَلُ ٱلْحَيَاةِ ٱلدُّنْيَا كَمَآءٍ أَنزَلْنَاهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِ نَبَاتُ ٱلأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلأَنْعَامُ حَتَّىٰ إِذَآ أَخَذَتِ ٱلأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَادِرُونَ عَلَيْهَآ أَتَاهَآ أَمْرُنَا لَيْلاً أَوْ نَهَاراً فَجَعَلْنَاهَا حَصِيداً كَأَن لَّمْ تَغْنَ بِٱلأَمْسِ كَذٰلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَتَفَكَّرُونَ
ഇന്നമാ മഥലുൽ-ഹയാതിദ്ദുന്‌യാ കമാഇൻ അൻഴൽനാഹു മിനസ്സമാഇ ഫഖ്തലത ബിഹീ നബാതുൽ-അർളി മിമ്മാ യഅകുലുന്നാസു വൽ-അന്ആം, ഹത്താ ഇദാ അഖദതിൽ-അർളു ഴുഖ്റുഫഹാ വഴ്ഴയ്യനത് വഴന്ന അഹ്‌ലുഹാ അന്നഹും ഖാദിറൂന അലൈഹാ അതാഹാ അംറുനാ ലൈലൻ അൗ നഹാറൻ ഫജഅല്നാഹാ ഹസീദൻ കഅൻ ലം തഘ്ന ബിൽ-അംസ്. കദാലിക നുഫസ്സിലുൽ-ആയാതി ലിഖൗമിൻ യതഫക്കറൂന്‍
Verily the likeness of worldly life is as the water which We send down from the sky, so by it arises the intermingled produce of the earth of which men and cattle eat until when the earth is clad with its adornments and is beautified, and its people think that they have all the powers of disposal over it, Our Command reaches it by night or by day and We make it like a clean-mown harvest, as if it had not flourished yesterday. Thus do We explain the Ayat in detail for the people who reflect.
ഐഹിക ജീവിതത്തിന്‍റെ ഉപമയിതാ: മാനത്തു നിന്നു നാം മഴപെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്‍റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്‍റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു. ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം .ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കു വേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്.
25 ٢٥
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَدْعُوۤ
യദ്ഊ
calls
ക്ഷണിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
دَارِ
ദാരി
(the) Home
ഭവനം
ٱلسَّلاَمِ
സ്സലാമി
(of) the peace
സമാധാനത്തിന്‍റെ
وَيَهْدِى
വയഹ്ദീ
and guides
നേര്‍ വഴിയിലാക്കുകയും ചെയ്യുന്നു
مَن
മൻ
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിം-
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്തഖീം
Straight
നേരായ
وَٱللَّهُ يَدْعُوۤ إِلَىٰ دَارِ ٱلسَّلاَمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
വല്ലാഹു യദ്ഊ ഇലാ ദാരിസ്സലാമി വയഹ്ദീ മൻ യശാഉ ഇലാ സിറാതിം-മുസ്തഖീം
Allah calls to the home of peace and guides whom He wills to a Straight Path.
അല്ലാഹു സമാധാനത്തിന്‍റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയില്‍ നയിക്കുന്നു.
26 ٢٦
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക് ഉണ്ട്
أَحْسَنُواْ
അഹ്സനൂ
did good
നന്മ പ്രവര്‍ത്തിച്ചു
ٱلْحُسْنَىٰ
ൽ-ഹുസ്നാ
the best
ഏറ്റവും നല്ല പ്രതിഫലം
وَزِيَادَةٌ
വഴിയാദതുൻ,
and more
വര്‍ദ്ധനവും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَرْهَقُ
യർഹഖു
(will) cover
ബാധിക്കുക
وُجُوهَهُمْ
വുജൂഹഹും
their faces
അവരുടെ മുഖങ്ങളെ
قَتَرٌ
ഖതറുൻ
dust
ഇരുള്‍
وَلاَ
വലാ
and not
ഇല്ല
ذِلَّةٌ
ദില്ലതുൻ.
humiliation
നിന്ദ്യതയും
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടരാണ്
أَصْحَابُ
അസ്ഹാബു
(are the) companions
ആള്‍ക്കാര്‍ / അവകാശികള്‍
ٱلْجَنَّةِ
ൽ-ജന്നതി,
(of) the garden
സ്വര്‍ഗത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
therein
അവിടെ
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍ ആകുന്നു
لِّلَّذِينَ أَحْسَنُواْ ٱلْحُسْنَىٰ وَزِيَادَةٌ وَلاَ يَرْهَقُ وُجُوهَهُمْ قَتَرٌ وَلاَ ذِلَّةٌ أُوْلَـٰئِكَ أَصْحَابُ ٱلْجَنَّةِ هُمْ فِيهَا خَالِدُونَ
ലില്ലദീന അഹ്സനൂൽ-ഹുസ്നാ വഴിയാദതുൻ, വലാ യർഹഖു വുജൂഹഹും ഖതറുൻ വലാ ദില്ലതുൻ. ഉലാഇക അസ്ഹാബുൽ-ജന്നതി, ഹും ഫീഹാ ഖാലിദൂന്‍
For those who have done good is the best and even more. Neither darkness nor dust nor any humiliating disgrace shall cover their faces. They are the dwellers of Paradise, they will abide therein forever.
നന്‍മ ചെയ്തവര്‍ക്ക് നല്ല പ്രതിഫലമുണ്ട്. അവര്‍ക്കതില്‍ വര്‍ധനവുമുണ്ട്. അവരുടെ മുഖത്തെ ഇരുളോനിന്ദ്യതയോ ബാധിക്കുകയില്ല. അവരാണ് സ്വര്‍ഗാവകാശികള്‍. അവരവിടെ സ്ഥിരവാസികളായിരിക്കും.
27 ٢٧
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
كَسَبُواْ
കസബു
they (had) earned
അവര്‍ സമ്പാദിച്ച / പ്രവര്‍ത്തിച്ച
ٱلسَّيِّئَاتِ
സ്സയ്യിആതി
the evil deeds
തിന്‍മകള്‍
جَزَآءُ
ജഴാഉ
(is the) recompense
പ്രതിഫലം
سَيِّئَةٍ
സയ്യിഅതിൻ
(the) evil
തിന്‍മക്കുള്ള
بِمِثْلِهَا
ബിമിഥ്‌ലിഹാ
(is) like it
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
വതർഹഖുഹും
and (will) cover them
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌ
ദില്ലതുൻ.
humiliation
നിന്ദ്യത / അപമാനം
مَّا
മാ
not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مِنْ
മിൻ
from
നിന്ന്
عَاصِمٍ
ആസിം.
defender
ഒരു രക്ഷകന്‍
كَأَنَّمَا
കഅന്നമാ
as though
എന്നത് പോലെ
أُغْشِيَتْ
ഉഘ്ശിയത്
had been covered
മൂടപ്പെട്ടത്
وُجُوهُهُمْ
വുജൂഹഹും
their faces
അവരുടെ മുഖങ്ങള്‍
قِطَعاً
ഖിതഅൻ
(with) pieces
കഷ്ണങ്ങളാല്‍
مِّنَ
മിന
against
ഉടെ / നിന്ന്
ٱلْلَّيْلِ
ല്ലൈലി
the night
രാത്രി
مُظْلِماً
മുഴ്‌ലിമാ.
the darkness
ഇരുള്‍മുറ്റിയ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
أَصْحَابُ
അസ്ഹാബു
(are the) companions
ആള്‍ക്കാര്‍
ٱلنَّارِ
ന്നാറി,
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
therein
അവിടെ
خَالِدُونَ
ഖാലിദൂന്‍
(will) abide forever
സ്ഥിരവാസികളാകുന്നു
وَٱلَّذِينَ كَسَبُواْ ٱلسَّيِّئَاتِ جَزَآءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ مَّا لَهُمْ مِّنَ ٱللَّهِ مِنْ عَاصِمٍ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعاً مِّنَ ٱلْلَّيْلِ مُظْلِماً أُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
വല്ലദീന കസബുസ്സയ്യിആതി ജഴാഉ സയ്യിഅതിൻ ബിമിഥ്‌ലിഹാ വതർഹഖുഹും ദില്ലതുൻ. മാ ലഹും മിനല്ലാഹി മിൻ ആസിം. കഅന്നമാ ഉഘ്ശിയത് വുജൂഹഹും ഖിതഅൻ മിനല്ലൈലി മുഴ്‌ലിമാ. ഉലാഇക അസ്ഹാബുന്നാറി, ഹും ഫീഹാ ഖാലിദൂന്‍
And those who have earned evil deeds, the recompense of an evil deed is the like thereof, and humiliating disgrace will cover them. No defender will they have from Allah. Their faces will be covered, as it were, with pieces from the darkness of night. They are dwellers of the Fire, they will abide therein forever.
എന്നാല്‍ തിന്‍മകള്‍ ചെയ്തുകൂട്ടിനയവരോ, തിന്‍മക്കുള്ള പ്രതിഫലം അതിനു തുല്യം തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കും. അല്ലാഹുവില്‍ നിന്ന് അവരെരക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവരുടെ മുഖങ്ങള്‍ ഇരുള്‍മുറ്റിയ രാവിന്‍റെ കഷ്ണംകൊണ്ട് പൊതിഞ്ഞ പോലിരിക്കും. അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
28 ٢٨
وَيَوْمَ
വയൗമ
And (on the) Day
ദിനം
نَحْشُرُهُمْ
നഹ്ശുറുഹും
We will gather them
നാമവരെ ഒരുമിച്ചുകൂട്ടുന്ന
جَمِيعاً
ജമീഅ
all together
എല്ലാവരെയും
ثُمَّ
തുമ്മ
then
പിന്നെ
نَقُولُ
നഖൂലു
We will say
നാം പറയും
لِلَّذِينَ
ലില്ലദീന
for those who
യാതോരുതരോട്
أَشْرَكُواْ
അശ്റകൂ
they associated partners
അവര്‍ ബഹുദൈവാരാധന സ്വീകരിച്ച
مَكَانَكُمْ
മകാനകും
your place
നിങ്ങളുടെ സ്ഥലത്ത് നില്‍ക്കുവിന്‍
أَنتُمْ
അന്തും
you
നിങ്ങള്‍
وَشُرَكَآؤُكُمْ
വശുറകാഉകും.
and your partners.
നിങ്ങളുടെ പങ്കുകാരും
فَزَيَّلْنَا
ഫഴയ്യൽനാ
Then We will separate
എന്നിട്ട് നാം നാം വേര്‍പെടുത്തും
بَيْنَهُمْ
ബൈനഹും,
among them
അവര്‍ക്കിടയില്‍
وَقَالَ
വഖാല
And says
പറയും
شُرَكَآؤُهُمْ
ശുറകാഉഹും
their partners
അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍
مَّا
മാ
not
ഇല്ല
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയിരുന്നു
إِيَّانَا تَعْبُدُونَ
ഇയ്യാനാ തഅബുദൂന്‍
worship us
ഞങ്ങളെ ആരാധിച്ചിരുന്നവര്‍
وَيَوْمَ نَحْشُرُهُمْ جَمِيعاً ثُمَّ نَقُولُ لِلَّذِينَ أَشْرَكُواْ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ فَزَيَّلْنَا بَيْنَهُمْ وَقَالَ شُرَكَآؤُهُمْ مَّا كُنتُمْ إِيَّانَا تَعْبُدُونَ
വയൗമ നഹ്ശുറുഹും ജമീഅ തുമ്മ നഖൂലു ലില്ലദീന അശ്റകൂ മകാനകും അന്തും വശുറകാഉകും. ഫഴയ്യൽനാ ബൈനഹും, വഖാല ശുറകാഉഹും മാ കുംതും ഇയ്യാനാ തഅബുദൂന്‍
And the Day whereon We shall gather them all together, then We shall say to those who did set partners in worship with Us: Stop at your place. You and your partners. then We shall separate them, and their partners shall say: It was not us that you used to worship.
നാം അവരെയെല്ലാം ഒരുമ ിച്ചുകൂട്ടുന്ന ദിനം. അന്ന് നാം ബഹുദൈവവിശ്വാസികളോടു പറയും: നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിവെച്ചവരും അവിടെത്തന്നെ നില്‍ക്കുക. പിന്നീട് നാം അവരെ പരസ്പരം വേര്‍പ്പെടുത്തും. അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍ പറയും: നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല.
29 ٢٩
فَكَفَىٰ
ഫകഫാ
So sufficient
അതിനാല്‍ മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
شَهِيداً
ശഹീദൻ
a Witness
സാക്ഷിയായി
بَيْنَنَا
ബൈനനാ
between us
ഞങ്ങള്‍ക്കും
وَبَيْنَكُمْ
വബൈനകും
and between you
നിങ്ങള്‍ക്കുമിടയില്‍
إِن
ഇൻ
Whether
നിശ്ചയം
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
عَنْ
അൻ
from
പറ്റി
عِبَادَتِكُمْ
ഇബാദതികും
your worship
നിങ്ങളുടെ ആരാധനയെ
لَغَافِلِينَ
ലഘാഫിലീന്‍
certainly unaware
തികച്ചും അശ്രദ്ധര്‍
فَكَفَىٰ بِٱللَّهِ شَهِيداً بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَافِلِينَ
ഫകഫാ ബില്ലാഹി ശഹീദൻ ബൈനനാ വബൈനകും ഇൻ കുന്നാ അൻ ഇബാദതികും ലഘാഫിലീന്‍
So sufficient is Allah for a witness between us and you, that We indeed knew nothing of your worship of us.
അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നു.