Display Settings

Font Size 22px

التوبة

At-Taubah

പശ്ചാത്താപം

Surah 9 129 verses Madani
20 ٢٠
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَهَاجَرُواْ
വഹാജറൂ
and emigrated
സ്വന്തം നാടുവെടിഞ്ഞവരും
وَجَاهَدُواْ
വജാഹദൂ
and strove
സമരം നടത്തിയവരും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِأَمْوَالِهِمْ
ബിഅമ്‌വാലിഹിം
with their wealth
തങ്ങളുടെ ധനം കൊണ്ട്
وَأَنْفُسِهِمْ
വഅന്‍ഫുസിഹിം
and their lives
അവരുടെ ദേഹങ്ങള്‍ കൊണ്ടും
أَعْظَمُ
അഅ്‌ളമു
(are) greater
മഹത്വമേറിയവരാണ്
دَرَجَةً
ദറജതന്‍
(in) rank
പദവിയില്‍
عِندَ
ഉന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْفَائِزُونَ
ല്‍-ഫാഇസൂന്‍
(are) the successful
വിജയികള്‍
ٱلَّذِينَ آمَنُواْ وَهَاجَرُواْ وَجَاهَدُواْ فِى سَبِيلِ ٱللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ أَعْظَمُ دَرَجَةً عِندَ ٱللَّهِ وَأُوْلَـٰئِكَ هُمُ ٱلْفَائِزُونَ
അല്ലദീന ആമനൂ വഹാജറൂ വജാഹദൂ ഫീ സബീലില്ലാഹി ബിഅമ്‌വാലിഹിം വഅന്‍ഫുസിഹിം അഅ്‌ളമു ദറജതന്‍ ഉന്‍ദല്ലാഹി വഉലാഇക ഹുമുല്‍-ഫാഇസൂന്‍
Those who believed and emigrated and strove hard and fought in Allah's Cause with their wealth and their lives are far higher in degree with Allah. They are the successful.
സത്യവിശ്വാസം സ്വീകരിക്കുകയും സ്വന്തം നാട് വെടിയുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരം നടത്തുകയും ചെയ്യുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതസ്ഥാനീയരാണ്. വിജയം വരിക്കുന്നവരും അവര്‍ തന്നെ.
21 ٢١
يُبَشِّرُهُمْ
യുബശ്ശിറുഹും
gives them glad tidings
അവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുന്നു
رَبُّهُم
റബ്ബുഹും
Their Lord
അവരുടെരക്ഷിതാവ്
بِرَحْمَةٍ
ബിറഹ്‌മതിന്‍
Mercy
കാരുണ്യത്തെപ്പറ്റി
مِّنْهُ
മിന്‍ഹു
from Him
അവങ്കല്‍ നിന്നുള്ള
وَرِضْوَانٍ
വറിള്‌വാനിന്‍
and Pleasure
പ്രീതിയെയും
وَجَنَّاتٍ
വജന്നാതിന്‍
And gardens
സ്വര്‍ഗീയാരാമങ്ങളെയും
لَّهُمْ
ലഹും
for them
അവര്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അതിലുണ്ട്
نَعِيمٌ
നഅീമും
(is) bliss
സുഖാനുഭൂതി
مُّقِيمٌ
മുഖീം
lasting
എന്നും നിലനില്‍ക്കുന്ന / അനശ്വരമായ
يُبَشِّرُهُمْ رَبُّهُم بِرَحْمَةٍ مِّنْهُ وَرِضْوَانٍ وَجَنَّاتٍ لَّهُمْ فِيهَا نَعِيمٌ مُّقِيمٌ
യുബശ്ശിറുഹും റബ്ബുഹും ബിറഹ്‌മതിന്‍ മിന്‍ഹു വറിള്‌വാനിന്‍ വജന്നാതിന്‍ ലഹും ഫീഹാ നഅീമും മുഖീം
Their Lord gives them glad tidings of a Mercy from Him, and that He is pleased, and of Gardens (Paradise) for them wherein are everlasting delights.
അവരുടെ നാഥന്‍ അവരെ തന്നില്‍ നിന്നുള്ള കാരുണ്യത്തെയും തൃപ്തിയെയും സ്വര്‍ഗീയാരാമങ്ങളെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്കവിടെ അനശ്വരമായ സുഖാനുഭൂതികളുണ്ട്.
22 ٢٢
خَالِدِينَ
ഖാലിദീന
abiding forever
അവര്‍ നിത്യവാസികളായിരിക്കും
فِيهَآ
ഫീഹാ
therein
അതില്‍
أَبَداً
അബദന്‍
forever
എക്കാലവും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عِندَهُ
ഉന്‍ദഹൂ
with him
അവന്റെ പക്കല്‍ ഉണ്ട്
أَجْرٌ
അജ്‌റുന്‍
(is) a reward
പ്രതിഫലം
عَظِيمٌ
അളീം
great
വമ്പിച്ച
خَالِدِينَ فِيهَآ أَبَداً إِنَّ ٱللَّهَ عِندَهُ أَجْرٌ عَظِيمٌ
ഖാലിദീന ഫീഹാ അബദന്‍ ഇന്നല്ലാഹ ഉന്‍ദഹൂ അജ്‌റുന്‍ അളീം
They will dwell therein forever. Verily, with Allah is a great reward.
അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കല്‍ മഹത്തായ പ്രതിഫലമാണുള്ളത്.
23 ٢٣
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَتَّخِذُوۤاْ
തത്തഖിദൂ
take
നിങ്ങള്‍ ആക്കുക
آبَآءَكُمْ
ആബാഅകും
your fathers
നിങ്ങളുടെ പിതാക്കളെ
وَإِخْوَانَكُمْ
വഇഖ്‌വാനകും
and your brothers
നിങ്ങളുടെ സഹോദരങ്ങളെയും
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
രക്ഷാധികാരികള്‍
إِنِ
ഇനി
Not
അല്ല
ٱسْتَحَبُّواْ
സ്‌തഹബ്ബൂ
they prefer
അവര്‍ സ്നേഹിക്കുന്നുവെങ്കില്‍
ٱلْكُفْرَ
ല്‍-കുഫ്‌റ
the disbelief
സത്യനിഷേധത്തെ
عَلَى
അല
over
മേല്‍ / ക്കാള്‍
ٱلإِيمَانِ
ല്‍-ഈമാനി
the belief
സത്യവിശ്വാസത്തെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَلَّهُمْ
യതവല്ലഹും
takes them as allies
അവരെ രക്ഷാധികാരികളാക്കുന്നുവെങ്കില്‍
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلظَّالِمُونَ
ള്‍-ളാലിമൂന്‍
are) the wrongdoers
അക്രമികള്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
യാ അയ്യുഹല്ലദീന ആമനൂ ലാ തത്തഖിദൂ ആബാഅകും വഇഖ്‌വാനകും അവ്‌ലിയാഅ ഇനിസ്‌തഹബ്ബൂല്‍-കുഫ്‌റ അലല്‍-ഈമാനി വമന്‍ യതവല്ലഹും മിന്‍കും ഫഉലാഇക ഹുമുള്‍-ളാലിമൂന്‍
O you who believe! Take not for Auliya' (supporters and helpers) your fathers and your brothers if they prefer disbelief to Belief. And whoever of you does so, then he is one of the Zalimun.
വിശ്വസിച്ചവരേ, നിങ്ങള്‍ സ്വന്തം പിതാക്കളെയും സഹോദരങ്ങളെയും നിങ്ങളുടെ രക്ഷാധികാരികളാക്കരുത്. അവര്‍ സത്യവിശ്വാസത്തെക്കാള്‍ സത്യനിഷേധത്തെ സ്നേഹിക്കുന്നവരെങ്കില്‍. നിങ്ങളിലാരെങ്കിലും അവരെ രക്ഷാധികാരികളാക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.
24 ٢٤
قُلْ
ഖുല്‍
Say
പറയുക
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ആണ്
آبَاؤُكُمْ
ആബാഉകും
your fathers
നിങ്ങളുടെ പിതാക്കള്‍
وَأَبْنَآؤُكُمْ
വഅബ്‌നാഉകും
and your sons
നിങ്ങളുടെ സന്താനങ്ങളും
وَإِخْوَانُكُمْ
വഇഖ്‌വാനുകും
and your brothers
നിങ്ങളുടെ സഹോദരങ്ങളും
وَأَزْوَاجُكُمْ
വഅസ്‌വാജുകും
and your spouses
നിങ്ങളുടെ ഇണകളും
وَعَشِيرَتُكُمْ
വഅശീറതുകും
and your relatives
നിങ്ങളുടെ കുടുംബക്കാരും
وَأَمْوَالٌ
വഅമ്‌വാലുന്‍
and wealth
മുതലുകളും
ٱقْتَرَفْتُمُوهَا
ഇഖ്‌തറഫ്‌തുമൂഹാ
that you have acquired
നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ
وَتِجَارَةٌ
വതിജാറതുന്‍
and the commerce
കച്ചവടവും
تَخْشَوْنَ
തഖ്‌ശൗന
you fear
നിങ്ങള്‍ ഭയപ്പെടുന്ന
كَسَادَهَا
കസാദഹാ
a decline (in) it
അതിന്‍റെ നഷ്ടം
وَمَسَاكِنُ
വമസാകിനു
and the dwellings
പാര്‍പ്പിടങ്ങളും
تَرْضَوْنَهَآ
തര്‍ഢൗനഹാ
you delight (in) it
നിങ്ങളവയെ ഇഷ്ടപ്പെടുന്നു
أَحَبَّ
അഹബ്ബ
(are) more beloved
കൂടുതല്‍ പ്രിയപ്പെട്ടത്
إِلَيْكُمْ
ഇലൈകും
to you
നിങ്ങള്‍ക്ക്
مِّنَ
മിന
against
ക്കാള്‍ / നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ ദൂതനെക്കാളും
وَجِهَادٍ
വജിഹാദിന്‍
and striving
സമരത്തെക്കാളും
فِى
ഫീ
In
ഇല്‍ (ഉള്ള)
سَبِيلِهِ
സബീലിഹീ
His way
അവന്‍റെ മാര്‍ഗത്തില്‍
فَتَرَبَّصُواْ
ഫതറബ്ബസൂ
then wait
അപ്പോള്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍
حَتَّىٰ
ഹത്താ
until
വരെ
يَأْتِىَ
യഅ്‌തിയ
will bring
കൊണ്ടുവരുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِأَمْرِهِ
ബിഅംറിഹീ
by His command
അവന്‍റെ കല്‍പന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദി
guide
നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖൗമ
the people
ജനങ്ങളെ
ٱلْفَاسِقِينَ
ല്‍-ഫാസിഖീന്‍
the defiantly disobedient
നേര്‍വഴിയിലാക്കുക
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَآؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ ٱقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُمْ مِّنَ ٱللَّهِ وَرَسُولِهِ وَجِهَادٍ فِى سَبِيلِهِ فَتَرَبَّصُواْ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلْفَاسِقِينَ
ഖുല്‍ ഇന്‍ കാന ആബാഉകും വഅബ്‌നാഉകും വഇഖ്‌വാനുകും വഅസ്‌വാജുകും വഅശീറതുകും വഅമ്‌വാലുന്‍ ഇഖ്‌തറഫ്‌തുമൂഹാ വതിജാറതുന്‍ തഖ്‌ശൗന കസാദഹാ വമസാകിനു തര്‍ഢൗനഹാ അഹബ്ബ ഇലൈകും മിനല്ലാഹി വറസൂലിഹീ വജിഹാദിന്‍ ഫീ സബീലിഹീ ഫതറബ്ബസൂ ഹത്താ യഅ്‌തിയല്ലാഹു ബിഅംറിഹീ വല്ലാഹു ലാ യഹ്‌ദില്‍-ഖൗമല്‍-ഫാസിഖീന്‍
Say: If your fathers, your sons, your brothers, your wives, your kindred, the wealth that you have gained, the commerce in which you fear a decline, and the dwellings in which you delight. are dearer to you than Allah and His Messenger, and striving hard and fighting in His Cause , then wait until Allah brings about His Decision. And Allah guides not the people who are Al-Fasiqun.
പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്‍മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോഎന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലെ അധ്വാന പരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹുതന്‍റെ കല്‍പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
25 ٢٥
لَقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
نَصَرَكُمُ
നസറകുമു
helped you
നിങ്ങളെ സഹായിച്ചിട്ടുണ്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫീ
In
ഇല്‍
مَوَاطِنَ
മവാതിന
regions
രംഗങ്ങള്‍
كَثِيرَةٍ
കതീറതിന്‍
many
ധാരാളം / നിരവധി
وَيَوْمَ
വയൗമ
And (on the) Day
നാളിലും
حُنَيْنٍ
ഹുനൈനിന്‍
(of) Hunain
ഹുനൈന്‍ (യുദ്ധം)
إِذْ
ഇദ്‌
when
അപ്പോള്‍
أَعْجَبَتْكُمْ
അഅ്‌ജബത്‌കും
pleased you
നിങ്ങളെ ദുരഭിമാനികളാക്കി
كَثْرَتُكُمْ
കത്‌റതുകും
your multitude
നിങ്ങളുടെ എണ്ണപ്പെരുപ്പം
فَلَمْ
ഫലം
But not
ഇല്ല
تُغْنِ
തുഗ്‌നി
availed
എന്നാല്‍ അത് നേട്ടമുണ്ടാക്കി
عَنكُمْ
ഉന്‍കും
from you
നിങ്ങള്‍ക്ക്
شَيْئاً
ശൈഅന്‍
a thing
ഒട്ടും
وَضَاقَتْ
വഢാഖത്‌
and (was) straitened
ഇടുങ്ങിയതായി
عَلَيْكُمُ
അലൈകുമു
at you
നിങ്ങള്‍ക്ക്
ٱلأَرْضُ
ല്‍-അര്‍ഢു
the earth
ഭൂമി
بِمَا
ബിമാ
for what
യാതൊന്ന്
رَحُبَتْ
റഹുബത്‌
vastness
അത് വിശാലമായിരിക്കെ
ثُمَّ
തുമ്മ
then
പിന്നെ
وَلَّيْتُم
വല്ലൈതും
you turned back
നിങ്ങള്‍ തിരിഞ്ഞു
مُّدْبِرِينَ
മുദ്‌ബിറീന്‍
fleeing
ഓടുകയും ചെയ്തു
لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ وَيَوْمَ حُنَيْنٍ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْئاً وَضَاقَتْ عَلَيْكُمُ ٱلأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ
ലഖദ്‌ നസറകുമുല്ലാഹു ഫീ മവാതിന കതീറതിന്‍ വയൗമ ഹുനൈനിന്‍ ഇദ്‌ അഅ്‌ജബത്‌കും കത്‌റതുകും ഫലം തുഗ്‌നി ഉന്‍കും ശൈഅന്‍ വഢാഖത്‌ അലൈകുമുല്‍-അര്‍ഢു ബിമാ റഹുബത്‌ തുമ്മ വല്ലൈതും മുദ്‌ബിറീന്‍
Truly Allah has given you victory on many battle fields, and on the Day of Hunain (battle) when you rejoiced at your great number but it availed you naught and the earth, vast as it is, was straitened for you, then you turned back in flight.
അല്ലാഹു നിങ്ങളെ നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്‍ക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്‍ക്കു തോന്നി.അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.
26 ٢٦
ثُمَّ
തുമ്മ
then
പിന്നെ
أَنَزلَ
അന്‍സല
He revealed
ഇറക്കിതന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
سَكِينَتَهُ
സകീനതഹൂ
His tranquillity
അവന്‍റെ മനശ്ശാന്തി
عَلَىٰ
അലാ
on
മേല്‍
رَسُولِهِ
റസൂലിഹീ
His Messenger
അവന്‍റെ ദൂതന്
وَعَلَى
വഅല
And on
മേല്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ക്കും
وَأَنزَلَ
വഅന്‍സല
has sent down
അവന്‍ ഇറക്കുകയും ചെയ്തു
جُنُوداً
ജുനൂദന്‍
forces
സൈന്യങ്ങളെ
لَّمْ
ലം
(did) not
ഇല്ല
تَرَوْهَا
തറവ്‌ഹാ
which you see
നിങ്ങള്‍ അവയെ കാണാന്‍ കഴിയുക
وَعذَّبَ
വഅദ്ദബ
and He punished
അവന്‍ ശിക്ഷിക്കുകയും ചെയ്തു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
وَذٰلِكَ
വദാലിക
And that
അതുതന്നെയാണ്
جَزَآءُ
ജസാഉ
(is the) recompense
പ്രതിഫലം
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികള്‍ക്ക്
ثُمَّ أَنَزلَ ٱللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُوداً لَّمْ تَرَوْهَا وَعذَّبَ ٱلَّذِينَ كَفَرُواْ وَذٰلِكَ جَزَآءُ ٱلْكَافِرِينَ
തുമ്മ അന്‍സലല്ലാഹു സകീനതഹൂ അലാ റസൂലിഹീ വഅലല്‍-മുഅ്‌മിനീന വഅന്‍സല ജുനൂദന്‍ ലം തറവ്‌ഹാ വഅദ്ദബല്ലദീന കഫറൂ വദാലിക ജസാഉല്‍-കാഫിറീന്‍
Then Allah did send down His Sakinah on the Messenger, and on the believers, and sent down forces which you saw not, and punished the disbelievers. Such is the recompense of disbelievers.
പിന്നീട് അല്ലാഹു തന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
27 ٢٧
ثُمَّ
തുമ്മ
then
പിന്നെ
يَتُوبُ
യതൂബു
will have forgiveness
പശ്ചാത്താപം സ്വീകരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
ذٰلِكَ
ദാലിക
That
അത്
عَلَىٰ
അലാ
on
മേല്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
പരമദയാലുവുമാണ്
ثُمَّ يَتُوبُ ٱللَّهُ مِن بَعْدِ ذٰلِكَ عَلَىٰ مَن يَشَآءُ وَٱللَّهُ غَفُورٌ رَّحِيمٌ
തുമ്മ യതൂബുല്ലാഹു മിന്‍ ബഅ്‌ദി ദാലിക അലാ മന്‍ യശാഉ വല്ലാഹു ഗഫൂറുന്‍ റഹീം
Then after that Allah will accept the repentance of whom He will. And Allah is Oft-Forgiving, Most Merciful.
പിന്നെ അതിനുശേഷം അല്ലാഹു താനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു.
28 ٢٨
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
إِنَّمَا
ഇന്നമ
(It is) only
നിശ്ചയമായും
ٱلْمُشْرِكُونَ
ല്‍-മുശ്‌രികൂന
the polytheists
ബഹുദൈവവിശ്വാസികള്‍
نَجَسٌ
നജസുന്‍
(are) unclean
അശുദ്ധരാണ്
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
يَقْرَبُواْ
യഖ്‌റബൂ
so let them come near
അതിനാല്‍ അവരെ സമീപിക്കുക
ٱلْمَسْجِدَ
ല്‍-മസ്‌ജിദ
Al-Masjid
പള്ളി
ٱلْحَرَامَ
ല്‍-ഹറാമ
Al-Haraam
ഹറാമിനെ
بَعْدَ
ബഅ്‌ദ
after
ശേഷം
عَامِهِمْ
ഉആമിഹിം
their (final) year
ഇക്കൊല്ലത്തിന്
هَـٰذَا
ഹാദാ
This
وَإِنْ
വഇന്‍
and if
എങ്കില്‍
خِفْتُمْ
ഖിഫ്‌തും
you fear
നിങ്ങള്‍ ഭയപ്പെടുന്നു
عَيْلَةً
ഉൈലതന്‍
poverty
ദാരിദ്ര്യം
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
يُغْنِيكُمُ
യുഗ്‌നീകുമു
will enrich you
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫഢ്‌ലിഹീ
His Bounty
അവന്‍റെ അനുഗ്രഹം
إِن
ഇന്‍
Whether
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനുമാണ്
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
യാ അയ്യുഹല്ലദീന ആമനൂ ഇന്നമല്‍-മുശ്‌രികൂന നജസുന്‍ ഫലാ യഖ്‌റബൂല്‍-മസ്‌ജിദല്‍-ഹറാമ ബഅ്‌ദ ഉആമിഹിം ഹാദാ വഇന്‍ ഖിഫ്‌തും ഉൈലതന്‍ ഫസൗഫ യുഗ്‌നീകുമുല്ലാഹു മിന്‍ ഫഢ്‌ലിഹീ ഇന്‍ ശാഅ ഇന്നല്ലാഹ അലീമുന്‍ ഹകീം
O you who believe. Verily, the Mushrikun are Najasun (impure) . So let them not come near Al-Masjid-al-Haram (at Makkah) after this year, and if you fear poverty, Allah will enrich you if He will, out of His Bounty. Surely, Allah is All-Knowing, All-Wise.
വിശ്വസിച്ചവരേ, ബഹുദൈവവിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ദാരിദ്ര്യം വന്നേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ തന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അവന്‍ സമൃദ്ധി വരുത്തും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
29 ٢٩
قَاتِلُواْ
ഖാതിലൂ
fight
നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَلاَ
വലാ
and not
ഇല്ല
بِٱلْيَوْمِ
ബില്‍-യൗമി
in the Day
ദിവസത്തില്‍
ٱلآخِرِ
ല്‍-ആഖിറി
[the] Last
അവസാന
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يُحَرِّمُونَ
യുഹര്‍റിമൂന
they make unlawful
നിഷിദ്ധമായി ഗണിക്കാത്ത
مَا
മാ
what
എന്ത്
حَرَّمَ
ഹര്‍റമ
made unlawful
വിലക്കിയത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَرَسُولُهُ
വറസൂലുഹൂ
and His Messenger
അവന്‍റെ ദൂതനും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يَدِينُونَ
യദീനൂന
they acknowledge
അവര്‍ സ്വീകരിക്കാത്ത
دِينَ
ദീന
(the) religion
മതത്തെ
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
സത്യത്തിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
حَتَّىٰ
ഹത്താ
until
വരെ
يُعْطُواْ
യുഉ്‌തൂ
they pay
അവര്‍ നല്‍കും വരെ
ٱلْجِزْيَةَ
ല്‍-ജിസ്‌യത
the jizyah
കപ്പം
عَن يَدٍ
ഉന്‍ യദിന്‍
willingly
കയ്യോടെ
وَهُمْ
വഹും
and they (are)
അവരായിരിക്കെ
صَاغِرُونَ
സാഗിറൂന്‍
(are) subdued
വിധേയര്‍
قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ
ഖാതിലൂല്ലദീന ലാ യുഅ്‌മിനൂന ബില്ലാഹി വലാ ബില്‍-യൗമില്‍-ആഖിറി വലാ യുഹര്‍റിമൂന മാ ഹര്‍റമല്ലാഹു വറസൂലുഹൂ വലാ യദീനൂന ദീനല്‍-ഹഖ്ഖി മിനല്ലദീന ഊതൂല്‍-കിതാബ ഹത്താ യുഉ്‌തൂല്‍-ജിസ്‌യത ഉന്‍ യദിന്‍ വഹും സാഗിറൂന്‍
Fight against those who believe not in Allah, nor in the Last Day, nor forbid that which has been forbidden by Allah and His Messenger and those who acknowledge not the religion of truth among the people of the Scripture, until they pay the Jizyah with willing submission, and feel themselves subdued.
വേദക്കാരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്‍റെ ദൂതനും വിലക്കിയത് നിഷിദ്ധമായി ഗണിക്കാത്തവരും സത്യ മതത്തെ ജീവിത വ്യവസ്ഥയായി സ്വീകരിക്കാത്തവരുമായ ജനത്തോട് യുദ്ധം ചെയ്യുക. അവര്‍ വിധേയരായി കയ്യോടെ ജിസ്യ നല്‍കും വരെ.