Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
40 ٤٠
قَالَ
ഖാല
he said
അദ്ദേഹം ചോദിച്ചു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
أَنَّىٰ
അന്നാ
how
എങ്ങിനെയാണ്
يَكُونُ
യകൂനു
can (there) be
ഉണ്ടാവുക
لِى
ലി
for me
എനിക്ക്
غُلاَمٌ
ഗുലാമുന്‍
a son
ഒരു പുത്രന്‍
وَقَدْ
വഖദ്
and verily
എന്നാല്‍
بَلَغَنِى
ബലഗനി
has reached me
എനിക്ക് എത്തിയിട്ടുണ്ട്
ٱلْكِبَرُ
അല്‍-കിബറു
[the] old age
വാര്‍ദ്ധക്യം
وَٱمْرَأَتِى
വഇംറഅതി
and my wife
എന്‍റെ ഭാര്യയാവട്ടെ
عَاقِرٌ
ഉഖിറുന്‍.
(is) [a] barren
വന്ധ്യ (യാണ്)
قَالَ
ഖാല
he said
അവന്‍ (ദൈവം) പറഞ്ഞു
كَذٰلِكَ
കദാലിക
Thus
അപ്രകാരം
ٱللَّهُ
അല്ലാഹു
the god
ദൈവം
يَفْعَلُ
യഫ്‌അലു
do
അവന്‍ ചെയ്യുന്നു
مَا
മാ
what
യാതൊന്ന്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്നത്
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلاَمٌ وَقَدْ بَلَغَنِى ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ قَالَ كَذٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ
ഖാല റബ്ബി അന്നാ യകൂനു ലി ഗുലാമുന്‍ വഖദ് ബലഗനി അല്‍-കിബറു വഇംറഅതി ഉഖിറുന്‍. ഖാല കദാലിക അല്ലാഹു യഫ്‌അലു മാ യശാഉ
He said: O my Lord, How can I have a son when I am very old, and my wife is barren? Allah said: Thus Allah does what He wills.
സകരിയ്യാ ചോദിച്ചു: എന്‍റെ നാഥാ. എനിക്കെങ്ങനെ ഇനിയൊരു പുത്രനുണ്ടാകും? ഞാന്‍ കിഴവനായിക്കഴിഞ്ഞു. എന്‍റെ ഭാര്യയോ വന്ധ്യയാണ്. അല്ലാഹു അറിയിച്ചു: അതൊക്കെ ശരി തന്നെ. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു.
41 ٤١
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱجْعَلْ
ഇജ്‌അല്‍
make
നീ നിശ്ചയിച്ച് തരേണമേ
لِّىۤ
ലി
for me
എനിക്ക്
آيَةً
ആയതന്‍.
a sign
ഒരു അടയാളം
قَالَ
ഖാല
he said
അവന്‍ (ദൈവം) പറഞ്ഞു
آيَتُكَ
ആയതുക
your sign
നിനക്കുള്ള അടയാളം
أَلاَّ
അല്ലാ
is) that not
അരുത്
تُكَلِّمَ
തുകല്ലിമ
you will speak
നീ സംസാരിക്കുക
ٱلنَّاسَ
അന്‍-നാസ
(to) the people
മനുഷ്യരോട്
ثَلاَثَةَ
തലാതത
(for) three
മൂന്ന്
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങളില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
رَمْزاً
റംസന്‍.
(with) gestures
ആഗ്യം
وَٱذْكُرْ
വദ്‌കുര്‍
And remember
നീ സ്മരിക്കുകയും ചെയ്യുക
رَّبَّكَ
റബ്ബക
your Lord
നിന്‍റെ നാഥനെ
كَثِيراً
കഥീറന്‍
much
ധാരാളം
وَسَبِّحْ
വസബ്ബിഹ്
and glorify (Him)
നീ (അവന്‍റെ) വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
بِٱلْعَشِى
ബില്‍-ഉശിയ്യി
in the evening
വൈകുന്നേരം
وَٱلإِبْكَارِ
വല്‍-ഇബ്‌കാറ്
and (in) the morning
കാലത്തും
قَالَ رَبِّ ٱجْعَلْ لِّىۤ آيَةً قَالَ آيَتُكَ أَلاَّ تُكَلِّمَ ٱلنَّاسَ ثَلاَثَةَ أَيَّامٍ إِلاَّ رَمْزاً وَٱذْكُرْ رَّبَّكَ كَثِيراً وَسَبِّحْ بِٱلْعَشِى وَٱلإِبْكَارِ
ഖാല റബ്ബി ഇജ്‌അല്‍ ലി ആയതന്‍. ഖാല ആയതുക അല്ലാ തുകല്ലിമ അന്‍-നാസ തലാതത അയ്യാമിന്‍ ഇല്ലാ റംസന്‍. വദ്‌കുര്‍ റബ്ബക കഥീറന്‍ വസബ്ബിഹ് ബില്‍-ഉശിയ്യി വല്‍-ഇബ്‌കാറ്
He said: O my Lord, Make a sign for me. Allah said: Your sign is that you shall not speak to mankind for three days except with signals. And remember your Lord much, and glorify in the afternoon and in the morning.
അദ്ദേഹം പറഞ്ഞു: എന്‍റെ നാഥാ! എനിക്കു നീ ഒരടയാളം കാണിച്ചുതന്നാലും. അല്ലാഹു അറിയിച്ചു: നിനക്കുള്ള അടയാളം മൂന്നുനാളുകള്‍ ആംഗ്യഭാഷയിലല്ലാതെ ജനങ്ങളോട് സംസാരിക്കാതിരിക്കലാണ്. നിന്‍റെ നാഥനെ ധാരാളമായി സ്മരിക്കുക. രാവിലെയും വൈകുന്നേരവും അവന്‍റെ വിശുദ്ധിയെ വാഴ്ത്തുക.
42 ٤٢
وَإِذْ
വഇദ്
And when
സന്ദര്‍ഭം
قَالَتِ
ഖാലതി
said
പറഞ്ഞ
ٱلْمَلاَئِكَةُ
അല്‍-മലാഇകതു
the Angels
മലക്കുകള്‍
يٰمَرْيَمُ
യാ മര്‍യമു
O Maryam
മറിയമേ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
ٱصْطَفَاكِ
ഇസ്‌തഫാകി
(has) chosen you
നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു
وَطَهَّرَكِ
വതഹ്ഹറകി
and purified you
നിന്നെ വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു
وَٱصْطَفَاكِ
വഇസ്‌തഫാകി
and chosen you
നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ
ഉലാ
on/over
മേല്‍
نِسَآءِ
നിസാഇ
(the) women
സ്ത്രീകളില്‍ നിന്ന്
ٱلْعَالَمِينَ
ല്‍-ഉലമീന്‍
the worlds
ലോകരുടെ (ലോകത്തിലെ)
وَإِذْ قَالَتِ ٱلْمَلاَئِكَةُ يٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَاكِ وَطَهَّرَكِ وَٱصْطَفَاكِ عَلَىٰ نِسَآءِ ٱلْعَالَمِينَ
വഇദ് ഖാലതി അല്‍-മലാഇകതു യാ മര്‍യമു ഇന്ന അല്ലാഹ ഇസ്‌തഫാകി വതഹ്ഹറകി വഇസ്‌തഫാകി ഉലാ നിസാഇല്‍-ഉലമീന്‍
And when the angels said: O Maryam Verily, Allah has chosen you, purified you, and chosen you above the women of the 'Alamin.
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: മറിയം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു.
43 ٤٣
يٰمَرْيَمُ
യാ മര്‍യമു
O Maryam
മറിയമേ
ٱقْنُتِى
ഉഖ്‌നുതി
Be obedient
നീ അനുസരിക്കുക
لِرَبِّكِ
ലി-റബ്ബികി
to your Lord
നിന്‍റെ നാഥനെ
وَٱسْجُدِى
വസ്‌ജുദി
and prostrate
(അവനെ) സാഷ്ടാംഗം നമസ്ക്കരിക്കുക
وَٱرْكَعِى
വര്‍കഅി
and bow down
നീ കുമ്പിടുകയും ചെയ്യുക
مَعَ
മഅ
with
കൂടെ
ٱلرَّاكِعِينَ
ര്‍-റാകിഉീന്‍
those who bow down
കുമ്പിടുന്നവരുടെ
يٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّاكِعِينَ
യാ മര്‍യമു ഉഖ്‌നുതി ലി-റബ്ബികി വസ്‌ജുദി വര്‍കഅി മഅര്‍-റാകിഉീന്‍
O Mariyam (Mary), Submit yourself with obedience to your Lord and prostrate yourself, and Irka'i (bow down etc.) along with Ar-Raki'un (those who bow down etc.).
മറിയം, നീ നിന്‍റെ നാഥനെ അനുസരിക്കുക. അവനെ സാഷ്ടാംഗം പ്രണമിക്കുക. തല കുനിക്കുന്നവരോടൊപ്പം നമിക്കുക.
44 ٤٤
ذٰلِكَ
ദാലിക
That
അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَنْبَآءِ
അന്‍ബാഇ
(the) news
വിവരങ്ങ(ളില്‍)
ٱلْغَيْبِ
ല്‍-ഗൈബി
(of) the unseen
അദൃശ്യ
نُوحِيهِ
നൂഹീഹി
We reveal it
നാമത് ദിവ്യബോധനമായി നല്‍കുന്നു
إِلَيكَ
ഇലൈക്.
to you
നിനക്ക്
وَمَا
വമാ
and not
ഇല്ല
كُنْتَ
കുന്‍ത
you were
നീ ഉണ്ടായിരുന്നു
لَدَيْهِمْ
ലദൈഹിം
with them
അവരോടൊപ്പം
إِذْ
ഇദ്
[when]
അപ്പോള്‍
يُلْقُونَ
യുല്‍ഖൂന
they cast
അവര്‍ എറിഞ്ഞ(പ്പോള്‍)
أَقْلاَمَهُمْ
അഖ്‌ലാമഹും
their pens
അവരുടെ (നറുക്കുകള്‍) അമ്പുകോലുകള്‍
أَيُّهُمْ
അയ്യുഹും
(as to) which of them
അവരിലാര്‍
يَكْفُلُ
യക്‌ഫുലു
takes charge (of)
സംരക്ഷണം ഏറ്റെടുക്കും (മെന്ന്)
مَرْيَمَ
മര്‍യമ
Maryam
മറിയം (ത്തിന്‍റെ)
وَمَا
വമാ
and not
ഇല്ല
كُنْتَ
കുന്‍ത
you were
നീ ഉണ്ടായിരുന്നു
لَدَيْهِمْ
ലദൈഹിം
with them
അവരുടെ അടുക്കല്‍
إِذْ
ഇദ്
when
അപ്പോള്‍
يَخْتَصِمُونَ
യഖ്‌തസിമൂന്‍
they (were) disputing
അവര്‍ തര്‍ക്കിച്ചിരിക്കു(മ്പോള്‍)
ذٰلِكَ مِنْ أَنْبَآءِ ٱلْغَيْبِ نُوحِيهِ إِلَيكَ وَمَا كُنْتَ لَدَيْهِمْ إِذْ يُلْقُونَ أَقْلاَمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنْتَ لَدَيْهِمْ إِذْ يَخْتَصِمُونَ
ദാലിക മിന്‍ അന്‍ബാഇല്‍-ഗൈബി നൂഹീഹി ഇലൈക്. വമാ കുന്‍ത ലദൈഹിം ഇദ് യുല്‍ഖൂന അഖ്‌ലാമഹും അയ്യുഹും യക്‌ഫുലു മര്‍യമ വമാ കുന്‍ത ലദൈഹിം ഇദ് യഖ്‌തസിമൂന്‍
This is a part of the news of the Ghaib, which We inspire you with. You were not with them, when they cast lots with their pens as to which of them should be charged with the care of Maryam; nor were you with them when they disputed.
നാം നിനക്ക് ബോധനംനല്‍കുന്ന അഭൗതിക വിവരങ്ങളില്‍പെട്ടതാണിത്. തങ്ങളില്‍ ആരാണ് മറിയമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍ എറിഞ്ഞപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല. അക്കാര്യത്തിലവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ അവിടെയുണ്ടായിരുന്നില്ല.
45 ٤٥
إِذْ
ഇദ്‌
when
സന്ദര്‍ഭം
قَالَتِ
ഖാലതി
said
പറഞ്ഞ
ٱلْمَلاۤئِكَةُ
അല്‍-മലാഇകതു
the Angels
മലക്കുകള്‍
يٰمَرْيَمُ
യാ മര്‍യമു
O Maryam
മറിയമേ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
ദൈവം
يُبَشِّرُكِ
യുബഷ്ഷിറുകി
gives you glad tidings
നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു
بِكَلِمَةٍ
ബികലിമതിന്‍
of a Word
വചനത്തെ കുറിച്ച്
مِّنْهُ
മിന്‍ഹു
from Him
അവങ്കല്‍ നിന്നുള്ള
ٱسْمُهُ
ഇസ്‌മുഹു
his name
അവന്‍റെ പേര്
ٱلْمَسِيحُ
അല്‍-മസീഹു
(is) the Messiah
മിശിഹാ (മസീഹ്) ആകുന്നു
عِيسَى
‘ഈസാ
Isa
ഈസ
ٱبْنُ
ഇബ്‌നു
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം (മിന്‍റെ)
وَجِيهاً
വജീഹന്‍
honoured
മഹത്വമുള്ളവന്‍
فِى
ഫീ
In
ഇല്‍
ٱلدُّنْيَا
അദ്‌-ദുന്‍യാ
(of) the world
ഈ ലോകത്തിലെ (യും)
وَٱلآخِرَةِ
വല്‍-ആഖിറതി
and (in) the Hereafter
പരലോകത്തിലും
وَمِنَ
വമിന
And of
നിന്നും
ٱلْمُقَرَّبِينَ
അല്‍-മുഖര്‍റബീന്‍
those brought near
(ദൈവ) സാമീപ്യം ലഭിച്ചവരില്‍ പെട്ടവനും
إِذْ قَالَتِ ٱلْمَلاۤئِكَةُ يٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهاً فِى ٱلدُّنْيَا وَٱلآخِرَةِ وَمِنَ ٱلْمُقَرَّبِينَ
ഇദ്‌ ഖാലതി അല്‍-മലാഇകതു യാ മര്‍യമു ഇന്ന അല്ലാഹ യുബഷ്ഷിറുകി ബികലിമതിന്‍ മിന്‍ഹു ഇസ്‌മുഹു അല്‍-മസീഹു ‘ഈസാ ഇബ്‌നു മര്‍യമ വജീഹന്‍ ഫീ അദ്‌-ദുന്‍യാ വല്‍-ആഖിറതി വമിന അല്‍-മുഖര്‍റബീന്‍
when the angels said: O Maryam (Mary). Verily, Allah gives you the glad tidings of a Word from Him, his name will be the Messiah 'Iesa (Jesus), the son of Maryam (Mary), held in honour in this world and in the Hereafter, and will be one of those who are near to Allah.
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: മറിയം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചനത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മറിയമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യസാമീപ്യം സിദ്ധിച്ചവനുമായിരിക്കും.
46 ٤٦
وَيُكَلِّمُ
വയുകല്ലിമു
And he will speak
അവന്‍ സംസാരിക്കും
ٱلنَّاسَ
അന്‍-നാസ
(to) the people
മനുഷ്യരോട്
فِى
ഫീ
In
ഇല്‍
ٱلْمَهْدِ
അല്‍-മഹ്‌ദി
the cradle
തൊട്ടിലില്‍ വച്ച്
وَكَهْلاً
വകഹ്‌ലന്‍
and (in) maturity
മദ്ധ്യവയസ്ക്കനായിട്ടും
وَمِنَ
വമിന
And of
നിന്നും (ആയിരിക്കും)
ٱلصَّالِحِينَ
അസ്‌-സാലിഹീന്‍
the righteous.
സജ്ജനങ്ങളില്‍
وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلاً وَمِنَ ٱلصَّالِحِينَ
വയുകല്ലിമു അന്‍-നാസ ഫീ അല്‍-മഹ്‌ദി വകഹ്‌ലന്‍ വമിന അസ്‌-സാലിഹീന്‍
He will speak to the people in the cradle and in manhood, and he will be one of the righteous.
തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന്‍ സദ്വൃത്തനായിരിക്കും.
47 ٤٧
قَالَتْ
ഖാലത്‌
she said
അവള്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
أَنَّىٰ
അന്നാ
how
എങ്ങിനെ(യാണ്)
يَكُونُ
യകൂനു
can (there) be
ഉണ്ടാവുക
لِى
ലീ
for me
എനിക്ക്
وَلَدٌ
വലദുന്‍
a boy
ഒരു കുട്ടി (സന്താനം)
وَلَمْ
വലം
And not
കൂടാതെ ഇല്ലാതെ
يَمْسَسْنِى
യംസസ്‌നീ
touched me
തൊട്ടിട്ട്‌
بَشَرٌ
ബഷറുന്‍
any man
ഒരു പുരുഷന്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
كَذٰلِكِ
കദാലിക
“Thus
അപ്രകാരം തന്നെ (സംഭവിക്കും)
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَخْلُقُ
യഖ്‌ലുഖു
creates
സൃഷ്ടിക്കുന്നു
مَا
മാ
what
യാതൊന്നിനെ
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന(ത്)
إِذَا
ഇദാ
when
ആല്‍
قَضَىٰ
ഖളാ
He decrees
അവന്‍ തീരുമാനിക്കുക
أَمْراً
അംറന്‍
a matter
ഒരു കാര്യം
فَإِنَّمَا
ഫ-ഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَقُولُ
യഖൂലു
say
പറയുന്നു
لَهُ
ലഹു
to him
അതിനോട്
كُنْ
കുന്‍
Be
ഉണ്ടാവുക (എന്ന്)
فَيَكُونُ
ഫയകൂനു
and it becomes
അപ്പോള്‍ അത് ഉണ്ടാവുന്നു
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ قَالَ كَذٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ إِذَا قَضَىٰ أَمْراً فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ
ഖാലത്‌ റബ്ബി അന്നാ യകൂനു ലീ വലദുന്‍ വലം യംസസ്‌നീ ബഷറുന്‍ ഖാല കദാലിക അല്ലാഹു യഖ്‌ലുഖു മാ യഷാഉ ഇദാ ഖളാ അംറന്‍ ഫ-ഇന്നമാ യഖൂലു ലഹു കുന്‍ ഫയകൂനു
She said: O my Lord. How shall I have a son when no man has touched me.He said: So for Allah creates what He wills. When He has decreed something, He says to it only: Be. and it is.
അവള്‍ ചോദിച്ചു: എന്‍റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല. അല്ലാഹു അറിയിച്ചു: അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ഉണ്ടാവുക എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു.
48 ٤٨
وَيُعَلِّمُهُ
വയു‘അല്ലിമുഹു
And He will teach him
അവന്‍ (ദൈവം), അവന്ന് പഠിപ്പിക്കും
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദം
وَٱلْحِكْمَةَ
വല്‍-ഹിക്‌മത
and the wisdom
യുക്തിഞാനം
وَٱلتَّوْرَاةَ
വത്‌-തൗറാത
and the Taurat
തൌറാത്തും
وَٱلإِنْجِيلَ
വല്‍-ഇന്‍ജീല്‍
and the Injeel
ഇഞ്ചീലും
وَيُعَلِّمُهُ ٱلْكِتَابَ وَٱلْحِكْمَةَ وَٱلتَّوْرَاةَ وَٱلإِنْجِيلَ
വയു‘അല്ലിമുഹു അല്‍-കിതാബ വല്‍-ഹിക്‌മത വത്‌-തൗറാത വല്‍-ഇന്‍ജീല്‍
And He (Allah) will teach him the Book and Al-Hikmah, the Taurat and the Injeel.
അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.
49 ٤٩
وَرَسُولاً
വറസൂലന്‍
And (make him) a Messenger
ദൂതനായും
إِلَىٰ
ഇലാ
to
ലേക്ക്
بَنِىۤ
ബനീ
(the) Children
സന്തതികള്‍
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
أَنِّى
അന്നീ
Indeed, I
(അവന്‍ പറയും) നിശ്ചയം, ഞാന്‍
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
جِئْتُكُمْ
ജിഅ്‌തുകും
come (to) you
നിങ്ങളിലേക്ക് വന്നിരിക്കുന്നു
بِآيَةٍ
ബിആയതിന്‍
with a sign
ഒരു ദൃഷ്ടാന്തവും കൊണ്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
أَنِّىۤ
അന്നീ
that I
നിശ്ചയം ഞാന്‍
أَخْلُقُ
അഖ്‌ലുഖു
I design
സൃഷ്ടിക്കും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
from
നിന്ന്
ٱلطِّينِ
അത്‌-തീനി
the clay
കളിമണ്ണില്‍
كَهَيْئَةِ
കഹയ്‌അതി
like the form
രൂപം പോലെ
ٱلطَّيْرِ
അത്‌-തയ്‌റി
(of) the bird
പക്ഷിയുടെ
فَأَنفُخُ
ഫ-അന്‍ഫുഖു
then I breath
പിന്നെ ഞാന്‍ ഊതും
فِيهِ
ഫീഹി
in it
ഇതില്‍
فَيَكُونُ
ഫയകൂനു
and it becomes
അപ്പോള്‍ അത് ആയിത്തീരും
طَيْراً
തയ്‌റന്‍
a bird
ഒരു പക്ഷി
بِإِذْنِ
ബി-ഇദ്‌നി
by (the) permission
അനുമതിയോടെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأُبْرِئُ
വ-ഉബ്‌റിഉ
And I cure
ഞാന്‍ സുഖപ്പെടുത്തും
ٱلأَكْمَهَ
അല്‍-അക്‌മഹ
the blind
ജന്മനാഅന്ധനായവനെ (യും)
وٱلأَبْرَصَ
വല്‍-അബ്‌റസ
and the leper
വെള്ളപാണ്ടുകാരനെയും
وَأُحْيِـى
വ-ഉഹ്‌യീ
and I give life
ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും
ٱلْمَوْتَىٰ
അല്‍-മൗതാ
(to) the dead
മരിച്ചവരെ
بِإِذْنِ
ബി-ഇദ്‌നി
by (the) permission
അനുമതിയോടെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأُنَبِّئُكُمْ
വ-ഉനബ്ബിഉകും
And I inform you
നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരും
بِمَا
ബിമാ
of what
യാതൊന്ന്
تَأْكُلُونَ
തഅ്‌കുലൂന
you eat
നിങ്ങള്‍ തിന്നുന്നത്
وَمَا
വമാ
and not
അതും
تَدَّخِرُونَ
തദ്ദഖിറൂന
you store
നിങ്ങള്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും
فِى
ഫീ
In
ഇല്‍
بُيُوتِكُمْ
ബുയൂതികും
your houses
നിങ്ങളുടെ വീടുകള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لآيَةً
ലആയതന്‍
surely a sign
അടയാളങ്ങള്‍ (ഉണ്ട്)
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كُنتُم
കുന്‍തും
you are
നിങ്ങള്‍ ആണ്
مُّؤْمِنِينَ
മുഅ്‌മിനീന്‍
believers
വിശ്വസിക്കുന്നവര്‍
وَرَسُولاً إِلَىٰ بَنِىۤ إِسْرَائِيلَ أَنِّى قَدْ جِئْتُكُمْ بِآيَةٍ مِّن رَّبِّكُمْ أَنِّىۤ أَخْلُقُ لَكُمْ مِّنَ ٱلطِّينِ كَهَيْئَةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْراً بِإِذْنِ ٱللَّهِ وَأُبْرِئُ ٱلأَكْمَهَ وٱلأَبْرَصَ وَأُحْيِـى ٱلْمَوْتَىٰ بِإِذْنِ ٱللَّهِ وَأُنَبِّئُكُمْ بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ إِنَّ فِى ذٰلِكَ لآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
വറസൂലന്‍ ഇലാ ബനീ ഇസ്‌റാഈല അന്നീ ഖദ്‌ ജിഅ്‌തുകും ബിആയതിന്‍ മിന്‍ റബ്ബികും അന്നീ അഖ്‌ലുഖു ലകും മിന അത്‌-തീനി കഹയ്‌അതി അത്‌-തയ്‌റി ഫ-അന്‍ഫുഖു ഫീഹി ഫയകൂനു തയ്‌റന്‍ ബി-ഇദ്‌നി അല്ലാഹി വ-ഉബ്‌റിഉ അല്‍-അക്‌മഹ വല്‍-അബ്‌റസ വ-ഉഹ്‌യീ അല്‍-മൗതാ ബി-ഇദ്‌നി അല്ലാഹി വ-ഉനബ്ബിഉകും ബിമാ തഅ്‌കുലൂന വമാ തദ്ദഖിറൂന ഫീ ബുയൂതികും ഇന്ന ഫീ ദാലിക ലആയതന്‍ ലകും ഇന്‍ കുന്‍തും മുഅ്‌മിനീന്‍
And will make him a Messenger to the Children of Israel: I have come to you with a sign from your Lord, that I design for you out of clay, as it were, the figure of a bird, and breathe into it, and it becomes a bird by Allah's Leave; and I heal him who was born blind, and the leper, and I bring the dead to life by Allah's Leave. And I inform you of what you eat, and what you store in your houses. Surely, therein is a sign for you, if you believe.
ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന്‍ പറയും: ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്‍റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്‍മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍.