التوبة
At-Taubah
പശ്ചാത്താപം
60
٦٠
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلصَّدَقَاتُ
സ്-സദഖാതു
the charities
നിര്‍ബന്ധ ദാനങ്ങള്‍ (സക്കാത്ത്)
لِلْفُقَرَآءِ
ലില്‍-ഫുഖറാഇ
(are) for the poor
ദരിദ്രര്‍ക്കും
وَٱلْمَسَاكِينِ
വല്‍-മസാകീനി
and the needy
അഗതികള്‍ക്കും
وَٱلْعَامِلِينَ
വല്‍-ഉആമിലീന
and those who collect
പ്രവര്‍ത്തിക്കുന്നവര്‍ക്കും ജോലിക്കാര്‍ക്കും)
عَلَيْهَا
ഉലൈഹാ
over it
അതില്‍
وَٱلْمُؤَلَّفَةِ
വല്‍-മുഅല്ലഫതി
and the ones inclined
ഇണക്കപ്പെടേണ്ടവര്‍ക്കും
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ മനസ്സുകള്‍
وَفِى
വഫീ
And for
പിന്നെ
ٱلرِّقَابِ
ര്‍-റിഖാബി
the (freeing of) the necks
അടിമമോചനത്തിനും
وَٱلْغَارِمِينَ
വല്‍-ഗാറിമീന
and for those in debt
കടം കൊണ്ട് വലഞ്ഞവര്‍ക്കും
وَفِى
വഫീ
And for
പിന്നെ അതിലും
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
وَٱبْنِ
വബ്‌നി
and the
ആളുകള്‍ക്കും
ٱلسَّبِيلِ
സ്-സബീലി
way
വഴിയാത്രക്കാരായ
فَرِيضَةً
ഫറീഢതന്‍
An obligation
നിര്‍ണയമാണിത്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനുമാണ്
إِنَّمَا ٱلصَّدَقَاتُ لِلْفُقَرَآءِ وَٱلْمَسَاكِينِ وَٱلْعَامِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَارِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ فَرِيضَةً مِّنَ ٱللَّهِ وَٱللَّهُ عَلِيمٌ حَكِيمٌ
ഇന്നമാസ്-സദഖാതു ലില്‍-ഫുഖറാഇ വല്‍-മസാകീനി വല്‍-ഉആമിലീന ഉലൈഹാ വല്‍-മുഅല്ലഫതി ഖുലൂബുഹും വഫീര്‍-റിഖാബി വല്‍-ഗാറിമീന വഫീ സബീലില്ലാഹി വബ്‌നിസ്-സബീലി ഫറീഢതന്‍ മിനല്ലാഹി വല്ലാഹു അലീമുന്‍ ഹകീം
As-Sadaqat (Zakat) are only for the Fuqara' (poor), and Al-Masakin (the poor) and those employed to collect (the funds); and for to attract the hearts of those who have been inclined (towards Islam), and to free the captives, and for those in debt, and for Allah's Cause, and for the wayfarer, a duty imposed by Allah. And Allah is All-Knower, All-Wise.
സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്‍റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹുവിന്‍റെ നിര്‍ണയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
61
٦١
وَمِنْهُمُ
വമിന്‍ഹുമു
And among them
അവരിലുണ്ട്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يُؤْذُونَ
യുഅ്‌ദൂന
hurt
ദ്രോഹിക്കുന്ന
ٱلنَّبِىَّ
ന്‍-നബിയ്യ
Prophet
പ്രവാചകനെ
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുന്നു
هُوَ
ഹുവ
him
അവന്‍
أُذُنٌ
ഉദുന്‍
an ear
എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന്
قُلْ
ഖുല്‍
Say
പറയുക
أُذُنُ
ഉദുനു
(all) ear
ചെവികൊടുക്കുന്നവനാണ്
خَيْرٍ
ഖൈറില്‍
good
ഗുണകരമായതിനു
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
يُؤْمِنُ
യുഅ്‌മിനു
believe
അദ്ദേഹം വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَيُؤْمِنُ
വയുഅ്‌മിനു
and believes
വിശ്വാസമര്‍പ്പിക്കുന്നു
لِلْمُؤْمِنِينَ
ലില്‍-മുഅ്‌മിനീന
to the believers
സത്യവിശ്വാസികളില്‍
وَرَحْمَةٌ
വറഹ്‌മതുല്‍
and Mercy
അനുഗ്രഹവുമാണ്
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
يُؤْذُونَ
യുഅ്‌ദൂന
hurt
ദ്രോഹിക്കുന്ന
رَسُولَ
റസൂല
(the) Messenger
ദൂതനെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉണ്ട്)
عَذَابٌ
ഉദാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
നോവേറിയ
وَمِنْهُمُ ٱلَّذِينَ يُؤْذُونَ ٱلنَّبِىَّ وَيَقُولُونَ هُوَ أُذُنٌ قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِٱللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ آمَنُواْ مِنكُمْ وَٱلَّذِينَ يُؤْذُونَ رَسُولَ ٱللَّهِ لَهُمْ عَذَابٌ أَلِيمٌ
വമിന്‍ഹുമുല്ലദീന യുഅ്‌ദൂനന്‍-നബിയ്യ വയഖൂലൂന ഹുവഉദുന്‍ ഖുല്‍ ഉദുനു ഖൈറില്‍ ലകും യുഅ്‌മിനു ബില്ലാഹി വയുഅ്‌മിനു ലില്‍-മുഅ്‌മിനീന വറഹ്‌മതുല്‍ ലില്ലദീന ആമനൂ മിന്‍കും വല്ലദീന യുഅ്‌ദൂന റസൂലല്ലാഹി ലഹും ഉദാബുന്‍ അലീം
And among them are men who hurt the Prophet and say: He is ear Say: He listens to what is best for you; he believes in Allah, has faith in the believers, and is a mercy to those of you who believe. But those who hurt Allah's Messenger will have a painful torment.
നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്‍പ്പിക്കുന്നു. നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അദ്ദേഹം മഹത്തായ അനുഗ്രഹമാണ്. അല്ലാഹുവിന്‍റെ ദൂതനെ ദ്രോഹിക്കുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
62
٦٢
يَحْلِفُونَ
യഹ്‌ലിഫൂന
swearing
അവര്‍ സത്യം ചെയ്തു പറയുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
لَكُمْ
ലകും
for you
നിങ്ങളോട്
لِيُرْضُوكُمْ
ലിയുര്‍ഢൂകും
to please you
നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവും
وَرَسُولُهُ
വറസൂലുഹൂ
and His Messenger
അവന്‍റെ ദൂതനും
أَحَقُّ
അഹഖ്ഖു
(is) truer
കൂടുതല്‍ അവകാശപെട്ടവര്‍
أَن
അന്‍
that
അതിന്
يُرْضُوهُ
യുര്‍ഢൂഹു
they should please Him
അവര്‍ തൃപ്തിപ്പെടുത്തുക
إِن
ഇന്‍
Whether
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
مُؤْمِنِينَ
മുഅ്‌മിനീന്‍
believers
സത്യവിശ്വാസികള്‍
يَحْلِفُونَ بِٱللَّهِ لَكُمْ لِيُرْضُوكُمْ وَٱللَّهُ وَرَسُولُهُ أَحَقُّ أَن يُرْضُوهُ إِن كَانُواْ مُؤْمِنِينَ
യഹ്‌ലിഫൂന ബില്ലാഹി ലകും ലിയുര്‍ഢൂകും വല്ലാഹു വറസൂലുഹൂ അഹഖ്ഖു അന്‍ യുര്‍ഢൂഹു ഇന്‍ കാനൂ മുഅ്‌മിനീന്‍
They swear by Allah to you in order to please you, but it is more fitting that they should please Allah and His Messenger, if they are believers.
നിങ്ങളെ പ്രീതിപ്പെടുത്താനായി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു പറയുന്നു. എന്നാല്‍ അവര്‍ പ്രീതിപ്പെടുത്താന്‍ ഏറെ അര്‍ഹര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാകുന്നു. അവര്‍ സത്യവിശ്വാസികളെങ്കില്‍.
63
٦٣
أَلَمْ
അലം
Do not
ഇല്ലേ
يَعْلَمُوۤاْ
യഅ്‌ലമൂ
they know
അവര്‍ക്ക് അറിഞ്ഞിട്ടു
أَنَّهُ
അന്നഹു
that
തീര്‍ച്ചയായും അത്
مَن
മന്‍
(are some) who
ഒരുത്തര്‍
يُحَادِدِ
യുഹാദിദി
opposes
എതിരിടുന്നുവെങ്കില്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോടും
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ റസൂലിനോടും
فَأَنَّ
ഫഅന്ന
then that
അപ്പോള്‍ നിശ്ചയമായും
لَهُ
ലഹൂ
to him
അവന്ന് ഉണ്ട്
نَارَ
നാറ
Fire
തീ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
خَالِداً
ഖാലിദന്‍
(will) abide forever
നിത്യവാസിയായ നിലയില്‍
فِيهَا
ഫീഹാ
therein
അതിലുണ്ട്
ذٰلِكَ
ദാലിക
That
അത്
ٱلْخِزْىُ
ല്‍-ഖിസ്‌യുല്‍
(is) the disgrace
അപമാനം
ٱلْعَظِيمُ
ഉളീമു
the great
അത്യന്തം
أَلَمْ يَعْلَمُوۤاْ أَنَّهُ مَن يُحَادِدِ ٱللَّهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِداً فِيهَا ذٰلِكَ ٱلْخِزْىُ ٱلْعَظِيمُ
അലം യഅ്‌ലമൂ അന്നഹു മന്‍ യുഹാദിദില്ലാഹ വറസൂലഹു ഫഅന്ന ലഹൂ നാറ ജഹന്നമ ഖാലിദന്‍ ഫീഹാ ദാലികല്‍-ഖിസ്‌യുല്‍ ഉളീമു
Know they not that whoever opposes and shows hostility to Allah and His Messenger, certainly for him will be the Fire of Hell to abide therein. That is extreme disgrace.
അവര്‍ക്കറിയില്ലേ. ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിരിടുന്നുവെങ്കില്‍ അവന്നുണ്ടാവുക നരകത്തീയാണെ അന്ന്. അവനവിടെ നിത്യവാസിയായിരിക്കും. അത് അത്യന്തം അപമാനകരം തന്നെ.
64
٦٤
يَحْذَرُ
യഹ്‌ദറു
Fear
ഭയപ്പെടുന്നു
ٱلْمُنَافِقُونَ
ല്‍-മുനാഫിഖൂന
the hypocrites
കപടവിശ്വാസികള്‍
أَن
അന്‍
that
അത്
تُنَزَّلَ
തുനസ്സല
(was) revealed
അവതീര്‍ണമായേക്കും
عَلَيْهِمْ
ഉലൈഹിം
on them
അവരെപ്പറ്റി
سُورَةٌ
സൂറതുന്‍
a Surah
വല്ല അധ്യായവും
تُنَبِّئُهُمْ
തുനബ്ബിഉഹും
informing them
അവര്‍ക്ക് വിവരം നല്‍കുന്ന
بِمَا
ബിമാ
for what
യാതൊന്നില്‍
فِى
ഫീ
In
ഇല്‍
قُلُوبِهِم
ഖുലൂബിഹിം
their hearts
അവരുടെ മനസികളില്‍
قُلِ
ഖുലി
Say
പറയുക
ٱسْتَهْزِءُوۤاْ
സ്‌തഹ്‌സിഉ
Mock
നിങ്ങള്‍ പരിഹസിക്കുവിന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مُخْرِجٌ
മുഖ്‌റിജുന്‍
(will) bring forth
പുറത്തുകൊണ്ടുവരുന്നവനാകുന്നു
مَّا
മാ
not
അത്
تَحْذَرُونَ
തഹ്‌ദറൂന്‍
you fear
നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്ന
يَحْذَرُ ٱلْمُنَافِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُمْ بِمَا فِى قُلُوبِهِم قُلِ ٱسْتَهْزِءُوۤاْ إِنَّ ٱللَّهَ مُخْرِجٌ مَّا تَحْذَرُونَ
യഹ്‌ദറുല്‍-മുനാഫിഖൂന അന്‍ തുനസ്സല ഉലൈഹിം സൂറതുന്‍ തുനബ്ബിഉഹും ബിമാ ഫീ ഖുലൂബിഹിം ഖുലിസ്‌തഹ്‌സിഉ ഇന്നല്ലാഹ മുഖ്‌റിജുന്‍ മാ തഹ്‌ദറൂന്‍
The hypocrites fear lest a Surah should be revealed about them, showing them what is in their hearts. Say: mock. But certainly Allah will bring to light all that you fear.
കപടവിശ്വാസികള്‍ ഭയപ്പെടുന്നു, തങ്ങളുടെ മനസ്സിലുള്ളത് അവരെ അറിയിക്കുന്ന വല്ല അധ്യായവും അവരെപ്പറ്റി അവതീര്‍ണമായേക്കുമോയെന്ന്. പറയുക: നിങ്ങള്‍ പരിഹസിച്ചുകൊള്ളുക. നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്ന അക്കാര്യം അല്ലാഹു പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
65
٦٥
وَلَئِن
വലഇന്‍
And if
എങ്കില്‍
سَأَلْتَهُمْ
സഅല്‍തഹും
you ask them
നീ അവരോടു ചോദിച്ചു
لَيَقُولُنَّ
ലയഖൂലുന്ന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
نَخُوضُ
നഖൂഢു
deny
ഞങ്ങള്‍ തമാശ പറയുന്നു
وَنَلْعَبُ
വനല്‍ഉബു
and playing
ഞങ്ങള്‍ കളിക്കുകയും ചെയ്യുന്നു
قُلْ
ഖുല്‍
Say
പറയുക
أَبِٱللَّهِ
അബില്ലാഹി
Is it Allah
അല്ലാഹുവിനെ പറ്റിയോ
وَآيَاتِهِ
വആയാതിഹീ
and His Verses
അവന്‍റെ വചനങ്ങളെയും
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ ദൂതനെയും
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تَسْتَهْزِءُونَ
തസ്‌തഹ്‌സിഉന്‍
mocking
നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِٱللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِءُونَ
വലഇന്‍ സഅല്‍തഹും ലയഖൂലുന്ന ഇന്നമാ കുന്നാ നഖൂഢു വനല്‍ഉബു ഖുല്‍ അബില്ലാഹി വആയാതിഹീ വറസൂലിഹീ കുന്‍തും തസ്‌തഹ്‌സിഉന്‍
If you ask them, they declare: We were only talking idly and joking. Say: Was it at Allah, and His Ayat and His Messenger that you were mocking.
നീ അവരോട് അതേപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ കളിയും തമാശയും പറയുക മാത്രമായിരുന്നു. ചോദിക്കുക: അല്ലാഹുവെയും അവന്‍റെ വചനങ്ങളെയും ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരുന്നത്.
66
٦٦
لاَ
ലാ
not
അരുത്
تَعْتَذِرُواْ
തഅ്‌തദിറൂ
make excuse
നിങ്ങള്‍ ഒഴിവു കഴിവ് പറയുക
قَدْ
ഖദ്
Surely
തീര്‍ച്ചയായും
كَفَرْتُمْ
കഫര്‍തും
you disbelieve
നിങ്ങള്‍ നിഷേധിച്ചു
بَعْدَ
ബഅ്‌ദ
after
ശേഷം
إِيمَانِكُمْ
ഈമാനികും
your belief
നിങ്ങളുടെ സത്യവിശ്വാസത്തിന്‍റെ
إِن
ഇന്‍
Whether
എങ്കില്‍
نَّعْفُ
നഅ്‌ഫു
We pardon
നാം മാപ്പ് നല്‍കി
عَن
ഉന്‍
about
നിന്ന്
طَآئِفَةٍ
താഇഫതിന്‍
a party
ഒരു വിഭാഗം
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
نُعَذِّبْ
നുഅദ്ദിബ്
We will punish
നാം ശിക്ഷിക്കുക തന്നെ ചെയ്യും
طَآئِفَةً
താഇഫതന്‍
a group
മറ്റൊരു വിഭാഗത്തെ
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
مُجْرِمِينَ
മുജ്‌റിമീന്‍
criminals
കുറ്റവാളികള്‍
لاَ تَعْتَذِرُواْ قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ إِن نَّعْفُ عَن طَآئِفَةٍ مِّنْكُمْ نُعَذِّبْ طَآئِفَةً بِأَنَّهُمْ كَانُواْ مُجْرِمِينَ
ലാ തഅ്‌തദിറൂ ഖദ് കഫര്‍തും ബഅ്‌ദ ഈമാനികും ഇന്‍ നഅ്‌ഫു ഉന്‍ താഇഫതിന്‍ മിന്‍കും നുഅദ്ദിബ് താഇഫതന്‍ ബിഅന്നഹും കാനൂ മുജ്‌റിമീന്‍
Make no excuse; you have disbelieved after you had believed. If We pardon some of you, We will punish others amongst you because they were Mujrimun.
ഇനി നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. തീര്‍ച്ചയായും നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തിന് നാം മാപ്പ് നല്‍ശിയാലും മറ്റൊരു വിഭാഗത്തെ ശിക്ഷിക്കുക തന്നെ ചെയ്യും. കാരണം അവര്‍ കൊടുംകുറ്റവാളികളാണ്.
67
٦٧
ٱلْمُنَافِقُونَ
അല്‍-മുനാഫിഖൂന
the hypocrites
കപടവിശ്വാസികള്‍
وَٱلْمُنَافِقَاتُ
വല്‍-മുനാഫിഖാതു
The hypocrite men
കപടവിശ്വാസിനികളും
بَعْضُهُمْ
ബഅ്‌ഢുഹും
some of them
അവരില്‍ ചിലര്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْضٍ
ബഅ്‌ഢിന്‍
others
വിഭാഗത്തില്‍ പെട്ടവര്‍
يَأْمُرُونَ
യഅ്‌മുറൂന
order
അവര്‍ കല്‍പിക്കുന്നു
بِٱلْمُنكَرِ
ബില്‍-മുന്‍കറി
the wrong
തിന്മ
وَيَنْهَوْنَ
വയന്‍ഹവ്‌ന
and forbidding
അവര്‍ വിരോധിക്കുകയും ചെയ്യുന്നു
عَنِ
ഉനി
from
പറ്റി
ٱلْمَعْرُوفِ
ല്‍-മഅ്‌റൂഫി
(is) the right
നന്‍മ
وَيَقْبِضُونَ
വയഖ്‌ബിഢൂന
and they close
അവര്‍ മുറുക്കിപിടിക്കുകയും ചെയ്യുന്നു
أَيْدِيَهُمْ
അയ്‌ദിയഹും
their hands
അവരുടെ കൈകളെ
نَسُواْ
നസു
they forgot
അവര്‍ മറന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
فَنَسِيَهُمْ
ഫനസിയഹും
so He has forgotten them
അതിനാല്‍ അവന്‍ അവരെയും മറന്നു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُنَافِقِينَ
ല്‍-മുനാഫിഖീന
the hypocrites
കപട വിശ്വാസികള്‍
هُمُ
ഹുമു
they
അവര്‍ തന്നെ
الْفَاسِقُونَ
ല്‍-ഫാസിഖൂന്‍
the defiantly disobedient
അധാര്‍മികര്‍
ٱلْمُنَافِقُونَ وَٱلْمُنَافِقَاتُ بَعْضُهُمْ مِّن بَعْضٍ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ نَسُواْ ٱللَّهَ فَنَسِيَهُمْ إِنَّ ٱلْمُنَافِقِينَ هُمُ الْفَاسِقُونَ
അല്‍-മുനാഫിഖൂന വല്‍-മുനാഫിഖാതു ബഅ്‌ഢുഹും മിന്‍ ബഅ്‌ഢിന്‍ യഅ്‌മുറൂന ബില്‍-മുന്‍കറി വയന്‍ഹവ്‌ന ഉനില്‍-മഅ്‌റൂഫി വയഖ്‌ബിഢൂന അയ്‌ദിയഹും നസുല്ലാഹ ഫനസിയഹും ഇന്നല്‍-മുനാഫിഖീന ഹുമുല്‍-ഫാസിഖൂന്‍
The hypocrites, men and women, are from one another, they enjoin Al-Munkar, and forbid from Al-Ma'ruf, and they close their hands. They have forgotten Allah, so He has forgotten them. Verily, the hypocrites are the Fasiqun.
കപടവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും ഒരേ തരക്കാര്‍ തന്നെ. അവര്‍ തിന്‍മ കല്‍പിക്കുന്നു. നന്‍മ വിലക്കുന്നു. അവര്‍ ധനം നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ മുറുക്കിപ്പിടിക്കുന്നു. അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന്‍ അവരെയും മറന്നു. സംശയമില്ല; കപടവിശ്വാസികള്‍ അധാര്‍മികര്‍ തന്നെ.
68
٦٨
وَعَدَ
വഅദ
promised
വാഗ്ദാനം ചെയ്തിരിക്കുന്നു
الله
ല്ലാഹു
Allah
അല്ലാഹു
الْمُنَافِقِينَ
ല്‍-മുനാഫിഖീന
the hypocrite men
കപടവിശ്വാസികള്‍ക്ക്
وَٱلْمُنَافِقَاتِ
വല്‍-മുനാഫിഖാതി
and the hypocrite women
കപടവിശ്വാസിനികള്‍ക്കും
وَٱلْكُفَّارَ
വല്‍-കുഫ്ഫാറ
and the disbelievers
സത്യനിഷേധികളെയും
نَارَ
നാറ
Fire
തീ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
خَالِدِينَ
ഖാലിദീന
abiding forever
അവര്‍ നിത്യവാസികളാകുന്നു
فِيهَا
ഫീഹാ
therein
അതില്‍
هِىَ
ഹിയ
it (is)
അത്
حَسْبُهُمْ
ഹസ്‌ബുഹും
sufficient for them.
അവര്‍ക്ക് മതി
وَلَعَنَهُمُ
വലഅനഹുമു
And has cursed them
അവരെ ശപിചിരിക്കുകയും ചെയ്തിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَلَهُمْ
വലഹും
And for them
അവര്‍ക്കു ണ്ട്
عَذَابٌ
ഉദാബും
(is) a punishment
ശിക്ഷ
مُّقِيمٌ
മുഖീമു
lasting
എന്നും നിലനില്‍ക്കുന്ന / നിത്യമായ
وَعَدَ الله الْمُنَافِقِينَ وَٱلْمُنَافِقَاتِ وَٱلْكُفَّارَ نَارَجَهَنَّمَ خَالِدِينَ فِيهَا هِىَ حَسْبُهُمْ وَلَعَنَهُمُ ٱللَّهُ وَلَهُمْ عَذَابٌ مُّقِيمٌ
വഅദല്ലാഹുല്‍-മുനാഫിഖീന വല്‍-മുനാഫിഖാതി വല്‍-കുഫ്ഫാറ നാറ ജഹന്നമ ഖാലിദീന ഫീഹാ ഹിയ ഹസ്‌ബുഹും വലഅനഹുമുല്ലാഹു വലഹും ഉദാബും മുഖീമു
Allah has promised the hypocrites; men and women, and the disbelievers, the Fire of Hell, therein shall they abide. It will suffice them. Allah has cursed them and for them is the lasting torment.
കപടവിശ്വാസികളായ സ്ത്രീ പുരുഷന്‍മാര്‍ക്കും സത്യനിഷേധികള്‍ക്കും അല്ലാഹു നരകത്തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതുമതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് നിത്യമായ ശിക്ഷയുണ്ട്.
69
٦٩
كَٱلَّذِينَ
കല്ലദീന
like those who be
യാതോരുത്തരെ പോലെ
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
كَانُواْ
കാനൂ
they were
അവരായിരുന്നു
أَشَدَّ
അശദ്ദ
more intense
പ്രബലന്‍മാര്‍
مِنكُمْ
മിന്‍കും
among you
നിങ്ങളെക്കാള്‍
قُوَّةً
ഖുവ്വതന്‍
(in) strength
ശക്തിയില്‍ / കരുത്തില്‍
وَأَكْثَرَ
വഅക്തറ
and more abundant
കൂടുതല്‍ അധികാരമുള്ളവരും
أَمْوَالاً
അമ്‌വാലന്‍
(in) wealth
സമ്പത്ത്
وَأَوْلاَداً
വഅവ്‌ലാദന്‍
and children
സന്താനങ്ങളിലും
فَٱسْتَمْتَعُواْ
ഫസ്‌തംതഉ
So they enjoyed
അങ്ങനെ അവര്‍ സുഖമനുഭവിച്ചു
بِخَلاقِهِمْ
ബിഖലാഖിഹിം
their portion
തങ്ങളുടെ വിഹിതം കൊണ്ട്
فَاسْتَمْتَعْتُمْ
ഫസ്‌തംതഉതും
and you have enjoyed
അങ്ങനെ നിങ്ങളും സുഖമാനുഭവിച്ചു
بِخَلاَقِكُمْ
ബിഖലാഖികും
your portion
നിങ്ങളുടെ വിഹിതം കൊണ്ട്
كَمَا
കമാ
as
പോലെ
اسْتَمْتَعَ
സ്‌തംതഉ
enjoyed
സുഖം അനുഭവിച്ച
الَّذِينَ
ല്ലദീന
those
യാതോരുത്തര്‍
مِن
മിന്‍
From
നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
بِخَلاَقِهِمْ
ബിഖലാഖിഹിം
their portion
തങ്ങളുടെ വിഹിതം കൊണ്ട്
وَخُضْتُمْ
വഖുള്‌തും
and you indulge
നിങ്ങള്‍ മുഴുകുകയും ചെയ്തു
كَٱلَّذِى
കല്ലദീ
Like the one
ഒരുത്തനെ പോലെ
خَاضُوۤاْ
ഖാളൂ
indulges (in idle talk).
മുഴുകിയ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
حَبِطَتْ
ഹബിതത്
became worthless
നിഷ്ഫലമായി / പാഴായി
أَعْمَالُهُمْ
അഅ്‌മാലുഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്ത്
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَأُوْلَئِكَ
വഉലാഇക
And those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْخَاسِرُونَ
ല്‍-ഖാസിറൂന്‍
(who are) the losers
നഷ്ടം പറ്റിയവര്‍
كَٱلَّذِينَ مِن قَبْلِكُمْ كَانُواْ أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَالاً وَأَوْلاَداً فَٱسْتَمْتَعُواْ بِخَلاقِهِمْ فَاسْتَمْتَعْتُمْ بِخَلاَقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِن قَبْلِكُمْ بِخَلاَقِهِمْ وَخُضْتُمْ كَٱلَّذِى خَاضُوۤاْ أُوْلَـٰئِكَ حَبِطَتْ أَعْمَالُهُمْ فِى ٱلدُّنْيَا وَٱلآخِرَةِ وَأُوْلَئِكَ هُمُ ٱلْخَاسِرُونَ
കല്ലദീന മിന്‍ ഖബ്‌ലികും കാനൂ അശദ്ദ മിന്‍കും ഖുവ്വതന്‍ വഅക്തറ അമ്‌വാലന്‍ വഅവ്‌ലാദന്‍ ഫസ്‌തംതഉ ബിഖലാഖിഹിം ഫസ്‌തംതഉതും ബിഖലാഖികും കമാ സ്‌തംതഉല്ലദീന മിന്‍ ഖബ്‌ലികും ബിഖലാഖിഹിം വഖുള്‌തും കല്ലദീ ഖാളൂ ഉലാഇക ഹബിതത് അഅ്‌മാലുഹും ഫീദ്-ദുന്‍യാ വല്‍-ആഖിറതി വഉലാഇക ഹുമുല്‍-ഖാസിറൂന്‍
Like those before you, they were mightier than you in power, and more abundant in wealth and children. They had enjoyed their portion awhile, so enjoy your portion awhile as those before you enjoyed their portion awhile; and you indulged in play and pastime as they indulged in play and pastime. Such are they whose deeds are in vain in this world and in the Hereafter. Such are they who are the losers.
നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെയാണ് നിങ്ങളും. എന്നാല്‍ അവര്‍ നിങ്ങളേക്കാള്‍ കരുത്തന്‍മാരായിരുന്നു. കൂടുതല്‍ മുതലും മക്കളുമുള്ളവരും. അങ്ങനെ തങ്ങളുടെ വിഹിതംകൊണ്ട് തന്നെ അവര്‍ സുഖമാസ്വദിച്ചു. നിങ്ങളുടെ മുന്‍ഗാമികള്‍ തങ്ങളുടെ വിഹിതംകൊണ്ട് സുഖമാസ്വദിച്ചപോലെ ഇപ്പോള്‍ നിങ്ങളും നിങ്ങളുടെ വിഹിതമുപയോഗിച്ച് സുഖിച്ചു. അവര്‍ അധര്‍മങ്ങളില്‍ ആണ്ടിറങ്ങിയപോലെ നിങ്ങളും ആണ്ടിറങ്ങി. ഇഹത്തിലും പരത്തിലും അവരുടെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.