يوسف
Yusuf
യൂസഫ്
40
٤٠
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
تَعْبُدُونَ
തഅബുദൂന
you worship
നിങ്ങള്‍ ആരാധിക്കുന്നു
مِن
മിൻ
From
നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെ കൂടാതെ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَسْمَآءً
അസ്മാഅൻ
names
ചില പേരുകള്‍
سَمَّيْتُمُوهَآ
സമ്മൈതുമൂഹാ
you have named them
അവയെ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
അന്തും
you
നിങ്ങള്‍
وَآبَآؤُكُمْ
വആബാഉകും
and your forefathers
നിങ്ങളുടെ പിതാക്കളും
مَّآ
മാ
What ever
യാതൊന്ന് / ഇല്ല
أَنزَلَ
അൻഝല
revealed
അവതരിപ്പിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِهَا
ബിഹാ
at it
അതിന്ന്, അവയെപ്പറ്റി
مِن
മിൻ
From
യില്‍നിന്ന്
سُلْطَانٍ
സുൽതാനിൻ,
authority
ഒരു പ്രമാണത്തില്‍
إِنِ
ഇനിൽ
Not
അല്ല
ٱلْحُكْمُ
ഹുക്മു
(is) the decision
വിധി / ശാസനാധികാരം
إِلاَّ
ഇല്ലാ
except
അല്ലാതെ
لِلَّهِ
ലില്ലാഹി,
to Allah
അല്ലാഹുവിന് (ദൈവത്തിന്)
أَمَرَ
അമറ
has ordered
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلاَّ
അല്ലാ
(is) that not
അരുത്
تَعْبُدُوۤاْ
തഅബുദൂ
you worship
നിങ്ങള്‍ ആരാധന / വഴിപ്പെടുല്‍ ചെയ്യുക
إِلاَّ
ഇല്ലാ
except
അല്ലാതെ
إِيَّاهُ
ഇയ്യാഹു,
upon Him
അവന്ന് തന്നെ
ذٰلِكَ
ദാലിക
That
അതാണ്
ٱلدِّينُ
ദ്ദീനു
(is) the religion
സംസ്കാരം / മതം
ٱلْقَيِّمُ
ല്ഖയ്യിമു
the upright
ഏറ്റവും ചൊവ്വായ
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍ / പക്ഷെ
أَكْثَرَ
അക്ഥറ
more
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരും / ജനങ്ങളും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂൻ
know
അവര്‍ക്കറിയുന്നു
مَا تَعْبُدُونَ مِن دُونِهِ إِلاَّ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَآبَآؤُكُمْ مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَانٍ إِنِ ٱلْحُكْمُ إِلاَّ لِلَّهِ أَمَرَ أَلاَّ تَعْبُدُوۤاْ إِلاَّ إِيَّاهُ ذٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
മാ തഅബുദൂന മിൻ ദൂനിഹീ ഇല്ലാ അസ്മാഅൻ സമ്മൈതുമൂഹാ അന്തും വആബാഉകും മാ അൻഝലല്ലാഹു ബിഹാ മിൻ സുൽതാനിൻ, ഇനിൽ ഹുക്മു ഇല്ലാ ലില്ലാഹി, അമറ അല്ലാ തഅബുദൂ ഇല്ലാ ഇയ്യാഹു, ദാലിക ദ്ദീനു ല്ഖയ്യിമു വലാകിന്ന അക്ഥറ ന്നാസി ലാ യഅലമൂൻ
You do not worship besides Him but only names which you have named, you and your fathers, for which Allah has sent down no authority. The command is for none but Allah. He has commanded that you worship none but Him, that is the straight religion, but most men know not.
അവനെക്കൂടാതെ നിങ്ങള്‍ പൂജിച്ചു കൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല.
41
٤١
يٰصَاحِبَىِ
യാ സാഹിബയി
O my two companions
രണ്ടു കൂട്ടുക്കാരെ
ٱلسِّجْنِ
സ്സിജ്നി
(of) the prison
തടവറയിലെ
أَمَّآ
അമ്മാ
As for
എന്നാല്‍
أَحَدُكُمَا
അഹദുകുമാ
one of you
നിങ്ങളിലൊരുവന്‍
فَيَسْقِى
ഫയസ്ഖീ
he will give drink
അവന്‍ കുടിപ്പിച്ചുകൊണ്ടിരിക്കും
رَبَّهُ
റബ്ബഹൂ
his Lord
അവന്‍റെ യജമാനനെ
خَمْراً
ഖമ്റാ,
wine
മദ്യം
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
ٱلآخَرُ
ല്ആഖറു
the other
മറ്റെയാള്‍
فَيُصْلَبُ
ഫയുസ്ലബു
he will be crucified
അയാള്‍ ക്രൂശിക്കപ്പെടും
فَتَأْكُلُ
ഫതഅകുലു
and will eat
എന്നിട്ട് കൊത്തിത്തിന്നും
ٱلطَّيْرُ
ത്തൈറു
the birds
പക്ഷികള്‍
مِن
മിൻ
From
യില്‍നിന്ന്
رَّأْسِهِ
റഅസിഹീ,
his head
അയാളുടെ തല
قُضِىَ
ഖുദിയ
it will be judged
വിധിക്കപ്പെട്ടുകഴിഞ്ഞു / തീരുമാനിക്കപ്പെട്ടുകഴിഞ്ഞു
ٱلأَمْرُ
ല്അംറു
the matter
കാര്യം
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
فِيهِ
ഫീഹി
about him
അവന്‍റെ കാര്യത്തില്‍
تَسْتَفْتِيَانِ
തസ്തഫ്തിയാൻ
you both inquire
നിങ്ങള്‍ രണ്ടാളും വിധി തേടുന്നു
يٰصَاحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُ خَمْراً وَأَمَّا ٱلآخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِ قُضِىَ ٱلأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ
യാ സാഹിബയി സ്സിജ്നി അമ്മാ അഹദുകുമാ ഫയസ്ഖീ റബ്ബഹൂ ഖമ്റാ, വഅമ്മാ ല്ആഖറു ഫയുസ്ലബു ഫതഅകുലു ത്തൈറു മിൻ റഅസിഹീ, ഖുദിയ ല്അംറു ല്ലദീ ഫീഹി തസ്തഫ്തിയാൻ
O two companions of the prison. As for one of you, he will pour out wine for his lord to drink. and as for the other, he will be crucified and birds will eat from his head. Thus is the case judged concerning which you both did inquire.
എന്‍റെ ജയില്‍ക്കൂട്ടുകാരേ, നിങ്ങളിലൊരാള്‍ തന്‍റെ യജമാനന് മദ്യം വിളമ്പിക്കൊണ്ടിരിക്കും. മറ്റയാള്‍ കുരിശിലേറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും. നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
42
٤٢
وَقَالَ
വഖാല
And says
അവന്‍ (യൂസുഫ്) പറഞ്ഞു
لِلَّذِى
ലില്ലദീ
to the One Who
ഒരുവനോട്
ظَنَّ
ഴന്ന
(the) thought
അവന്‍ കരുതി
أَنَّهُ
അന്നഹൂ
that He
ഉറപ്പായും അയാളാണെന്ന്
نَاجٍ
നാജിൻ
(would be) saved
രക്ഷപ്പെടുന്നവന്‍
مِّنْهُمَا
മിന്ഹുമാ
of them
അവരിരുവരില്‍
ٱذْكُرْنِى
ദ്കുർനീ
Mention me
എന്നെ പറ്റി പറയണം
عِندَ
ഉന്ദ
(are) near
അടുത്ത്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ് / യജമാനന്‍
فَأَنْسَاهُ
ഫഅൻസാഹു
But made him forget
എന്നാല്‍ അവന്ന് മറവിയുണ്ടാക്കി
ٱلشَّيْطَانُ
ശ്ശൈതാനു
the Shaitaan
പിശാച്ച്
ذِكْرَ
ദിക്റ
(the) mention
പറയാന്‍
رَبِّهِ
റബ്ബിഹീ
(of) his Lord
തന്‍റെ യജമാനനോട്
فَلَبِثَ
ഫലബിഥ
so he remained
അങ്ങനെ അവന്‍ താമസിച്ചു
فِى
ഫീ
In
ഇല്‍
ٱلسِّجْنِ
സ്സിജ്നി
(of) the prison
തടവറ
بِضْعَ
ബിദ്അ
several
ഏതാനും
سِنِينَ
സിനീൻ
years
വര്‍ഷങ്ങള്‍
وَقَالَ لِلَّذِى ظَنَّ أَنَّهُ نَاجٍ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنْسَاهُ ٱلشَّيْطَانُ ذِكْرَ رَبِّهِ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ
വഖാല ലില്ലദീ ഴന്ന അന്നഹൂ നാജിൻ മിന്ഹുമാ ദ്കുർനീ ഉന്ദ റബ്ബിക ഫഅൻസാഹു ശ്ശൈതാനു ദിക്റ റബ്ബിഹീ ഫലബിഥ ഫീ സ്സിജ്നി ബിദ്അ സിനീൻ
And he said to the one whom he knew to be saved: Mention me to your lord. But Shaitan (Satan) made him forget to mention it to his Lord. So stayed in prison a few years.
അവരിരുവരില്‍ രക്ഷപ്പെടുമെന്ന് താന്‍ കരുതിയ ആളോട് യൂസുഫ് പറഞ്ഞു: നീ നിന്‍റെ യജമാനനോട് എന്നെപ്പറ്റി പറയുക. എങ്കിലും യജമാനനോട് അതേക്കുറിച്ച് പറയുന്ന കാര്യം പിശാച് അയാളെ മറപ്പിച്ചു. അതിനാല്‍ യൂസുഫ് ഏതാനും കൊല്ലം ജയിലില്‍ കഴിഞ്ഞു.
43
٤٣
وَقَالَ
വഖാല
And says
പറഞ്ഞു
ٱلْمَلِكُ
ല്മലികു
the king
രാജാവ്
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَرَىٰ
അറാ
I have seen
കാണുന്നു
سَبْعَ
സബ്അ
(the) seven
ഏഴ്
بَقَرَاتٍ
ബഖറാതിൻ
cows
പശുക്കളെ
سِمَانٍ
സിമാനിൻ
fat
തടിച്ച
يَأْكُلُهُنَّ
യഅകുലുഹുന്ന
eating them
അവയെ തിന്നുകൊണ്ടിരിക്കുന്നു
سَبْعٌ
സബ്ഉൻ
seven
ഏഴ്
عِجَافٌ
ഉജാഫുൻ
lean ones
മെലിഞ്ഞവ
وَسَبْعَ
വസബ്അ
and seven
ഏഴ്
سُنْبُلاَتٍ
സുംബുലാതിൻ
ears (of corn)
കതിരുകള്‍
خُضْرٍ
ഖുദ്റിൻ
green
പച്ച
وَأُخَرَ
വഉഖറ
and other
വേറെയും
يَابِسَاتٍ
യാബിസാതിൻ,
dry
ഉണങ്ങിയവ
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلْمَلَـأُ
ല്മലഉ
chiefs
പ്രധാനികളെ
أَفْتُونِى
അഫ്തൂനീ
Explain to me
എനിക്ക് വ്യാഖ്യാനം നല്‍കൂ
فِى
ഫീ
In
ഇല്‍ / പറ്റി
رُؤْيَاىَ
റുഅയായ
(of) my dream
എന്‍റെ സ്വപ്നത്തിനെ
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍
لِلرُّؤْيَا
ലിർറുഅയാ
of visions
സ്വപ്നത്തെ
تَعْبُرُونَ
തഅബുറൂൻ
interpret
നിങ്ങള്‍ വ്യാഖ്യാനിക്കുന്നു
وَقَالَ ٱلْمَلِكُ إِنِّيۤ أَرَىٰ سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنْبُلاَتٍ خُضْرٍ وَأُخَرَ يَابِسَاتٍ يٰأَيُّهَا ٱلْمَلَـأُ أَفْتُونِى فِى رُؤْيَاىَ إِن كُنتُمْ لِلرُّؤْيَا تَعْبُرُونَ
വഖാല ല്മലികു ഇന്നീ അറാ സബ്അ ബഖറാതിൻ സിമാനിൻ യഅകുലുഹുന്ന സബ്ഉൻ ഉജാഫുൻ വസബ്അ സുംബുലാതിൻ ഖുദ്റിൻ വഉഖറ യാബിസാതിൻ, യാ അയ്യുഹാ ല്മലഉ അഫ്തൂനീ ഫീ റുഅയായ ഇൻ കുന്തും ലിർറുഅയാ തഅബുറൂൻ
And the king said: Verily, I saw seven fat cows, whom seven lean ones were devouring and of seven green ears of corn, and others dry. O notables, Explain to me my dream, if it be that you can interpret dreams.
ഒരിക്കല്‍ രാജാവ് പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടിരിക്കുന്നു. ഏഴു തടിച്ചു കൊഴുത്ത പശുക്കള്‍. അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഏഴു പച്ചക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. അതിനാല്‍ വിദ്വാന്‍മാരേ, എന്‍റെ ഈ സ്വപ്നത്തിന്‍റെ പൊരുള്‍ എനിക്ക് പറഞ്ഞു തരിക. നിങ്ങള്‍ സ്വപ്ന വ്യാഖ്യാതാക്കളാണെങ്കില്‍.
44
٤٤
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَضْغَاثُ
അദ്ഘാഥു
Confused
കലര്‍ന്നവ / പലതരം
أَحْلاَمٍ
അഹ്ലാമിൻ
dreams
പേക്കിനാവുകള്‍
وَمَا
വമാ
and not
അല്ല
نَحْنُ
നഹ്നു
We
ഞങ്ങള്‍
بِتَأْوِيلِ
ബിതഅവീലി
(are) in the interpretation
വ്യാഖ്യാനത്തെ പറ്റി
ٱلأَحْلاَمِ
ല്അഹ്ലാമി
(of) the dreams
പേക്കിനാവുകളുടെ
بِعَالِمِينَ
ബിഉലിമീൻ
learned
അറിവുള്ളവര്‍
قَالُوۤاْ أَضْغَاثُ أَحْلاَمٍ وَمَا نَحْنُ بِتَأْوِيلِ ٱلأَحْلاَمِ بِعَالِمِينَ
ഖാലൂ അദ്ഘാഥു അഹ്ലാമിൻ വമാ നഹ്നു ബിതഅവീലി ല്അഹ്ലാമി ബിഉലിമീൻ
They said: Mixed up false dreams and we are not skilled in the interpretation of dreams.
അവര്‍ പറഞ്ഞു: ഇതൊക്കെ പാഴ്ക്കിനാവുകളാണ്. ഞങ്ങള്‍ അത്തരം പാഴ്ക്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല.
45
٤٥
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
نَجَا
നജാ
was saved
രക്ഷപെട്ട
مِنْهُمَا
മിന്ഹുമാ
from both of them
ആ രണ്ടു പേരില്‍ നിന്ന്
وَٱدَّكَرَ
വദ്ദകറ
and remembered
അയാള്‍ ഓര്‍മ്മിക്കുകയും ചെയ്തു
بَعْدَ
ബഅദ
after
ശേഷം
أُمَّةٍ
ഉമ്മതിൻ
(of) people
കാലത്തിന് / സമുദായത്തിന്
أَنَاْ
അനാ
I am
ഞാന്‍
أُنَبِّئُكُمْ
ഉനബ്ബിഉകും
I inform you
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെ
بِتَأْوِيلِهِ
ബിതഅവീലിഹീ
of its interpretation
അതിന്‍റെ വ്യാഖ്യാനം
فَأَرْسِلُونِ
ഫഅർസിലൂൻ
so send me forth
നിങ്ങള്‍ എന്നെ അയച്ചാലും
وَقَالَ ٱلَّذِى نَجَا مِنْهُمَا وَٱدَّكَرَ بَعْدَ أُمَّةٍ أَنَاْ أُنَبِّئُكُمْ بِتَأْوِيلِهِ فَأَرْسِلُونِ
വഖാല ല്ലദീ നജാ മിന്ഹുമാ വദ്ദകറ ബഅദ ഉമ്മതിൻ അനാ ഉനബ്ബിഉകും ബിതഅവീലിഹീ ഫഅർസിലൂൻ
Then the man who was released, now at length remembered and said: I will tell you its interpretation, so send me forth.
ആ രണ്ടു ജയില്‍ക്കൂട്ടുകാരില്‍ രക്ഷപ്പെട്ടവന്‍ കുറേക്കാലത്തിനു ശേഷം ഓര്‍മിച്ചു പറഞ്ഞു: അതിന്‍റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരാം. നിങ്ങള്‍ എന്നെ ചുമതലപ്പെടുത്തിഅയച്ചാലും.
46
٤٦
يُوسُفُ
യൂസുഫു
Yusuf
യൂസുഫേ
أَيُّهَا
അയ്യുഹാ
you
നീ
ٱلصِّدِّيقُ
സ്സിദ്ദീഖു
the truthful one
ഒരു തികഞ്ഞ സത്യസന്ധാ
أَفْتِنَا
അഫ്തിനാ
Explain to us
ഞങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കൂ / പറഞ്ഞുതന്നാലും
فِى
ഫീ
In
ഇല്‍
سَبْعِ
സബ്ഇ
(the) seven
ഏഴ്
بَقَرَاتٍ
ബഖറാതിൻ
cows
പശുക്കളെ
سِمَانٍ
സിമാനിൻ
fat
തടിച്ചുകൊഴുത്ത
يَأْكُلُهُنَّ
യഅകുലുഹുന്ന
eating them
അവയെ തിന്നുന്നു
سَبْعٌ
സബ്ഉൻ
seven
ഏഴ്
عِجَافٌ
ഉജാഫുൻ
lean ones
മെലിഞ്ഞവ
وَسَبْعِ
വസബ്ഇ
and seven
ഏഴ്
سُنبُلاَتٍ
സുംബുലാതിൻ
ears (of corn)
കതിരുകളെ
خُضْرٍ
ഖുദ്റിൻ
green
പച്ചയായ
وَأُخَرَ
വഉഖറ
and other
വേറെയും
يَابِسَاتٍ
യാബിസാതിൻ
dry
ഉണങ്ങിയവ
لَّعَلِّيۤ
ലഅല്ലീ
that I may
ഞാനായെക്കാന്‍
أَرْجِعُ
അർജിഉ
return
ഞാന്‍ മടങ്ങുക
إِلَى
ഇല
to
ലേക്ക്
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَعْلَمُونَ
യഅലമൂൻ
know
അവര്‍ക്കറിയുക
يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنبُلاَتٍ خُضْرٍ وَأُخَرَ يَابِسَاتٍ لَّعَلِّيۤ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ
യൂസുഫു അയ്യുഹാ സ്സിദ്ദീഖു അഫ്തിനാ ഫീ സബ്ഇ ബഖറാതിൻ സിമാനിൻ യഅകുലുഹുന്ന സബ്ഉൻ ഉജാഫുൻ വസബ്ഇ സുംബുലാതിൻ ഖുദ്റിൻ വഉഖറ യാബിസാതിൻ ലഅല്ലീ അർജിഉ ഇല ന്നാസി ലഅല്ലഹും യഅലമൂൻ
O Yusuf (Joseph), the man of truth. Explain to us (the dream) of seven fat cows whom seven lean ones were devouring, and of seven green ears of corn, and others dry, that I may return to the people, and that they may know.
അയാള്‍ പറഞ്ഞു: സത്യസന്ധനായ യൂസുഫേ, എനിക്ക് ഇതിലൊരു വിധി തരിക. ഏഴു തടിച്ചുകൊഴുത്ത പശുക്കള്‍, ഏഴുമെലിഞ്ഞ പശുക്കള്‍ അവയെ തിന്നുന്നു. പിന്നെ ഏഴു പച്ച കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. ജനങ്ങള്‍ക്ക് കാര്യം ഗ്രഹിക്കാനായി എനിക്ക് ആ വിശദീകരണവുമായി ജനങ്ങളുടെ അടുത്തേക്ക് തിരിച്ചുപോകാമല്ലോ.
47
٤٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
تَزْرَعُونَ
തഝ്റഊന
You will sow
നിങ്ങള്‍ കൃഷി ചെയ്യും
سَبْعَ
സബ്അ
(the) seven
ഏഴ്
سِنِينَ
സിനീന
years
വര്‍ഷങ്ങള്‍
دَأَباً
ദഅബൻ
as usual
തുടര്‍ച്ചയായി
فَمَا
ഫമാ
Then what
അങ്ങിനെ
حَصَدتُّمْ
ഹസദ്തും
you reap
നിങ്ങള്‍ കൊയ്തെടുക്കുന്നത്
فَذَرُوهُ
ഫദറൂഹു
so leave it
നിങ്ങള്‍ അതിനെ വിട്ടേക്കുക
فِى
ഫീ
In
ഇല്‍
سُنبُلِهِ
സുംബുലിഹീ
its ears
അതിന്‍റെ കതിരില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലൻ
a little
അല്‍പ്പം
مِّمَّا
മിമ്മാ
than what
അതില്‍ നിന്ന്
تَأْكُلُونَ
തഅകുലൂൻ
you eat
നിങ്ങള്‍ തിന്നുന്നത്
قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَباً فَمَا حَصَدتُّمْ فَذَرُوهُ فِى سُنبُلِهِ إِلاَّ قَلِيلاً مِّمَّا تَأْكُلُونَ
ഖാല തഝ്റഊന സബ്അ സിനീന ദഅബൻ ഫമാ ഹസദ്തും ഫദറൂഹു ഫീ സുംബുലിഹീ ഇല്ലാ ഖലീലൻ മിമ്മാ തഅകുലൂൻ
said: For seven consecutive years, you shall sow as usual and that which you reap you shall leave in ears, except a little of it which you may eat.
യൂസുഫ് പറഞ്ഞു: ഏഴുകൊല്ലം നിങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്യും. അങ്ങനെ നിങ്ങള്‍ കൊയ്തെടുക്കുന്നവഅവയുടെ കതിരില്‍ തന്നെ സൂക്ഷിച്ചുവെക്കുക. നിങ്ങള്‍ക്ക് ആഹരിക്കാനാവശ്യമായ അല്‍പമൊഴികെ.
48
٤٨
ثُمَّ
ഥുമ്മ
then
പിന്നെ
يَأْتِى
യഅതീ
(will) bring
വരും
مِن
മിം
From
നിന്ന്
بَعْدِ
ബഅദി
after
ശേഷം
ذٰلِكَ
ദാലിക
That
അതിന്
سَبْعٌ
സബ്ഉൻ
seven
ഏഴ്
شِدَادٌ
ശിദാദുൻ
hard (years)
കടുത്തക്ഷാമമുള്ള
يَأْكُلْنَ
യഅകുൽന
(which will) consume
അവതിന്നുതീര്‍ക്കും
مَا
മാ
that (which)
യാതൊന്നിനെ
قَدَّمْتُمْ
ഖദ്ദംതും
you advanced
നിങ്ങള്‍ മുന്‍കൂട്ടി കരുതി വെച്ച
لَهُنَّ
ലഹുന്ന
them
അവക്കുവേണ്ടി
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലൻ
a little
അല്‍പ്പം
مِّمَّا
മിമ്മാ
than what
അതില്‍ നിന്ന്
تُحْصِنُونَ
തുഹ്സിനൂൻ
you (will) store
നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്
ثُمَّ يَأْتِى مِن بَعْدِ ذٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلاَّ قَلِيلاً مِّمَّا تُحْصِنُونَ
ഥുമ്മ യഅതീ മിം ബഅദി ദാലിക സബ്ഉൻ ശിദാദുൻ യഅകുൽന മാ ഖദ്ദംതും ലഹുന്ന ഇല്ലാ ഖലീലൻ മിമ്മാ തുഹ്സിനൂൻ
Then will come after that, seven hard (years), which will devour what you have laid by in advance for them, (all) except a little of that which you have guarded.
പിന്നീട് അതിനുശേഷം കഷ്ടതയുടെ ഏഴാണ്ടുകളുണ്ടാകും. അക്കാലത്തേക്കായി നിങ്ങള്‍ കരുതിവെച്ചവനിങ്ങളന്ന് തിന്നു തീര്‍ക്കും. നിങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുവെച്ച അല്‍പമൊഴികെ.
49
٤٩
ثُمَّ
ഥുമ്മ
then
പിന്നെ
يَأْتِى
യഅതീ
(will) bring
വരും
مِن
മിം
From
യില്‍നിന്ന്
بَعْدِ
ബഅദി
after
ശേഷം
ذٰلِكَ
ദാലിക
That
അതിന്
عَامٌ
ഉാമുൻ
a year
ഒരുവര്‍ഷം
فِيهِ
ഫീഹി
about him
അതില്‍
يُغَاثُ
യുഘാഥു
will be given abundant rain
സുഭിക്ഷത നല്‍കപ്പെടും
ٱلنَّاسُ
ന്നാസു
the people
ജനങ്ങള്‍ക്ക്
وَفِيهِ
വഫീഹി
and in it
അതില്‍
يَعْصِرُونَ
യഅസിറൂൻ
they will press
അവര്‍ പിഴിഞ്ഞെടുക്കുകയും ചെയ്യും
ثُمَّ يَأْتِى مِن بَعْدِ ذٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ
ഥുമ്മ യഅതീ മിം ബഅദി ദാലിക ഉാമുൻ ഫീഹി യുഘാഥു ന്നാസു വഫീഹി യഅസിറൂൻ
Then thereafter will come a year in which people will have abundant rain and in which they will press.
പിന്നീട് അതിനു ശേഷം ഒരുകൊല്ലം വരും. അന്ന് ആളുകള്‍ക്ക് സുഭിക്ഷതയുണ്ടാകും. അവര്‍ തങ്ങള്‍ക്കാവശ്യമുള്ളത് പിഴിഞ്ഞെടുക്കുകയും ചെയ്യും.