Display Settings

Font Size 22px

التوبة

At-Taubah

പശ്ചാത്താപം

Surah 9 129 verses Madani
100 ١٠٠
وَٱلسَّابِقُونَ
വസ്-സാബിഖൂന
And the forerunners
മുന്നോട്ടു വന്നവരും
ٱلأَوَّلُونَ
ല്‍-അവ്വലൂന
the first
ആദ്യമായി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُهَاجِرِينَ
ല്‍-മുഹാജിറീന
the emigrants
മുഹാജിറുകള്‍
وَٱلأَنْصَارِ
വല്‍-അന്‍സാറി
and the helpers
അന്‍സ്വാറുകള്‍
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
ٱتَّبَعُوهُم
ത്തബഉഹും
followed them
പിന്തുടരുന്ന
بِإِحْسَانٍ
ബിഇഹ്‌സാനിന്‍
in righteousness
സല്‍കര്‍മങ്ങളിലൂടെ
رَّضِىَ
റഢിയ
is pleased
തൃപ്തിപെട്ടിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَنْهُمْ
ഉന്‍ഹും
for them
അവരില്‍
وَرَضُواْ
വറഢൂ
and they (will be) pleased
അവരും തൃപ്തിപെട്ടിരിക്കുന്നു
عَنْهُ
ഉന്‍ഹു
him
അവന്ന്
وَأَعَدَّ
വഅഉദ്ദ
and He has prepared
അവന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്
لَهُمْ
ലഹും
for them
അവര്‍ക്ക്
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്ന
تَحْتَهَا
തഹ്‌തഹാ
underneath it
അവയുടെ താഴ്ഭാഗത്ത് കൂടെ
ٱلأَنْهَارُ
ല്‍-അന്‍ഹാറു
the rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായിരിക്കെ
فِيهَآ
ഫീഹാ
therein
അവയില്‍
أَبَداً
അബദന്‍
forever
ശാശ്വതമായി / എന്നും
ذٰلِكَ
ദാലിക
That
അത്
ٱلْفَوْزُ
ല്‍-ഫൗസുല്‍
(is) the success
വിജയം
ٱلْعَظِيمُ
ഉളീമു
the great
മഹത്തായ
وَٱلسَّابِقُونَ ٱلأَوَّلُونَ مِنَ ٱلْمُهَاجِرِينَ وَٱلأَنْصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَانٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِى تَحْتَهَا ٱلأَنْهَارُ خَالِدِينَ فِيهَآ أَبَداً ذٰلِكَ ٱلْفَوْزُ ٱلْعَظِيمُ
വസ്-സാബിഖൂനല്‍-അവ്വലൂന മിനല്‍-മുഹാജിറീന വല്‍-അന്‍സാറി വല്ലദീനത്തബഉഹും ബിഇഹ്‌സാനിന്‍ റഢിയല്ലാഹു ഉന്‍ഹും വറഢൂ ഉന്‍ഹു വഅഉദ്ദ ലഹും ജന്നാതിന്‍ തജ്‌റീ തഹ്‌തഹാല്‍-അന്‍ഹാറു ഖാലിദീന ഫീഹാ അബദന്‍ ദാലികല്‍-ഫൗസുല്‍ ഉളീമു
And the first to embrace Islam of the Muhajirun (those who migrated from Makkah to Al-Madinah) and the Ansar (the citizens of Al-Madinah who helped and gave aid to the Muhajirun) and also those who followed them exactly. Allah is well-pleased with them as they are well-pleased with Him. He has prepared for them Gardens under which rivers flow, to dwell therein forever. That is the supreme success.
സത്യമാര്‍ഗത്തില്‍ ആദ്യം മുന്നോട്ടു വന്ന മുഹാജിറുകളിലും അന്‍സ്വാറുകളിലും സല്‍ക്കര്‍മങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരാണ്. അവന്‍ അവര്‍ക്കായി താഴ്ഭാഗത്തിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അതിമഹത്തായ വിജയവും അതു തന്നെ.
101 ١٠١
وَمِمَّنْ
വമിമ്മന്‍
And of (those) whom
യാതോരുത്തരില്‍ ഉണ്ട്
حَوْلَكُمْ
ഹൗലകും
around you
നിനക്ക് ചുറ്റുമുള്ള
مِّنَ
മിന
against
നിന്ന്
ٱلأَعْرَابِ
ല്‍-അഉറാബി
the bedouins
മരുഭൂവാസികളില്‍ / ഗ്രാമീണ അറബികളില്‍
مُنَافِقُونَ
മുനാഫിഖൂന
(are) hypocrites
കപട വിശ്വാസികള്‍
وَمِنْ
വമിന്‍
And from
നിന്ന്
أَهْلِ
അഹ്‌ലി
(the) People
ആളുകള്‍
ٱلْمَدِينَةِ
ല്‍-മദീനതി
the city
മദീനാ പട്ടണത്തിലെ
مَرَدُواْ
മറദൂ
They persist
അവര്‍ കടുത്തുപോയിരിക്കുന്നു
عَلَى
ഉല
over
മേല്‍
ٱلنِّفَاقِ
ന്‍-നിഫാഖി
the hypocrisy
കാപട്യത്തില്‍
لاَ
ലാ
not
ഇല്ല
تَعْلَمُهُمْ
തഅ്‌ലമുഹും
you know them
നിനക്കവരെ അറിയുക
نَحْنُ
നഹ്‌നു
We
നമുക്ക്
نَعْلَمُهُمْ
നഅ്‌ലമുഹും
We know them
നമുക്കവരെ അറിയാം
سَنُعَذِّبُهُم
സനുഅദ്ദിബുഹും
We will punish them
നാം അവരെ ശിക്ഷിക്കും
مَّرَّتَيْنِ
മര്‍റതൈനി
twice
രണ്ടുതവണ
ثُمَّ
തുമ്മ
then
പിന്നീട്
يُرَدُّونَ
യുറദ്ദൂന
they will be returned
അവര്‍ മടക്കപ്പെടും / തള്ളപ്പെടുകയും
إِلَىٰ
ഇലാ
to
ലേക്ക്
عَذَابٍ
ഉദാബിന്‍
(of) punishment
ശിക്ഷയില്‍
عَظِيمٍ
ഉളീമു
great
വമ്പിച്ച / ഭീകരമായ
وَمِمَّنْ حَوْلَكُمْ مِّنَ ٱلأَعْرَابِ مُنَافِقُونَ وَمِنْ أَهْلِ ٱلْمَدِينَةِ مَرَدُواْ عَلَى ٱلنِّفَاقِ لاَ تَعْلَمُهُمْ نَحْنُ نَعْلَمُهُمْ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ
വമിമ്മന്‍ ഹൗലകും മിനല്‍-അഉറാബി മുനാഫിഖൂന വമിന്‍ അഹ്‌ലില്‍-മദീനതി മറദൂ ഉലന്‍-നിഫാഖി ലാ തഅ്‌ലമുഹും നഹ്‌നു നഅ്‌ലമുഹും സനുഅദ്ദിബുഹും മര്‍റതൈനി തുമ്മ യുറദ്ദൂന ഇലാ ഉദാബിന്‍ ഉളീമു
And among the bedouins round about you, some are hypocrites, and so are some among the people of Al-Madinah, they exaggerate and persist in hypocrisy, you know them not, We know them. We shall punish them twice, and thereafter they shall be brought back to a great torment.
നിങ്ങളുടെ ചുറ്റുമുള്ള ഗ്രാമീണ അറബികളിലും കപടവിശ്വാസികളുണ്ട്. മദീനാ നിവാസികളിലുമുണ്ട്. അവര്‍ കാപട്യത്തിലാണ്ടുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. എന്നാല്‍ നാം അവരെ അറിയുന്നു. രണ്ടു തവണ നാം അവരെ ശിക്ഷിക്കും. പിന്നീട് അവരെ ഭീകരമായ ശിക്ഷയിലേക്ക് തള്ളുകയും ചെയ്യും.
102 ١٠٢
وَآخَرُونَ
വആഖറൂന
and others
വേറെ ചിലരുണ്ട്
ٱعْتَرَفُواْ
ഉത്റഫൂ
(who have) acknowledged
അവര്‍ ഏറ്റുപറഞ്ഞു
بِذُنُوبِهِمْ
ബിദുനൂബിഹിം
for their sins
തങ്ങളുടെ കുറ്റങ്ങള്‍
خَلَطُواْ
ഖലതൂ
They had mixed
അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു
عَمَلاً
ഉമലന്‍
(in) deed
പ്രവൃത്തികളെ
صَالِحاً
സാലിഹന്‍
a righteous
ഉത്തമമായ
وَآخَرَ
വആഖറ
(with) other
വേറെ ചിലര്‍
سَيِّئاً
സയ്യിഅന്‍
(that was) evil
ദുഷ്കര്‍മങ്ങളെയും
عَسَى
ഉസ
perhaps
ആയേക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അന്‍
that
അതിന്
يَتُوبَ
യതൂബ
He turns
അവന്‍ മടങ്ങാന്‍ (പശ്ചാത്താപം)
عَلَيْهِمْ
ഉലൈഹിം
on them
അവരില്‍ നിന്ന്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീമു
Most Merciful.
പരമദയാലുവാണ്
وَآخَرُونَ ٱعْتَرَفُواْ بِذُنُوبِهِمْ خَلَطُواْ عَمَلاً صَالِحاً وَآخَرَ سَيِّئاً عَسَى ٱللَّهُ أَن يَتُوبَ عَلَيْهِمْ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
വആഖറൂന ഉത്റഫൂ ബിദുനൂബിഹിം ഖലതൂ ഉമലന്‍ സാലിഹന്‍ വആഖറ സയ്യിഅന്‍ ഉസല്ലാഹു അന്‍ യതൂബ ഉലൈഹിം ഇന്നല്ലാഹ ഗഫൂറുന്‍ റഹീമു
And others who have acknowledged their sins, they have mixed a deed that was righteous with another that was evil. Perhaps Allah will turn unto them in forgiveness. Surely, Allah is Oft-Forgiving, Most Merciful .
തങ്ങളുടെ തെറ്റുകള്‍ സ്വയം ഏറ്റുപറയുന്ന ചിലരുണ്ട്. അവര്‍ സല്‍ക്കര്‍മങ്ങളും ദുഷ്കര്‍മങ്ങളും കൂട്ടിക്കലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
103 ١٠٣
خُذْ
ഖുദ്‌
Take
നീ വസൂല്‍ ചെയ്യുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَمْوَالِهِمْ
അമ്‌വാലിഹിം
their wealth
അവരുടെ സ്വത്തുക്കള്‍
صَدَقَةً
സദഖതന്‍
a charity
ദാനം (നിര്‍ബന്ധ ദാനം)
تُطَهِّرُهُمْ
തുതഹ്ഹിറുഹും
purifying them
അതവരെ ശുദ്ധീകരിക്കും
وَتُزَكِّيهِمْ
വതുസക്കീഹിം
and cause them increase
അവരെ സംസ്കരിക്കുകയും ചെയ്യും
بِهَا
ബിഹാ
at it
അതുമുഖേന
وَصَلِّ
വസല്ലി
and bless
നീ പ്രാര്‍ഥിക്കുക
عَلَيْهِمْ
ഉലൈഹിം
on them
അവര്‍ക്കുവേണ്ടി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
صَلَوَاتَكَ
സലവാതക
your blessings
നിന്‍റെ പ്രാര്‍ത്ഥന
سَكَنٌ
സകനുന്‍
(are a) reassurance
ശാന്തിദായകമാകുന്നു
لَّهُمْ
ലഹും
for them
അവര്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
ഉലീമു
All-Knowing
അറിയുന്നവനുമാണ്
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَوَاتَكَ سَكَنٌ لَّهُمْ وَٱللَّهُ سَمِيعٌ عَلِيمٌ
ഖുദ്‌ മിന്‍ അമ്‌വാലിഹിം സദഖതന്‍ തുതഹ്ഹിറുഹും വതുസക്കീഹിം ബിഹാ വസല്ലി ഉലൈഹിം ഇന്ന സലവാതക സകനുന്‍ ലഹും വല്ലാഹു സമീഉന്‍ ഉലീമു
Take Sadaqah (alms) from their wealth in order to purify them and sanctify them with it, and invoke Allah for them. Verily! Your invocations are a source of security for them, and Allah is All-Hearer, All-Knower.
നീ അവരുടെ സ്വത്തില്‍ നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും. നീ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയമായും നിന്‍റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിയേകും. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
104 ١٠٤
أَلَمْ
അലം
Do not
ഇല്ലേ
يَعْلَمُوۤاْ
യഅ്‌ലമൂ
they know
അവര്‍ അറിഞ്ഞിട്ട്‌
أَنَّ
അന്ന
that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
يَقْبَلُ
യഖ്‌ബലു
(Who) accepts
സ്വീകരിക്കുന്നു
ٱلتَّوْبَةَ
ത്-തൗബത
the repentance
പശ്ചാത്താപം
عَنْ
ഉന്‍
from
നിന്ന്
عِبَادِهِ
ഉബാദിഹി
His slaves
അവന്‍റെ അടിമകളില്‍
وَيَأْخُذُ
വയഅ്‌ഖുദു
and takes
അവന്‍ സ്വീകരിക്കുന്നു
ٱلصَّدَقَاتِ
സ്-സദഖാതി
the charities
ദാനധര്‍മങ്ങള്‍
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلتَّوَّابُ
ത്തവ്വാബു
(is) the Acceptor of repentance
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
ٱلرَّحِيمُ
റ്-റഹീമു
the Most Merciful
പരമദയാലുവുമാണ്
أَلَمْ يَعْلَمُوۤاْ أَنَّ ٱللَّهَ هُوَ يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ ٱلصَّدَقَاتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
അലം യഅ്‌ലമൂ അന്നല്ലാഹ ഹുവയഖ്‌ബലുത്-തൗബത ഉന്‍ ഉബാദിഹി വയഅ്‌ഖുദുസ്-സദഖാതി വഅന്നല്ലാഹ ഹുവത്തവ്വാബുറ്-റഹീമു
Know they not that Allah accepts repentance from His slaves and takes the Sadaqat (alms, charities) and that Allah Alone is the One Who forgives and accepts repentance, Most Merciful.
അവര്‍ക്കറിഞ്ഞുകൂടെ, അല്ലാഹു തന്‍റെ ദാസന്‍മാരുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും ദാനധര്‍മങ്ങള്‍ ഏറ്റുവാങ്ങുന്നവനുമാണെന്ന്. തീര്‍ച്ചയായും അല്ലാഹു ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും പരമദയാലുവുമെന്നും.
105 ١٠٥
وَقُلِ
വഖുലി
And say
നീ പറയുക
ٱعْمَلُواْ
ഉമലൂ
Work
നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍
فَسَيَرَى
ഫസയറ
then will see
കാണുന്നതാണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَمَلَكُمْ
ഉമലകും
your deeds
നിങ്ങളുടെ കര്‍മങ്ങള്‍
وَرَسُولُهُ
വറസൂലുഹു
and His Messenger
അവന്‍റെ ദൂതനും
وَٱلْمُؤْمِنُونَ
വല്‍-മുഅ്‌മിനൂന
and the believers
സത്യവിശ്വാസികളും
وَسَتُرَدُّونَ
വസതുറദ്ദൂന
And you will be brought back
നിങ്ങള്‍ മടക്കപെടുന്നതുമാണ്
إِلَىٰ
ഇലാ
to
ലേക്ക്
عَالِمِ
ഉആലിമി
(the) Knower
അറിയുന്നവനില്‍
ٱلْغَيْبِ
ല്‍-ഗൈബി
(of) the unseen
അദൃശ്യമായ / കാണാത്തത്
وَٱلشَّهَادَةِ
വശ്-ശഹാദതി
and the seen.
തെളിഞ്ഞതും
فَيُنَبِّئُكُمْ
ഫയുനബ്ബിഉകും
then He will inform you
അപ്പോള്‍ അവന്‍ നിങ്ങളെ വിവരം അറിയിക്കും
بِمَا
ബിമാ
for what
യാതൊന്നിനെ പറ്റി
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ കൊണ്ടിരുന്ന
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ ചെയ്തു
وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ وَسَتُرَدُّونَ إِلَىٰ عَالِمِ ٱلْغَيْبِ وَٱلشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنتُمْ تَعْمَلُونَ
വഖുലി ഉമലൂ ഫസയറല്ലാഹു ഉമലകും വറസൂലുഹു വല്‍-മുഅ്‌മിനൂന വസതുറദ്ദൂന ഇലാ ഉആലിമില്‍-ഗൈബി വശ്-ശഹാദതി ഫയുനബ്ബിഉകും ബിമാ കുന്‍തും തഅ്‌മലൂന്‍
And say Do deeds. Allah will see your deeds, and His Messenger and the believers. And you will be brought back to the All-Knower of the unseen and the seen. Then He will inform you of what you used to do.
പറയുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. അല്ലാഹുവും അവന്‍റെ ദൂതനും സത്യവിശ്വാസികളുമൊക്കെ നിങ്ങളുടെ കര്‍മങ്ങള്‍ കാണും. അവസാനം അശവും പുറവും അറിയുന്നവന്‍റെ അടുത്തേക്ക് നിങ്ങള്‍ ചെന്നെത്തും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കും.
106 ١٠٦
وَآخَرُونَ
വആഖറൂന
and others
മറ്റൊരു കൂട്ടരുമുണ്ട്
مُرْجَوْنَ
മുര്‍ജൗന
deferred
മാറ്റിവെക്കപ്പെട്ടവരായ
لِـأَمْرِ
ലിഅമ്‌റി
for the Command of
കല്പനയ്ക്കായി / തീരുമാനത്തിനായി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِمَّا
ഇമ്മാ
whether
ഒന്നുകില്‍
يُعَذِّبُهُمْ
യുഅദ്ദിബുഹും
He will punish them
അവന്‍ അവരെ ശിക്ഷിക്കും
وَإِمَّا
വഇമ്മാ
and whether
ഒന്നുകില്‍
يَتُوبُ
യതൂബു
will have forgiveness
പശ്ചാത്താപം സ്വീകരിക്കും
عَلَيْهِمْ
ഉലൈഹിം
on them
അവരുടെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
ഉലീമുന്‍
All-Knowing
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീമു
All-Wise
യുക്തിമാനുമാണ്
وَآخَرُونَ مُرْجَوْنَ لِـأَمْرِ ٱللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ وَٱللَّهُ عَلِيمٌ حَكِيمٌ
വആഖറൂന മുര്‍ജൗന ലിഅമ്‌റില്ലാഹി ഇമ്മാ യുഅദ്ദിബുഹും വഇമ്മാ യതൂബു ഉലൈഹിം വല്ലാഹു ഉലീമുന്‍ ഹകീമു
And others await Allah's Decree, whether He will punish them or will forgive them. And Allah is All-Knowing, All-Wise.
അല്ലാഹുവിന്‍റെ തീരുമാനത്തിനായി പ്രശ്നം മാറ്റിവെക്കപ്പെട്ട മറ്റൊരു കൂട്ടരുമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
107 ١٠٧
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍ ഉണ്ട്
ٱتَّخَذُواْ
ത്തഖദൂ
take
അവര്‍ സ്വീകരിച്ചു
مَسْجِداً
മസ്‌ജിദന്‍
a masjid
ഒരു പള്ളി
ضِرَاراً
ഢിറാറന്‍
(for causing) harm
ദ്രോഹം വരുത്താന്‍
وَكُفْراً
വകുഫ്‌റന്‍
and disbelief
നിഷേധിക്കാനും
وَتَفْرِيقاً
വതഫ്‌റീഖന്‍
and (for) division
ഭിന്നിപ്പിക്കാനും
بَيْنَ
ബൈന
between
ഇടയില്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
the believers.
സത്യവിശ്വാസികള്‍ക്ക്
وَإِرْصَاداً
വഇര്‍സാദന്‍
and (as) a station
താവളമൊരുക്കാനും
لِّمَنْ
ലിമന്‍
for whoever
ആളുകള്‍ക്ക്
حَارَبَ
ഹാറബ
warred
യുദ്ധംചെയ്ത
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനോടും
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَلَيَحْلِفُنَّ
വലയഹ്‌ലിഫുന്ന
And surely they will swear
തീര്‍ച്ചയായും അവര്‍ സത്യം ചെയ്തു പറയും
إِنْ
ഇന്‍
if
എങ്കില്‍
أَرَدْنَا
അറദ്‌നാ
we wish
ഉദ്ദേശിച്ചിട്ടില്ല
إِلاَّ
ഇല്ല
except
ഒഴികെ
ٱلْحُسْنَىٰ
ല്‍-ഹുസ്‌നാ
the best
എറ്റവും നല്ലത് (നന്മ)
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَشْهَدُ
യശ്‌ഹദു
bears witness
സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَكَاذِبُونَ
ലകാദിബൂന്‍
certainly are liars
കള്ളം പറയുന്നവരാണെന്ന്
وَٱلَّذِينَ ٱتَّخَذُواْ مَسْجِداً ضِرَاراً وَكُفْراً وَتَفْرِيقاً بَيْنَ ٱلْمُؤْمِنِينَ وَإِرْصَاداً لِّمَنْ حَارَبَ ٱللَّهَ وَرَسُولَهُ مِن قَبْلُ وَلَيَحْلِفُنَّ إِنْ أَرَدْنَا إِلاَّ ٱلْحُسْنَىٰ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ
വല്ലദീനത്തഖദൂ മസ്‌ജിദന്‍ ഢിറാറന്‍ വകുഫ്‌റന്‍ വതഫ്‌റീഖന്‍ ബൈനല്‍-മുഅ്‌മിനീന വഇര്‍സാദന്‍ ലിമന്‍ ഹാറബല്ലാഹ വറസൂലഹു മിന്‍ ഖബ്‌ലു വലയഹ്‌ലിഫുന്ന ഇന്‍ അറദ്‌നാ ഇല്ലല്‍-ഹുസ്‌നാ വല്ലാഹു യശ്‌ഹദു ഇന്നഹും ലകാദിബൂന്‍
And as for those who put up a mosque by way of harming and disbelief, and to disunite the believers, and as an outpost for those who warred against Allah and His Messenger aforetime, they will indeed swear that their intention is nothing but good. Allah bears witness that they are certainly liars.
ദ്രോഹം വരുത്താനും സത്യനിഷേധത്തെ സഹായിക്കാനും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധംചെയ്തവന് താവളമൊരുക്കാനുമായി പള്ളിയുണ്ടാക്കിയവരും അവരിലുണ്ട്. നല്ലതല്ലാതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
108 ١٠٨
لاَ
ലാ
not
അരുത്
تَقُمْ
തഖും
you stand
നിങ്ങള്‍ നില്‍ക്കുക (നമസ്ക്കരിക്കുക)
فِيهِ
ഫീഹി
in it
അതില്‍
أَبَداً
അബദന്‍
forever
ഒരിക്കലും
لَّمَسْجِدٌ
ലമസ്‌ജിദുന്‍
A masjid
പള്ളിയാണ്
أُسِّسَ
ഉസ്സിസ
founded
പടുത്തുയര്‍ത്തപ്പെട്ട
عَلَى
ഉല
over
മേല്‍
ٱلتَّقْوَىٰ
ത്തഖ്‌വാ
to be feared
ദൈവഭക്തി
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَوَّلِ
അവ്വലി
(the) first
ആദ്യം മുതല്‍
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തിന്‍റെ
أَحَقُّ
അഹഖ്ഖു
(is) truer
ഏറ്റം അര്‍ഹമായത്
أَن
അന്‍
that
അത്
تَقُومَ
തഖൂമ
you stand
നീ നില്‍ക്കുക
فِيهِ
ഫീഹി
in it
അതില്‍
فِيهِ
ഫീഹി
in it
അതിലുണ്ട്
رِجَالٌ
റിജാലുന്‍
men
ചിലര്‍
يُحِبُّونَ
യുഹിബ്ബൂന
love
അവര്‍ ഇഷ്ടപ്പെടുന്നു
أَن
അന്‍
that
അത്
يَتَطَهَّرُواْ
യതതഹ്ഹറൂ
purify themselves
അവര്‍ ശുദ്ധി നേടാന്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلْمُطَّهِّرِينَ
ല്‍-മുത്തഹ്ഹിറീന്‍
the ones who purify themselves
ശുദ്ധി പ്രാപിക്കുന്നവരെ
لاَ تَقُمْ فِيهِ أَبَداً لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُواْ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ
ലാ തഖും ഫീഹി അബദന്‍ ലമസ്‌ജിദുന്‍ ഉസ്സിസ ഉലത്തഖ്‌വാ മിന്‍ അവ്വലി യൗമിന്‍ അഹഖ്ഖു അന്‍ തഖൂമ ഫീഹി ഫീഹി റിജാലുന്‍ യുഹിബ്ബൂന അന്‍ യതതഹ്ഹറൂ വല്ലാഹു യുഹിബ്ബുല്‍-മുത്തഹ്ഹിറീന്‍
Never stand you therein. Verily, the mosque whose foundation was laid from the first day on piety is more worthy that you stand therein. In it are men who love to clean and to purify themselves. And Allah loves those who make themselves clean and pure.
നീ ഒരിക്കലും അതില്‍ നമസ്കരിക്കരുത്. തുടക്കം മുതല്‍ക്കു തന്നെ ദൈവഭക്തിയില്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളിയാണ് നിനക്ക് നിന്നു നമസ്കരിക്കാന്‍ ഏറ്റം അര്‍ഹം. വിശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുള്ളത് അവിടെയാണ്. അല്ലാഹു വിശുദ്ധി വരിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
109 ١٠٩
أَفَمَنْ
അഫമന്‍
Then is (one) who
അപ്പോള്‍ ഒരുത്തനോ
أَسَّسَ
അസ്സസ
founded
സ്ഥാപിച്ച
بُنْيَانَهُ
ബുന്‍യാനഹു
his building
തന്‍റെ കെട്ടിടം
عَلَىٰ
ഉലാ
on
മേല്‍
تَقْوَىٰ
തഖ്‌വാ
righteousness
ഭയഭക്തിയുടെ
مِنَ
മിന
from
ഇല്‍ നിന്ന്
اللَّهِ
ല്ലാഹി
Allah
അല്ലാഹുവില്‍
وَرِضْوَانٍ
വറിള്‌വാനിന്‍
and Pleasure
പ്രീതിയിലും
خَيْرٌ
ഖൈറുന്‍
(are) better
നല്ലത്
أَم
അം
or
അതോ
مَّنْ
മന്‍
who
ആരോ
أَسَّسَ
അസ്സസ
founded
സ്ഥാപിച്ചു
بُنْيَانَهُ
ബുന്‍യാനഹു
his building
തന്‍റെ കെട്ടിടം
عَلَىٰ
ഉലാ
on
മേല്‍
شَفَا
ശഫാ
(the) brink
വക്ക്
جُرُفٍ
ജുറുഫിന്‍
(of) a cliff
ഒരു മണല്‍തിണ്ണയുടെ
هَارٍ
ഹാറിന്‍
(about to) collapse
പൊളിഞ്ഞു വീഴുന്ന
فَٱنْهَارَ
ഫന്‍ഹാറ
so it collapsed
എന്നിട്ടത് പൊളിഞ്ഞു വീണു
بِهِ
ബിഹി
in it
അതില്‍
فِى
ഫീ
In
ഇല്‍
نَارِ
നാറി
(the) Fire
തീ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖൗമ
the people
ജനത്തെ
ٱلظَّالِمِينَ
ള്‌ളാലിമീന്‍
the wrongdoers
അക്രമികളായ
أَفَمَنْ أَسَّسَ بُنْيَانَهُ عَلَىٰ تَقْوَىٰ مِنَ اللَّهِ وَرِضْوَانٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَانَهُ عَلَىٰ شَفَا جُرُفٍ هَارٍ فَٱنْهَارَ بِهِ فِى نَارِ جَهَنَّمَ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
അഫമന്‍ അസ്സസ ബുന്‍യാനഹു ഉലാ തഖ്‌വാ മിനല്ലാഹി വറിള്‌വാനിന്‍ ഖൈറുന്‍ അം മന്‍ അസ്സസ ബുന്‍യാനഹു ഉലാ ശഫാ ജുറുഫിന്‍ ഹാറിന്‍ ഫന്‍ഹാറ ബിഹി ഫീ നാറി ജഹന്നമ വല്ലാഹു ലാ യഹ്‌ദീല്‍-ഖൗമ ള്‌ളാലിമീന്‍
Is it then he, who laid the foundation of his building on piety to Allah and His Good Pleasure, better, or he who laid the foundation of his building on an undetermined brink of a precipice ready to crumble down, so that it crumbled to pieces with him into the Fire of Hell. And Allah guides not the people who are the Zalimun.
ഒരാള്‍ അല്ലാഹുവോടുള്ള കറയറ്റ ഭക്തിയിലും അവന്‍റെ പ്രീതിയിലും തന്‍റെ കെട്ടിടം സ്ഥാപിച്ചു. മറ്റൊരാള്‍ അടിമണ്ണിളകി പൊളിഞ്ഞുവീഴാന്‍ പോകുന്ന മണല്‍ത്തട്ടിന്‍റെ വക്കില്‍ കെട്ടിടം പണിതു. അങ്ങനെയത് അവനെയും കൊണ്ട് നേരെ നരകത്തീയില്‍ തകര്‍ന്നുവീഴുകയും ചെയ്തു. ഇവരില്‍ ആരാണുത്തമന്‍. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.