Display Settings

Font Size 22px

الكهف

Al-Kahf

ഗുഹ

Surah 18 110 verses Madani
40 ٤٠
فعسَىٰ
ഫഅസാ
It may be
എന്നാല്‍ ആയേക്കാം
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
أَن
അന്‍
that
അത്
يُؤْتِيَنِ
യുഅ്‌തിയനി
will give me
എനിക്ക് നല്‍കാന്‍
خَيْراً
ഖയ്‌റന്‍
good
മെച്ചമായത്
مِّن
മിന്‍
from
ഇല്‍ നിന്ന്
جَنَّتِكَ
ജന്നതിക
your garden
നിന്‍റെ തോട്ടം
وَيُرْسِلَ
വയുര്‍സില
and will send
അവന്‍ അയക്കുകയും
عَلَيْهَا
റലയ്‌ഹാ
over it
അതിന്‍റെ നേരെ
حُسْبَاناً
ഹുസ്‌ബാനന്‍
(for) reckoning
കണക്ക് / ശിക്ഷ
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
فَتُصْبِحَ
ഫതുസ്‌ബിഹ
then it will become
അങ്ങനെ അത് ആയിത്തീരും
صَعِيداً
സഅീദന്‍
(with) earth
മണ്ണ്
زَلَقاً
സലഖന്‍
slippery
തരിശായ / വഴുതുന്ന
فعسَىٰ رَبِّى أَن يُؤْتِيَنِ خَيْراً مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَاناً مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيداً زَلَقاً
ഫഅസാ റബ്ബീ അന്‍ യുഅ്‌തിയനി ഖയ്‌റന്‍ മിന്‍ ജന്നതിക വയുര്‍സില റലയ്‌ഹാ ഹുസ്‌ബാനന്‍ മിനസ്സമാഇ ഫതുസ്‌ബിഹ സഅീദന്‍ സലഖന്‍
It may be that my Lord will give me something better than your garden, and will send on it Husban from the sky, then it will be a slippery earth.
എന്‍റെ നാഥന്‍ എനിക്ക് നിന്‍റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കിയേക്കാം. നിന്‍റെ തോട്ടത്തിന്‍റെ നേരെ അവന്‍ മാനത്തു നിന്നു വല്ല വിപത്തുമയച്ചേക്കാം. അങ്ങനെ അത് തരിശായ ചതുപ്പുനിലമായേക്കാം.
41 ٤١
أَوْ
അവ്‌
or
അല്ലെങ്കില്‍
يُصْبِحَ
യുസ്‌ബിഹ
will become
ആയിത്തീരും
مَآؤُهَا
മാഉഹാ
its water
അതിലെ വെള്ളം
غَوْراً
ഘവ്‌റന്‍
sunken
വറ്റിയത്
فَلَن
ഫലന്‍
and never
ഒരിക്കലും ഇല്ല
تَسْتَطِيعَ
തസ്‌തതീഅ
you will be able
അപ്പോള്‍ നിനക്ക് സാധിക്കുക
لَهُ
ലഹു
it
അവന്ന്
طَلَباً
തലബന്‍
to find
തേടിപ്പിടിക്കാന്‍
أَوْ يُصْبِحَ مَآؤُهَا غَوْراً فَلَن تَسْتَطِيعَ لَهُ طَلَباً
അവ്‌ യുസ്‌ബിഹ മാഉഹാ ഘവ്‌റന്‍ ഫലന്‍ തസ്‌തതീഅ ലഹു തലബന്‍
Or the water thereof becomes deep-sunken so that you will never be able to seek it.
അല്ലെങ്കില്‍ അതിലെ വെള്ളം പിന്നീടൊരിക്കലും നിനക്കു തിരിച്ചുകൊണ്ടുവരാനാവാത്ത വിധം വററി വരണ്ടെന്നും വരാം.
42 ٤٢
وَأُحِيطَ
വഉഹീത
And were surrounded
വലയം ചെയ്യപ്പെട്ടു പോയി
بِثَمَرِهِ
ബിഥമറിഹി
his fruits
അവന്‍റെ കനി
فَأَصْبَحَ
ഫഅസ്‌ബഹ
and became
അപ്പോളവന്‍ ആയി
يُقَلِّبُ
യുഖല്ലിബു
twisting
മലര്‍ത്തുന്നവന്‍
كَفَّيْهِ
കഫ്ഫയ്‌ഹി
his hands
അവന്‍റെ രണ്ടു കൈകളും
عَلَى
റലാ
over
മേല്‍
مَآ
മാ
what
യാതൊന്നിന്‍
أَنْفَقَ
അന്‍ഫഖ
he (had) spent
ചെലവഴിച്ചത്
فِيهَا
ഫീഹാ
therein
അതില്‍
وَهِىَ
വഹിയ
while it
അതാവട്ടെ
خَاوِيَةٌ
ഖാവിയതുന്‍
collapsed
വീണുകിടക്കുന്നത്
عَلَىٰ
റലാ
on
മേല്‍
عُرُوشِهَا
റുറൂഷിഹാ
itst rellises
അതിന്‍റെ പന്തലുകള്‍
وَيَقُولُ
വയഖൂലു
and will say
അവന്‍ പറയുകയും ചെയ്യുന്നു
يٰلَيْتَنِى
യാലയ്‌തനീ
O I wish
ഞാനായിരുന്നെങ്കില്‍
لَمْ
ലം
not
ഇല്ല
أُشْرِكْ
ഉഷ്‌റിക്‌
I had associated
ഞാന്‍ പങ്ക് ചേര്‍ത്തു
بِرَبِّى
ബിറബ്ബീ
with my Lord
എന്‍റെ രക്ഷിതാവില്‍
أَحَداً
അഹദന്‍
anyone
ആരെയും
وَأُحِيطَ بِثَمَرِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَى مَآ أَنْفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يٰلَيْتَنِى لَمْ أُشْرِكْ بِرَبِّى أَحَداً
വഉഹീത ബിഥമറിഹി ഫഅസ്‌ബഹ യുഖല്ലിബു കഫ്ഫയ്‌ഹി റലാ മാ അന്‍ഫഖ ഫീഹാ വഹിയ ഖാവിയതുന്‍ റലാ റുറൂഷിഹാ വയഖൂലു യാലയ്‌തനീ ലം ഉഷ്‌റിക്‌ ബിറബ്ബീ അഹദന്‍
So his fruits were encircled. And he remained clapping his hands with sorrow over what he had spent upon it, while it was all destroyed on its trellises, he could only say: Would I had ascribed no partners to my Lord.
അവസാനം അവന്‍റെ കായ്കനികള്‍ നാശത്തിനിരയായി. തോട്ടം പന്തലോടുകൂടി നിലംപൊത്തി. അതുകണ്ട് അയാള്‍ താനതില്‍ ചെലവഴിച്ചതിന്‍റെ പേരില്‍ ഖേദത്താല്‍ കൈമലര്‍ത്തി. അയാളിങ്ങനെ വിലപിച്ചു: ഞാനെന്‍റെ നാഥനില്‍ ആരെയും പങ്ക് ചേര്‍ത്തില്ലായിരുന്നെങ്കില്‍ എത്ര നന്നായേനേ.
43 ٤٣
وَلَمْ
വലം
And not
കൂടാതെ ഇല്ല
تَكُن
തകുന്‍
be
ഉണ്ടായത്
لَّهُ
ലഹു
for Him
അവന്ന്
فِئَةٌ
ഫിഅതുന്‍
one group
ഒരു സംഘം
يَنصُرُونَهُ
യന്‍സുറൂനഹു
(to) help him
അവര്‍ അവനെ സഹായിക്കുന്നു
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
And whatever
ഇല്ല
كَانَ
കാന
is
ആയത്
مُنْتَصِراً
മുന്‍തസിറന്‍
(he) supported
സ്വയം അതിജയിക്കുന്നവന്‍
وَلَمْ تَكُن لَّهُ فِئَةٌ يَنصُرُونَهُ مِن دُونِ ٱللَّهِ وَمَا كَانَ مُنْتَصِراً
വലം തകുന്‍ ലഹു ഫിഅതുന്‍ യന്‍സുറൂനഹു മിന്‍ ദൂനില്ലാഹി വമാ കാന മുന്‍തസിറന്‍
And he had no group of men to help him against Allah, nor could he defend or save himself.
അല്ലാഹുവെ ക്കൂടാതെ അയാളെ സഹായിക്കാന്‍ ആരുമുണ്ടായില്ല. ആ നാശത്തെ നേരിടാന്‍ അവനു കഴിഞ്ഞതുമില്ല.
44 ٤٤
هُنَالِكَ
ഹുനാലിക
There only
അവിടെ
ٱلْوَلاَيَةُ
ല്‍-വലായതു
the protection
രക്ഷാധികാരം
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാകുന്നു
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
യഥാര്‍ഥമായ
هُوَ
ഹുവ
him
അവനാകുന്നു
خَيْرٌ
ഖയ്‌റന്‍
(are) better
എറ്റവും ഉത്തമന്‍
ثَوَاباً
ഥവാബന്‍
(to) reward
പ്രതിഫലത്താല്‍
وَخَيْرٌ
വഖയ്‌റന്‍
and (the) best
ഉത്തമനും
عُقْباً
റുഖ്‌ബന്‍
(for) the final end
പര്യവസാനത്താല്‍
هُنَالِكَ ٱلْوَلاَيَةُ لِلَّهِ ٱلْحَقِّ هُوَ خَيْرٌ ثَوَاباً وَخَيْرٌ عُقْباً
ഹുനാലികല്‍-വലായതു ലില്ലാഹില്‍-ഹഖ്ഖി ഹുവഖയ്‌റന്‍ ഥവാബന്‍ വഖയ്‌റന്‍ റുഖ്‌ബന്‍
There, Al-Walayah (the protection, power, authority and kingdom) will be for Allah, the True God. He is the Best for reward and the Best for the final end.
അവിടെ രക്ഷാധികാരം സാക്ഷാല്‍ അല്ലാഹുവിന് മാത്രമാണ്. ഉത്തമമായ പ്രതിഫലം നല്‍കുന്നതവനാണ്. മെച്ചപ്പെട്ട പര്യവസാനത്തിലെത്തിക്കുന്നതും അവന്‍ തന്നെ.
45 ٤٥
وَٱضْرِبْ
വള്‍റിബ്‌
And set forth
വിവരിച്ചു കൊടുക്കുക
لَهُم
ലഹും
of them
അവര്‍ക്ക്
مَّثَلَ
മഥല
the example
ഉപമ
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതത്തിന്‍റെ
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
كَمَآءٍ
കമാഇന്‍
(is) like (the) water
വെള്ളത്തെ പ്പോലെയാണത്
أَنْزَلْنَاهُ
അന്‍സല്‍നാഹു
We have sent it down
അതിനെ നാം ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَاءِ
സ്സമാഇ
the heaven
ആകാശത്ത്
فَٱخْتَلَطَ
ഫഖ്‌തലത
so absorbs
എന്നിട്ടത് ഇടകലര്‍ന്നു
بِهِ
ബിഹി
in it
അതു മൂലം
نَبَاتُ
നബാതു
(the) plants
സസ്യങ്ങള്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമിയിലെ
فَأَصْبَحَ
ഫഅസ്‌ബഹ
and became
പിന്നെ അതായിത്തീര്‍ന്നു
هَشِيماً
ഹഷീമന്‍
dry stalks
ഉണങ്ങിയ തുരുമ്പ്
تَذْرُوهُ
തധൂഹു
it (is) scattered
അതിനെ പറത്തുന്നു
ٱلرِّياحُ
ര്‍-റിയാഹു
(by) the winds
കാറ്റുകള്‍
وَكَانَ
വകാന
and has been
ആകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
مُّقْتَدِراً
മുഖ്‌തദിറന്‍
(is) All Able
കഴിവുള്ളവന്‍
وَٱضْرِبْ لَهُم مَّثَلَ ٱلْحَيَاةِ ٱلدُّنْيَا كَمَآءٍ أَنْزَلْنَاهُ مِنَ ٱلسَّمَاءِ فَٱخْتَلَطَ بِهِ نَبَاتُ ٱلأَرْضِ فَأَصْبَحَ هَشِيماً تَذْرُوهُ ٱلرِّياحُ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِراً
വള്‍റിബ്‌ ലഹും മഥലല്‍-ഹയാതിദ്ദുന്‍യാ കമാഇന്‍ അന്‍സല്‍നാഹു മിനസ്സമാഇ ഫഖ്‌തലത ബിഹി നബാതുല്‍-അര്‍ളി ഫഅസ്‌ബഹ ഹഷീമന്‍ തധൂഹുര്‍-റിയാഹു വകാനല്ലാഹു റലാ കുല്ലി ഷയ്‌ഇന്‍ മുഖ്‌തദിറന്‍
And put forward to them the example of the life of this world, it is like the water which We send down from the sky, and the vegetation of the earth mingles with it, and becomes fresh and green. But it becomes dry and broken pieces, which the winds scatter. And Allah is Able to do everything.
ഇഹലോക ജീവിതത്തിന്‍റെ ഉദാഹരണം നീ അവര്‍ക്ക് വിവരിച്ചു കൊടുക്കുക: നാം മാനത്തു നിന്ന് മഴ പെയ്യിച്ചു. അതുവഴി സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. താമസിയാതെ അതൊക്കെ കാറ്റില്‍ പറക്കുന്ന തുരുമ്പായി മാറി. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
46 ٤٦
ٱلْمَالُ
അല്‍-മാലു
The wealth
സമ്പത്ത്
وَٱلْبَنُونَ
വല്‍-ബനൂന
and children
സന്താനങ്ങളും
زِينَةُ
സീനതു
(are) adornment
അലങ്കാരങ്ങളാണ്
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതത്തിന്‍റെ
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
وَٱلْبَاقِيَاتُ
വല്‍-ബാഖിയാതു
But the enduring
ബാക്കിയാകുന്നവ
ٱلصَّالِحَاتُ
സ്സ്വാലിഹാതു
good deeds
നല്ലവയാണ് (സല്‍കര്‍മങ്ങളാണ്)
خَيْرٌ
ഖയ്‌റന്‍
(are) better
എറ്റവും ഉത്തമം
عِندَ
റിന്‍ദ
(are) near
അടുത്ത് ആണ്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ثَوَاباً
ഥവാബന്‍
(to) reward
പ്രതിഫലത്താല്‍
وَخَيْرٌ
വഖയ്‌റന്‍
and (the) best
ഉത്തമമായതും
أَمَلاً
അമലന്‍
(for) hope
പ്രതീക്ഷയില്‍
ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَاةِ ٱلدُّنْيَا وَٱلْبَاقِيَاتُ ٱلصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَاباً وَخَيْرٌ أَمَلاً
അല്‍-മാലു വല്‍-ബനൂന സീനതുല്‍-ഹയാതിദ്ദുന്‍യാ വല്‍-ബാഖിയാതുസ്സ്വാലിഹാതു ഖയ്‌റന്‍ റിന്‍ദ റബ്ബിക ഥവാബന്‍ വഖയ്‌റന്‍ അമലന്‍
Wealth and children are the adornment of the life of this world. But the good righteous deeds, that last, are better with your Lord for rewards and better in respect of hope.
സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്‍റെ അലങ്കാരമാണ്. എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്‍റെ നാഥന്‍റെയടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നതും അതുതന്നെ.
47 ٤٧
وَيَوْمَ
വയവ്‌മ
And (on the) Day
ദിവസം
نُسَيِّرُ
നുസയ്യിറു
We will cause (to) move
നാം ചലിപ്പിക്കുന്ന
ٱلْجِبَالَ
ല്‍-ജിബാല
the mountains
പര്‍വ്വതങ്ങളെ
وَتَرَى
വതറ
And you will see
നീ കാണുകയും ചെയ്യുന്ന
ٱلأَرْضَ
ല്‍-അര്‍ള
the earth
ഭൂമിയെ
بَارِزَةً
ബാറിസതന്‍
(as) a levelled plain
തെളിഞ്ഞ് നിരപ്പായതായിട്ട്
وَحَشَرْنَاهُمْ
വഹഷര്‍നാഹും
and We will gather them
നാമവരെ ഒരുമിച്ചു കൂട്ടുകയും
فَلَمْ
ഫലം
But not
ഇല്ല
نُغَادِرْ
നുഘാദിര്‍
We will leave behind
എന്നിട്ട് നാം വിട്ടുകളയുകയും
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
أَحَداً
അഹദന്‍
anyone
ആരെയും
وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَداً
വയവ്‌മ നുസയ്യിറുല്‍-ജിബാല വതറല്‍-അര്‍ള ബാറിസതന്‍ വഹഷര്‍നാഹും ഫലം നുഘാദിര്‍ മിന്‍ഹും അഹദന്‍
And the Day We shall cause the mountains to pass away, and you will see the earth as a levelled plain, and we shall gather them all together so as to leave not one of them behind.
നാം പര്‍വതങ്ങളെ ചലിപ്പിക്കുന്ന ദിവസത്തെ ഓര്‍ക്കുക. അപ്പോള്‍ഭൂമി തെളിഞ്ഞ് തരിശായതായി നിനക്കു കാണാം. അന്ന് അവരെയൊക്കെയും നാം ഒരുമിച്ചുകൂട്ടും. അവരിലാരെയും ഒഴിവാക്കുകയില്ല.
48 ٤٨
وَعُرِضُواْ
വറുറിളൂ
And they will be presented
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَىٰ
റലാ
on
മേല്‍ (മുമ്പില്‍)
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
صَفَّاً
സഫ്ഫന്‍
(in) rows
അണിയായി
لَّقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
جِئْتُمُونَا
ജിഅ്‌തുമൂനാ
you have come to Us
നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കയാണ്
كَمَا
കമാ
as
പോലെ
خَلَقْنَاكُمْ
ഖലഖ്‌നാകും
We created you
നാം നിങ്ങളെ സൃഷ്ടിച്ചത്
أَوَّلَ
അവ്വല
(the) first
ആദ്യത്തെ
مَرَّةٍ
മര്‍റതിന്‍
time
തവണ
بَلْ
ബല്‍
But,
എന്നാല്‍
زَعَمْتُمْ
സഅംതും
you claimed
നിങ്ങള്‍ ജല്‍പിച്ചു
أَن
that
അത്
لَّن
ല്ലന്‍
never
ഒരിക്കലും ഇല്ല
نَّجْعَلَ
നജ്‌അല
We made
നാം ഏര്‍പ്പെടുത്തുക
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مَّوْعِداً
മവ്‌റിദന്‍
an appointment
ഒരു നിശ്ചിത സമയം
وَعُرِضُواْ عَلَىٰ رَبِّكَ صَفَّاً لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ بَلْ زَعَمْتُمْ أَن لَّن نَّجْعَلَ لَكُمْ مَّوْعِداً
വറുറിളൂ റലാ റബ്ബിക സഫ്ഫന്‍ ലഖദ്‌ ജിഅ്‌തുമൂനാ കമാ ഖലഖ്‌നാകും അവ്വല മര്‍റതിന്‍ ബല്‍ സഅംതും അല്ലന്‍ നജ്‌അല ലകും മവ്‌റിദന്‍
And they will be set before your Lord in rows: Now indeed, you have come to Us as We created you the first time. Nay, but you thought that We had appointed no meeting for you.
നിന്‍റെ നാഥന്‍റെ മുന്നില്‍ അവരൊക്കെയും അണിയണിയായി നിര്‍ത്തപ്പെടും. അപ്പോഴവന്‍ പറയും: നിങ്ങളെ നാം ആദ്യ തവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭം നിങ്ങള്‍ക്കു നാം ഉണ്ടാക്കുകയേയില്ല എന്നാണല്ലോ നിങ്ങള്‍ വാദിച്ചുകൊണ്ടിരുന്നത്.
49 ٤٩
وَوُضِعَ
വവുളിഅ
And (will) be placed
വെക്കപ്പെടുകയായി
ٱلْكِتَابُ
ല്‍-കിതാബു
(is) the book
ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
ഫതറ
so you would see
അപ്പോള്‍ നിനക്ക് കാണാം
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന
the criminals
കുറ്റവാളികളെ
مُشْفِقِينَ
മുഷ്‌ഫിഖീന
fearful
ഭയപ്പെടുന്നവരായി
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
فِيهِ
ഫീഹി
in which
അതില്‍
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുകയാണ്
يٰوَيْلَتَنَا
യാവയ്‌ലതനാ
Oh, woe to us
ഞങ്ങളുടെ നാശമേ
مَا
മാലി
that
യാതൊന്നിനെ
لِهَـٰذَا
ഹാധ
to this
ഇതിലേക്ക്
ٱلْكِتَابِ
ല്‍-കിതാബു
(of) the Book
ഈ ഗ്രന്ഥത്തില്‍
لاَ
ലാ
not
ഇല്ല
يُغَادِرُ
യുഘാദിറു
leaves
അത് വിട്ടുകളയുന്നു
صَغِيرَةً
സഘീറതന്‍
a small
ഒരു ചെറിയതും
وَلاَ
വലാ
and not
ഇല്ല
كَبِيرَةً
കബീറതന്‍
a great
ഒരു വലിയതും
إِلاَّ
ഇല്ലാ
except
ഇല്ലാതെ
أَحْصَاهَا
അഹ്‌സാഹാ
has enumerated it
ഇത് അതിനെ രേഖപ്പെടുത്തിയിട്ട്
وَوَجَدُواْ
വവജദൂ
And they will find
അവര്‍ കണ്ടെത്തുക്കയായി
مَا
മാ
that (which)
യാതൊന്നിനെ
عَمِلُواْ
റമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِراً
ഹാളിറന്‍
presented
മുമ്പില്‍ വന്നെത്തിയതായി
وَلاَ
വലാ
and not
ഇല്ല
يَظْلِمُ
യഴ്‌ലിമു
wrong
അവന്‍ അനീതി കാട്ടുക
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
أَحَداً
അഹദന്‍
anyone
ഒരാളോടും
وَوُضِعَ ٱلْكِتَابُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يٰوَيْلَتَنَا مَا لِهَـٰذَا ٱلْكِتَابِ لاَ يُغَادِرُ صَغِيرَةً وَلاَ كَبِيرَةً إِلاَّ أَحْصَاهَا وَوَجَدُواْ مَا عَمِلُواْ حَاضِراً وَلاَ يَظْلِمُ رَبُّكَ أَحَداً
വവുളിഅല്‍-കിതാബു ഫതറല്‍-മുജ്‌റിമീന മുഷ്‌ഫിഖീന മിമ്മാ ഫീഹി വയഖൂലൂന യാവയ്‌ലതനാ മാലി ഹാധല്‍-കിതാബു ലാ യുഘാദിറു സഘീറതന്‍ വലാ കബീറതന്‍ ഇല്ലാ അഹ്‌സാഹാ വവജദൂ മാ റമിലൂ ഹാളിറന്‍ വലാ യഴ്‌ലിമു റബ്ബുക അഹദന്‍
And the Book will be placed, and you will see the Mujrimun, fearful of that which is therein. They will say: Woe to us, What sort of Book is this that leaves neither a small thing nor a big thing, but has recorded it with numbers. And they will find all that they did, placed before them, and your Lord treats no one with injustice.
കര്‍മപുസ്തകം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര്‍ പറയും: അയ്യോ, ഞങ്ങള്‍ക്കു നാശം. ഇതെന്തൊരു കര്‍മരേഖ. ചെറുതും വലുതുമായ ഒന്നും തന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ. അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണുന്നു. നിന്‍റെ നാഥന്‍ ആരോടും അനീതി കാണിക്കുകയില്ല.