Display Settings

Font Size 22px

التوبة

At-Taubah

പശ്ചാത്താപം

Surah 9 129 verses Madani
70 ٧٠
أَلَمْ
അലം
Do not
ഇല്ലേ
يَأْتِهِمْ
യഅ്‌തിഹിം
comes to them
ഇവര്‍ക്ക് വന്നെത്തി
نَبَأُ
നബഉ
(the) news
വിവരം / വൃത്താന്തം
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം
(were) before them
അവര്‍ക്ക് മുമ്പുള്ള
قَوْمِ
ഖൗമി
(the) people
ജനതയുടെ
نُوحٍ
നൂഹിന്‍
Nuh
നൂഹ്
وَعَادٍ
വഉആദിന്‍
and Aad
ആദിന്‍റെയും
وَثَمُودَ
വതമൂദ
And Thamud
ഥമൂദിന്‍റെയും
وَقَوْمِ
വഖൗമി
and (the) people
ജനതയുടെയും
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം
وِأَصْحَابِ
വഅസ്‌ഹാബി
and (the) companions
കാരുടെയും
مَدْيَنَ
മദ്‌യന
Madyan
മദ യന്‍
وَٱلْمُؤْتَفِكَاتِ
വല്‍-മുഅ്‌തഫികാതി
and the towns overturned
കീഴ്മേല്‍ മറിഞ്ഞ നാടുകളുടെയും
أَتَتْهُمْ
അതത്‌ഹും
Came to them
അവരില്‍ ആഗതരായി
رُسُلُهُمْ
റുസുലുഹും
their Messengers
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَمَا
ഫമാ
Then what
അവര്‍
كَانَ
കാന
is
ആണോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِيَظْلِمَهُمْ
ലിയള്‌ലിമഹും
doing wrong
ദ്രോഹം ചെയ്യുന്നവന്‍
وَلَـٰكِن
വലാകിന്‍
But
മറിച്ച്
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَنْفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങളെത്തന്നെ
يَظْلِمُونَ
യള്‌ലിമൂന്‍
they wronged
ദ്രോഹിക്കുന്നു
أَلَمْ يَأْتِهِمْ نَبَأُ ٱلَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَاهِيمَ وِأَصْحَابِ مَدْيَنَ وَٱلْمُؤْتَفِكَاتِ أَتَتْهُمْ رُسُلُهُمْ بِٱلْبَيِّنَاتِ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوۤاْ أَنْفُسَهُمْ يَظْلِمُونَ
അലം യഅ്‌തിഹിം നബഉല്ലദീന മിന്‍ ഖബ്‌ലിഹിം ഖൗമി നൂഹിന്‍ വഉആദിന്‍ വതമൂദ വഖൗമി ഇബ്‌റാഹീമ വഅസ്‌ഹാബി മദ്‌യന വല്‍-മുഅ്‌തഫികാതി അതത്‌ഹും റുസുലുഹും ബില്‍-ബയ്യിനാതി ഫമാ കാനല്ലാഹു ലിയള്‌ലിമഹും വലാകിന്‍ കാനൂ അന്‍ഫുസഹും യള്‌ലിമൂന്‍
Has not the story reached them of those before them. The people of Nuh (Noah), 'Ad, and Thamud, the people of Ibrahim (Abraham), the dwellers of Madyan (Midian) and the cities overthrown, to them came their Messengers with clear proofs. So it was not Allah Who wronged them, but they used to wrong themselves.
ഇവരുടെ മുന്‍ഗാമികളുടെ വൃത്താന്തം ഇവര്‍ക്ക് വന്നെത്തിയിട്ടില്ലേ. നൂഹിന്‍റെയും ആദിന്‍റെയും സമൂദിന്‍റെയും സമുദായങ്ങളുടെയും ഇബ്റാഹീമിന്‍റെ ജനതയുടെയും മദ്യന്‍കാരുടെയും കീഴ്മേല്‍ മറിക്കപ്പെട്ട നാടുകളുടെയും കഥ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരെ സമീപിച്ചു. അപ്പോള്‍ അല്ലാഹു അവരോട് ഒരു ദ്രോഹവും കാണിച്ചില്ല. എന്നാല്‍ അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു.
71 ٧١
وَٱلْمُؤْمِنُونَ
വല്‍-മുഅ്‌മിനൂന
and the believers
സത്യവിശ്വാസികളും
وَٱلْمُؤْمِنَاتِ
വല്‍-മുഅ്‌മിനാതു
and the believing women
സത്യവിശ്വാസിനികളെയും
بَعْضُهُمْ
ബഅ്‌ഢുഹും
some of them
അവരില്‍ ചിലര്‍
أَوْلِيَآءُ
അവ്‌ലിയാഉ
(as) allies
മിത്രങ്ങളാകുന്നു
بَعْضٍ
ബഅ്‌ഢിന്‍
others
ചിലരുടെ
يَأْمُرُونَ
യഅ്‌മുറൂന
order
അവര്‍ കല്‍പിക്കുന്നു
بِٱلْمَعْرُوفِ
ബില്‍-മഅ്‌റൂഫി
the right
നന്മ
وَيَنْهَوْنَ
വയന്‍ഹവ്‌ന
and forbidding
അവര്‍ വിരോധിക്കുകയും ചെയ്യുന്നു
عَنِ
ഉനി
from
പറ്റി
ٱلْمُنْكَرِ
ല്‍-മുന്‍കറി
the wrong
തിന്മ
وَيُقِيمُونَ
വയുഖീമൂന
and establish
അവര്‍ നിലനിര്‍ത്തുകയും ചെയ്യുന്നു
ٱلصَّلواَةَ
സ്-സലാത
the prayer
നമസ്കാരം
وَيُؤْتُونَ
വയുഉ്‌തൂന
and give
അവര്‍ നല്‍കുകയും ചെയ്യുന്നു
ٱلزَّكَواةَ
സ്-സകാത
the zakat
സക്കാത്ത്
وَيُطِيعُونَ
വയുതീഉന
and they obey
ആവര്‍ അനുസരിക്കുകയും ചെയ്യുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ / ദൈവത്തെ
وَرَسُولَهُ
വറസൂലഹൂ
and His Messenger
അവന്‍റെ ദൂതനെയും
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
سَيَرْحَمُهُمُ
സയര്‍ഹമുഹുമു
will have mercy on them
അവരോടു കരുണ കാണിക്കുക തന്നെ ചെയ്യും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَزِيزٌ
ഉസീസുന്‍
(is) All-Mighty
പ്രതാപശാലി
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
وَٱلْمُؤْمِنُونَ وَٱلْمُؤْمِنَاتِ بَعْضُهُمْ أَوْلِيَآءُ بَعْضٍ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنْكَرِ وَيُقِيمُونَ ٱلصَّلواَةَ وَيُؤْتُونَ ٱلزَّكَواةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُ أُوْلَـٰئِكَ سَيَرْحَمُهُمُ ٱللَّهُ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
വല്‍-മുഅ്‌മിനൂന വല്‍-മുഅ്‌മിനാതു ബഅ്‌ഢുഹും അവ്‌ലിയാഉ ബഅ്‌ഢിന്‍ യഅ്‌മുറൂന ബില്‍-മഅ്‌റൂഫി വയന്‍ഹവ്‌ന ഉനില്‍-മുന്‍കറി വയുഖീമൂനസ്-സലാത വയുഉ്‌തൂനസ്-സകാത വയുതീഉനല്ലാഹ വറസൂലഹൂ ഉലാഇക സയര്‍ഹമുഹുമുല്ലാഹു ഇന്നല്ലാഹ ഉസീസുന്‍ ഹകീം
The believers, men and women, are Auliya' of one another, they enjoin Al-Ma'ruf (all that Islam orders one to do), and forbid from Al-Munkar. they perform As-Salat (Iqamat-as-Salat) and give the Zakat, and obey Allah and His Messenger. Allah will have His Mercy on them. Surely Allah is All-Mighty, All-Wise.
സത്യവിശ്വാസികളായ സ്ത്രീ പുരുഷന്‍മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്‍മ കല്‍പിക്കുന്നു. തിന്‍മ തടയുന്നു. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല. അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ, തീര്‍ച്ച.
72 ٧٢
وَعَدَ
വഅദ
promised
വാഗ്ദാനം ചെയ്തിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
وَٱلْمُؤْمِنَاتِ
വല്‍-മുഅ്‌മിനാതി
and the believing women
സത്യവിശ്വാസിനികള്‍ക്കും
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്തിലൂടെ
ٱلأَنْهَارُ
ല്‍-അന്‍ഹാറു
the rivers
നദികള്‍
خَالِدِينَ
ഖാലിദീന
abiding forever
അവര്‍ സ്ഥിരവാസികളാകുന്നു
فِيهَا
ഫീഹാ
therein
അവയില്‍
وَمَسَاكِنَ
വമസാകിന
and dwellings
ഭവനങ്ങളും / പാര്‍പ്പിടങ്ങളും
طَيِّبَةً
തയ്യിബതന്‍
pure
ശ്രേഷ്ടമായ
فِى
ഫീ
In
ഇല്‍
جَنَّاتِ
ജന്നാതി
(are) Gardens
സ്വര്‍ഗീയാരാമങ്ങള്‍
عَدْنٍ
ഉദ്‌നിന്‍
(of) Eternity
നിത്യവാസത്തിനുള്ള
وَرِضْوَانٌ
വറിള്‌വാനും
and approval
തൃപ്തിയും
مِّنَ
മിന
against
നിന്ന് ഉള്ള
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَكْبَرُ
അക്ബറു
(is) greater
ഏറ്റവും വലുത്
ذٰلِكَ
ദാലിക
That
അത്
هُوَ
ഹുവ
him
അവന്‍ / അത്
ٱلْفَوْزُ
ല്‍-ഫൗസുല്‍
(is) the success
വിജയം
ٱلْعَظِيمُ
ഉളീമു
the great
മഹത്തായ
وَعَدَ ٱللَّهُ ٱلْمُؤْمِنِينَ وَٱلْمُؤْمِنَاتِ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا وَمَسَاكِنَ طَيِّبَةً فِى جَنَّاتِ عَدْنٍ وَرِضْوَانٌ مِّنَ ٱللَّهِ أَكْبَرُ ذٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
വഅദല്ലാഹുല്‍-മുഅ്‌മിനീന വല്‍-മുഅ്‌മിനാതി ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാല്‍-അന്‍ഹാറു ഖാലിദീന ഫീഹാ വമസാകിന തയ്യിബതന്‍ ഫീ ജന്നാതി ഉദ്‌നിന്‍ വറിള്‌വാനും മിനല്ലാഹി അക്ബറു ദാലിക ഹുവല്‍-ഫൗസുല്‍ ഉളീമു
Allah has promised to the believers men and women, Gardens under which rivers flow to dwell therein forever, and beautiful mansions in Gardens of 'Adn. But the greatest bliss is the Good Pleasure of Allah. That is the supreme success.
സത്യവിശ്വാസികളായ സ്ത്രീപുരുഷന്‍മാര്‍ക്ക് അല്ലാഹു താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരവിടെ സ്ഥിരവാസികളായിരിക്കും. നിത്യവാസത്തിനുള്ള ആ സ്വര്‍ഗീയാരാമങ്ങളില്‍ അവര്‍ക്ക് ശ്രേഷ്ഠമായ പാര്‍പ്പിടങ്ങളുണ്ട്. സര്‍വോപരി അല്ലാഹുവിന്‍റെ നിറഞ്ഞപ്രീതിയും. അതെത്ര മഹത്തരം. ഉജ്ജ്വലമായ വിജയവും അതുതന്നെ.
73 ٧٣
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلنَّبِىُّ
ന്‍-നബിയ്യു
the Prophet
പ്രവാചകാ
جَاهِدِ
ജാഹിദി
Strive against
സമരം ചെയ്യുക
ٱلْكُفَّارَ
ല്‍-കുഫ്ഫാറ
the disbelievers
സത്യനിഷേധികളോട്
وَٱلْمُنَافِقِينَ
വല്‍-മുനാഫിഖീന
and the hypocrites
കപട വിശ്വാസികളോടും
وَٱغْلُظْ
വഗ്‌ലുള്‌
and be stern
പരുഷമായി പെരുമാറുകയും ചെയ്യുക
عَلَيْهِمْ
ഉലൈഹിം
with them
അവരോട്
وَمَأْوَاهُمْ
വമഅ്‌വാഹും
And their abode
അവരുടെ സങ്കേതം
جَهَنَّمُ
ജഹന്നമു
(is) hell
നരകം (ആണ്)
وَبِئْسَ
വബിഅ്‌സ
[and] an evil
എത്ര ചീത്തയാണ്
ٱلْمَصِيرُ
ല്‍-മസീറു
(is) the final return
ആ എത്തിച്ചേരുന്ന സ്ഥലം / ആ സങ്കേതം
يٰأَيُّهَا ٱلنَّبِىُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ
യാ അയ്യുഹന്‍-നബിയ്യു ജാഹിദില്‍-കുഫ്ഫാറ വല്‍-മുനാഫിഖീന വഗ്‌ലുള്‌ ഉലൈഹിം വമഅ്‌വാഹും ജഹന്നമു വബിഅ്‌സല്‍-മസീറു
O Prophet. Strive hard against the disbelievers and the hypocrites, and be harsh against them, their abode is Hell, - and worst indeed is that destination.
നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. അവരോട് പരുഷമായി പെരുമാറുക.അവരെത്തുക നരകത്തീയിലാണ്. അതെത്രചീത്ത സങ്കേതം.
74 ٧٤
يَحْلِفُونَ
യഹ്‌ലിഫൂന
swearing
അവര്‍ സത്യം ചെയ്യുന്നു / ആണയിടുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
مَا
മാ
what
എന്ത് / ഇല്ല
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
وَلَقَدْ
വലഖദ്‌
And certainly
എന്നാല്‍ ഉറപ്പായും
قَالُواْ
ഖാലൂ
They say
അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
കലിമതല്‍-കുഫ്‌റി
(the) word
വാക്ക്
ٱلْكُفْرِ
വകഫറൂ
the disbelief
സത്യനിഷേധത്തിന്‍റെ
وَكَفَرُواْ
ബഅ്‌ദ
and disbelieved
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ
ഇസ്‌ലാമിഹിം
after
ശേഷം
إِسْلاَمِهِمْ
വഹമ്മൂ
their (pretense of) Islam
അവര്‍ ഇസ്‌ലാം സ്വീകരിച്ച
وَهَمُّواْ
ബിമാ
and determined
അവര്‍ മുതിരുകയും ചെയ്തു
بِمَا
ലം
for what
യാതൊന്നില്‍
لَمْ يَنَالُواْ
യനാലൂ
not they could attain
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യം
وَمَا
വമാ
And what
എന്ത് / ഇല്ല
نَقَمُوۤاْ
നഖമൂ
they were resentful
അവര്‍ ശത്രുത വെക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنْ
അന്‍
that
അത്
أَغْنَاهُمُ
അഗ്‌നാഹുമു
had enriched them
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാല്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَرَسُولُهُ
വറസൂലുഹൂ
and His Messenger
അവന്‍റെ ദൂതനും
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫഢ്‌ലിഹീ
His Bounty
അവന്‍റെ അനുഗ്രഹം
فَإِن
ഫഇന്‍
And if
ഇനി എങ്കില്‍
يَتُوبُواْ
യതൂബൂ
they repented
പശ്ചാത്തപിക്കുന്നു
يَكُ
യകു
he
അതായിരിക്കും
خَيْراً
ഖൈറന്‍
good
ഉത്തമം
لَّهُمْ
ലഹും
for them.
അവര്‍ക്ക്
وَإِن
വഇന്‍
And if
എങ്കില്‍
يَتَوَلَّوْا
യതവല്ലവ്‌
they turn away
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോവുകയാണ്
يُعَذِّبْهُمُ
യുഅദ്ദിബ്‌ഹുമു
will punish them
അവരെ ശിക്ഷിക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَذَاباً
ഉദാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമന്‍
painful
വേദനയേറിയ
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇഹ ലോകത്ത്
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَمَا
വമാ
And what
എന്ത് / ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
مِن
മിന്‍
From
യില്‍നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
ഒരു രക്ഷകനും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
نَصِيرٍ
നസീര്‍
a helper
ഒരു സഹായിയും
يَحْلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدْ قَالُواْ كَلِمَةَ ٱلْكُفْرِ وَكَفَرُواْ بَعْدَ إِسْلاَمِهِمْ وَهَمُّواْ بِمَا لَمْ يَنَالُواْ وَمَا نَقَمُوۤاْ إِلاَّ أَنْ أَغْنَاهُمُ ٱللَّهُ وَرَسُولُهُ مِن فَضْلِهِ فَإِن يَتُوبُواْ يَكُ خَيْراً لَّهُمْ وَإِن يَتَوَلَّوْا يُعَذِّبْهُمُ ٱللَّهُ عَذَاباً أَلِيماً فِى ٱلدُّنْيَا وَٱلآخِرَةِ وَمَا لَهُمْ فِى ٱلأَرْضِ مِن وَلِيٍّ وَلاَ نَصِيرٍ
യഹ്‌ലിഫൂന ബില്ലാഹി മാ ഖാലൂ വലഖദ്‌ ഖാലൂ കലിമതല്‍-കുഫ്‌റി വകഫറൂ ബഅ്‌ദ ഇസ്‌ലാമിഹിം വഹമ്മൂ ബിമാ ലം യനാലൂ വമാ നഖമൂ ഇല്ലാ അന്‍ അഗ്‌നാഹുമുല്ലാഹു വറസൂലുഹൂ മിന്‍ ഫഢ്‌ലിഹീ ഫഇന്‍ യതൂബൂ യകു ഖൈറന്‍ ലഹും വഇന്‍ യതവല്ലവ്‌ യുഅദ്ദിബ്‌ഹുമുല്ലാഹു ഉദാബന്‍ അലീമന്‍ ഫീദ്-ദുന്‍യാ വല്‍-ആഖിറതി വമാ ലഹും ഫീല്‍-അര്‍ഢി മിന്‍ വലിയ്യിന്‍ വലാ നസീര്‍
They swear by Allah that they said nothing, but really they said the word of disbelief, and they disbelieved after accepting Islam, and they resolved that which they were unable to carry out, and they could not find any cause to do so except that Allah and His Messenger had enriched them of His Bounty. If then they repent, it will be better for them, but if they turn away, Allah will punish them with a painful torment in this worldly life and in the Hereafter. And there is none for them on earth as a Wali or a helper.
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്‍റെ വാക്ക് ഉരുവിട്ടിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. തങ്ങള്‍ക്കു ചെയ്യാനാവാത്ത ചിലത് പ്രവര്‍ത്തിക്കാന്‍ മുതിരുകയുംചെയ്തു. എന്നാല്‍ അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം അല്ലാഹുവും അവന്‍റെ ദൂതനും ദൈവാനുഗ്രഹത്താല്‍ അവര്‍ക്ക് സുഭിക്ഷത നല്‍കിയതു മാത്രമാണ്. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണവര്‍ക്ക് നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവര്‍ക്ക് നോവേറിയ ശിക്ഷ നല്‍കും. ഇവിടെ ഭൂമിയിലും അവര്‍ക്ക് ഒരുരക്ഷകനോ സഹായിയോ ഉണ്ടാവുകയില്ല.
75 ٧٥
وَمِنْهُمْ
വമിന്‍ഹും
And from them
അവരിലുണ്ട്
مَّنْ
മന്‍
who
ആളുകള്‍
عَاهَدَ
ഉആഹദ
made a covenant
കരാര്‍ ചെയ്ത
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
لَئِنْ
ലഇന്‍
If
എങ്കില്‍
آتَانَا
ആതാനാ
He gives us
അവന്‍ ഞങ്ങള്‍ക്ക് നല്‍കുന്നു
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫഢ്‌ലിഹീ
His Bounty
അവന്‍റെ ഔദാര്യം
لَنَصَّدَّقَنَّ
ലനസ്സദ്ദഖന്ന
surely we will give charity
തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്ന്
وَلَنَكُونَنَّ
വലനകൂനന്ന
and surely we will be
ഞങ്ങളാവുകയും ചെയ്യുമെന്നും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّالِحِينَ
സ്-സാലിഹീന്‍
the righteous
സച്ചരിതര്‍
وَمِنْهُمْ مَّنْ عَاهَدَ ٱللَّهَ لَئِنْ آتَانَا مِن فَضْلِهِ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّالِحِينَ
വമിന്‍ഹും മന്‍ ഉആഹദല്ലാഹ ലഇന്‍ ആതാനാ മിന്‍ ഫഢ്‌ലിഹീ ലനസ്സദ്ദഖന്ന വലനകൂനന്ന മിനസ്-സാലിഹീന്‍
And of them are some who made a covenant with Allah: If He bestowed on us of His Bounty, we will verily, give Sadaqah and will be certainly among those who are righteous.
അല്ലാഹു തന്‍റെ ഔദാര്യത്താല്‍ തങ്ങള്‍ക്ക് സമ്പത്ത് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്നും സച്ചരിതരിലുള്‍പ്പെടുമെന്നും അല്ലാഹുവോട് കരാര്‍ ചെയ്തവരും അവരിലുണ്ട്.
76 ٧٦
فَلَمَّآ
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
آتَاهُمْ
ആതാഹും
He gave them
അവന്‍ അവര്‍ക്ക് നല്‍കി
مِّن
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫഢ്‌ലിഹീ
His Bounty
അവന്‍റെ ഔദാര്യം
بَخِلُواْ
ബഖിലൂ
they withheld
അവര്‍ പിശുക്ക് കാണിച്ചു
بِهِ
ബിഹീ
in it
അതില്‍
وَتَوَلَّواْ
വതവല്ലവ്‌
and turned away
അവര്‍ പിന്‍മാറുകയും ചെയ്തു
وَّهُمْ
വഹും
while they
അവരാകട്ടെ
مُّعْرِضُونَ
മുഅ്‌റിഢൂന്‍
those who are averse
അവഗണിച്ചു കൊണ്ട്
فَلَمَّآ آتَاهُمْ مِّن فَضْلِهِ بَخِلُواْ بِهِ وَتَوَلَّواْ وَّهُمْ مُّعْرِضُونَ
ഫലമ്മാ ആതാഹും മിന്‍ ഫഢ്‌ലിഹീ ബഖിലൂ ബിഹീ വതവല്ലവ്‌ വഹും മുഅ്‌റിഢൂന്‍
Then when He gave them of His Bounty, they became niggardly, and turned away, averse.
അങ്ങനെ അല്ലാഹു അവര്‍ക്ക് തന്‍റെ ഔദാര്യത്താല്‍ സമ്പത്ത് നല്‍കി. എന്നാല്‍ അവരതില്‍ പിശുക്കു കാണിക്കുകയും പ്രതിജ്ഞ പാലിക്കാതെ പിന്‍മാറുകയുമാണുണ്ടായത്.
77 ٧٧
فَأَعْقَبَهُمْ
ഫഅഉഖബഹും
So He penalized them
അനന്തരം അവന്‍ അവര്‍ക്ക് നല്‍കി
نِفَاقاً
നിഫാഖന്‍
(with) hypocrisy
കപടത
فِى
ഫീ
In
ഇല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ മനസുകളില്‍
إِلَىٰ
ഇലാ
to
ലേക്ക് / വരെ
يَوْمِ
യൗമി
(the) Day
ദിനം
يَلْقَوْنَهُ
യല്‍ഖവ്‌നഹൂ
when they will meet Him
അവര്‍ അവനെ കണ്ടുമുട്ടുന്ന
بِمَآ
ബിമാ
in what
യാതോന്നിനാല്‍
أَخْلَفُواْ
അഖ്‌ലഫൂ
they broke
അവര്‍ ലംഘിച്ചത്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
مَا
മാ
what
എന്ത്
وَعَدُوهُ
വഅദൂഹു
they had promised Him
അവനോടു അവര്‍ ചെയ്ത പ്രതിജ്ഞ
وَبِمَا
വബിമാ
and because
ആയിരുന്നത്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْذِبُونَ
യക്‌ദിബൂന്‍
lie
കള്ളം പറഞ്ഞു
فَأَعْقَبَهُمْ نِفَاقاً فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَآ أَخْلَفُواْ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُواْ يَكْذِبُونَ
ഫഅഉഖബഹും നിഫാഖന്‍ ഫീ ഖുലൂബിഹിം ഇലാ യൗമി യല്‍ഖവ്‌നഹൂ ബിമാ അഖ്‌ലഫൂല്ലാഹ മാ വഅദൂഹു വബിമാ കാനൂ യക്‌ദിബൂന്‍
So He punished them by putting hypocrisy into their hearts till the Day whereon they shall meet Him, because they broke that which they had promised Him and because they used to tell lies.
അതേ തുടര്‍ന്ന് അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും അവര്‍ കള്ളം പറഞ്ഞു കൊണ്ടിരുന്നതിനാലുമാണിത്
78 ٧٨
أَلَمْ
അലം
Do not
ഇല്ലേ
يَعْلَمُواْ
യഅ്‌ലമൂ
they know
അവര്‍ മനസിലാക്കി
أَنَّ
അന്ന
that
എന്ന് / നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നുണ്ടെന്ന്
سِرَّهُمْ
സിര്‍റഹും
their secret
അവരുടെ രഹസ്യം
وَنَجْوَاهُمْ
വനജ്‌വാഹും
and their secret conversation
അവരുടെ ഗൂഢാലോചനയും
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلاَّمُ
ഉല്ലാമു
are the) Knower
നന്നായറിയുന്നവന്‍
ٱلْغُيُوبِ
ല്‍-ഗുയൂബി
(of) the unseen
അദൃശ്യകാര്യങ്ങള്‍
أَلَمْ يَعْلَمُواْ أَنَّ ٱللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ ٱللَّهَ عَلاَّمُ ٱلْغُيُوبِ
അലം യഅ്‌ലമൂ അന്നല്ലാഹ യഅ്‌ലമു സിര്‍റഹും വനജ്‌വാഹും വഅന്നല്ലാഹ ഉല്ലാമുല്‍-ഗുയൂബി
Know they not that Allah knows their secret ideas, and their Najwa (secret counsels), and that Allah is the All-Knower of the unseen.
അവരുടെ രഹസ്യവും ഗൂഢാലോചനകളുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ. തീര്‍ച്ചയായും അഭൗതിക കാര്യങ്ങള്‍ അറിയുന്നവനാണ് അല്ലാഹുവെന്നും.
79 ٧٩
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَلْمِزُونَ
യല്‍മിസൂന
criticize
കുത്തുവാക്കു പറയുന്ന
ٱلْمُطَّوِّعِينَ
ല്‍-മുത്തവ്വിഉന
the ones who give willingly
സ്വമേധയാ പ്രവര്‍ത്തിക്കുന്നവരെ
مِنَ
മിന
from
ഇല്‍ നിന്ന്
الْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍
فِى
ഫീ
In
ഇല്‍
الصَّدَقَاتِ
സ്-സദഖാതി
the charities
ദാനധര്‍മങ്ങള്‍
وَالَّذِينَ
വല്ലദീന
And those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَجِدُونَ
യജിദൂന
they will find
അവര്‍ കണ്ടെത്തുക
إِلاَّ
ഇല്ലാ
except
അല്ലാതെ
جُهْدَهُمْ
ജുഹ്‌ദഹും
their effort
അവരുടെ അദ്ധ്വാനം
فَيَسْخَرُونَ
ഫയസ്‌ഖറൂന
so they ridicule
അങ്ങനെ അവര്‍ പരിഹസിക്കുന്നു
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
سَخِرَ
സഖിറ
will ridicule
പരിഹസിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِنْهُمْ
മിന്‍ഹും
from them
അവരെയും
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
ഉദാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
ٱلَّذِينَ يَلْمِزُونَ ٱلْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِى الصَّدَقَاتِ وَالَّذِينَ لاَ يَجِدُونَ إِلاَّ جُهْدَهُمْ فَيَسْخَرُونَ مِنْهُمْ سَخِرَ ٱللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ
അല്ലദീന യല്‍മിസൂനല്‍-മുത്തവ്വിഉന മിനല്‍-മുഅ്‌മിനീന ഫീസ്-സദഖാതി വല്ലദീന ലാ യജിദൂന ഇല്ലാ ജുഹ്‌ദഹും ഫയസ്‌ഖറൂന മിന്‍ഹും സഖിറല്ലാഹു മിന്‍ഹും വലഹും ഉദാബുന്‍ അലീം
Those who defame such of the believers who give charity voluntarily, and those who could not find to give charity except what is available to them, so they mock at them , Allah will throw back their mockery on them, and they shall have a painful torment.
സ്വമനസ്സാലെ ദാനധര്‍മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം അധ്വാനമല്ലാതൊന്നും ദൈവമാര്‍ഗത്തിലര്‍പ്പിക്കാനില്ലാത്തവരെയും പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. അവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്.