Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
120 ١٢٠
وَلَنْ
വലന്‍
And never
ഒരിക്കലും ഇല്ല
تَرْضَىٰ
തര്‍ദ്വാ
will be pleased
തൃപ്തരാകുക
عَنكَ
ഉന്‍ക
with you
നിന്നെ സംബന്ധിച്ച്
ٱلْيَهُودُ
അല്‍-യഹൂദു
the Jews
യാഹൂദികള്‍ / ജൂതര്‍
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
ٱلنَّصَارَىٰ
അന്‍-നസാറാ
the Christians
ക്രിസ്ത്യാനികള്‍
حَتَّىٰ
ഹത്താ
until
വരേക്കും
تَتَّبِعَ
തത്തബിഅ
you follow
നീ പിന്തുടരുന്നത്
مِلَّتَهُمْ
മില്ലതഹും,
heir religion
അവരുടെ മാര്‍ഗത്തെ
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هُدَى
ഹുദാ
(the) Guidance
മാര്‍ഗ ദര്‍ശനം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ / ദൈവീക
هُوَ
ഹുവ
it
അത്
ٱلْهُدَىٰ
അല്‍-ഹുദാ,
(is) the Guidance
മാര്‍ഗ ദര്‍ശനം
وَلَئِنِ
വലഇനി
And if
ആയാല്‍
ٱتَّبَعْتَ
ഇത്തബഅത
you follow
നീ പിന്‍പറ്റുന്നത്
أَهْوَآءَهُمْ
അഹ്‌വാഅഹും
their desires
അവരുടെ ഇച്ഛകളെ
بَعْدَ
ബഅദ
after
ശേഷം
ٱلَّذِى
അല്ലധീ
what
യാതോന്ന്
جَآءَكَ
ജാഅക
has come to you
നിനക്ക് വന്നു കിട്ടിയതിന്‍റെ
مِنَ
മിന
of
ഇല്‍ നിന്ന്
ٱلْعِلْمِ
അല്‍-ഉല്‍മി,
the knowledge
അറിവ് / യഥാര്‍ത്ഥ ജ്ഞാനം
مَا
മാ
not
ഇല്ല
لَكَ
ലക
for you
നിനക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവില്‍
مِن
മിന്‍
any
ഒരു
وَلِيٍّ
വലിയ്യിന്‍
protector
രക്ഷകനും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
نَصِيرٍ
നസീര്‍
any helper
സഹായിയും
وَلَنْ تَرْضَىٰ عَنكَ ٱلْيَهُودُ وَلاَ ٱلنَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُمْ بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِيٍّ وَلاَ نَصِيرٍ
വലന്‍ തര്‍ദ്വാ ഉന്‍ക അല്‍-യഹൂദു വലാ അന്‍-നസാറാ ഹത്താ തത്തബിഅ മില്ലതഹും, ഖുല്‍ ഇന്ന ഹുദാ അല്ലാഹി ഹുവഅല്‍-ഹുദാ, വലഇനി ഇത്തബഅത അഹ്‌വാഅഹും ബഅദ അല്ലധീ ജാഅക മിന അല്‍-ഉല്‍മി, മാ ലക മിന അല്ലാഹി മിന്‍ വലിയ്യിന്‍ വലാ നസീര്‍
Never will the Jews nor the Christians be pleased with you till you follow their religion. Say: Verily, the Guidance of Allah that is the Guidance. And if you were to follow their desires after what you have received of Knowledge, then you would have against Allah neither any protector or guardian nor any helper.
ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല. നീ അവരുടെ മാര്‍ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ദൈവിക മാര്‍ഗദര്‍ശനമാണ് സത്യദര്‍ശനം. നിനക്കു യഥാര്‍ഥജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല.
121 ١٢١
ٱلَّذِينَ
അല്ലധീന
Those
യാതോരുത്തര്‍
آتَيْنَاهُمُ
ആതൈനാഹുമു
we have given
നാം നല്‍കിയ
ٱلْكِتَابَ
അല്‍-കിതാബ
the Book,
വേദ ഗ്രന്ഥം
يَتْلُونَهُ
യത്‌ലൂനഹൂ
recite it
അവര്‍ അത് പാരായണം ചെയ്യുന്നു
حَقَّ
ഹഖ്ഖ
(as it has the) right
യഥാവിധി / മുറപ്രകാരം
تِلاَوَتِهِ
തിലാവതിഹി
(of) its recitation
അതിന്‍റെ പാരായണത്തിന്‍റെ
أُوْلَـٰئِكَ
ഉലാഇക
those people
അവര്‍
يُؤْمِنُونَ
യുഅമിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِهِ
ബിഹി,
in it
അതില്‍
وَمن
വമന്‍
and whoever
ആരെങ്കിലും
يَكْفُرْ
യക്‌ഫുര്‍
disbelieves
നിഷേധിക്കുന്നപക്ഷം
بِهِ
ബിഹി
in it
അത്
فَأُوْلَـٰئِكَ
ഫഉലാഇക
then those
അവര്‍ തന്നെയാണ്
هُمُ
ഹുമു
they
അവര്‍
ٱلْخَاسِرُونَ
അല്‍-ഖാസിറൂന്‍
the losers
നഷ്ടം പറ്റിയവര്‍
ٱلَّذِينَ آتَيْنَاهُمُ ٱلْكِتَابَ يَتْلُونَهُ حَقَّ تِلاَوَتِهِ أُوْلَـٰئِكَ يُؤْمِنُونَ بِهِ وَمن يَكْفُرْ بِهِ فَأُوْلَـٰئِكَ هُمُ ٱلْخَاسِرُونَ
അല്ലധീന ആതൈനാഹുമു അല്‍-കിതാബ യത്‌ലൂനഹൂ ഹഖ്ഖ തിലാവതിഹി ഉലാഇക യുഅമിനൂന ബിഹി, വമന്‍ യക്‌ഫുര്‍ ബിഹി ഫഉലാഇക ഹുമു അല്‍-ഖാസിറൂന്‍
Those to whom We gave the Book to whom We have given the Book recite it as it should be recited, they are the ones that believe therein. And whoso disbelieves in it, those are they who are the losers.
നാം വേദഗ്രന്ഥം നല്‍കിയവര്‍ ആരോ അവരത് യഥാവിധി പാരായണം ചെയ്യുന്നു. അവരതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ നിഷേധിക്കുന്നവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
122 ١٢٢
يَابَنِى
യാ ബനീ
O Children
അല്ലയോ സന്തതികളേ
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
ٱذْكُرُواْ
ഉദ്കുറൂ
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
نِعْمَتِىَ
നിഉമതിയ
My Favor
എന്‍റെ അനുഗ്രഹത്തെ
ٱلَّتِيۤ
അല്ലതീ
which
ആയ
أَنْعَمْتُ
അന്‍ഉംതു
I bestowed
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
ഉലൈകും
upon you
നിങ്ങള്‍ക്ക്
وَأَنِّى
വഅന്നീ
and that I
ഞാന്‍ എന്നതും
فَضَّلْتُكُمْ
ഫദ്ദല്‍തുകും
I preferred you
ഞാന്‍ നിങ്ങളെ ശ്രേഷ്ടരാക്കി
عَلَى
ഉലാ
over
മേല്‍
ٱلْعَالَمِينَ
അല്‍-ഉലമീന്‍
the worlds
സകല ജനങ്ങളെക്കാളും
يَابَنِى إِسْرَائِيلَ ٱذْكُرُواْ نِعْمَتِىَ ٱلَّتِيۤ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَالَمِينَ
യാ ബനീ ഇസ്‌റാഈല ഉദ്കുറൂ നിഉമതിയ അല്ലതീ അന്‍ഉംതു ഉലൈകും വഅന്നീ ഫദ്ദല്‍തുകും ഉലാ അല്‍-ഉലമീന്‍
O Children of Israel Remember My Favour which I bestowed upon you and that I preferred you to the Alamin.
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹമോര്‍ക്കുക; നിങ്ങളെ സകല ജനത്തേക്കാളും ശ്രേഷ്ഠരാക്കിയതും.
123 ١٢٣
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ സൂക്ഷിക്കുക / നിങ്ങള്‍ കരുതിയിരിക്കുക
يَوْماً
യൗമന്‍
a day
ഒരു നാളിനെ
لاَّ
ലാ
not
ഇല്ല
تَجْزِى
തജ്‌സീ
will avail
ഉപകാരപെടുക
نَفْسٌ
നഫ്‌സുന്‍
a soul
ഒരാളും
عَن
ഉന്‍
from
നിന്ന്
نَّفْسٍ
നഫ്‌സിന്‍
(another) soul
ഒരാളില്‍
شَيْئاً
ശൈഅന്‍
anything
ഒരു വസ്തുവും
وَلاَ
വലാ
and not
ഇല്ല
يُقْبَلُ
യുഖ്‌ബലു
will be accepted
സ്വീകരിക്കപ്പെടുക
مِنْهَا
മിന്‍ഹാ
from it
ഒരാളില്‍ നിന്നും
عَدْلٌ
ഉദ്‌ലുന്‍
any compensation
ഒരു പ്രായശ്ചിത്തവും
وَلاَ
വലാ
and not
ഇല്ല
تَنفَعُهَا
തന്‍ഫഉഹാ
will benefit it
ഒരാള്‍ക്കും ഉപകരിക്കുകയില്ല
شَفَاعَةٌ
ശഫാഉതുന്‍
any intercession
ഒരു ശുപാര്‍ശയും
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
They
അവര്‍
يُنصَرُونَ
യുന്‍സറൂന്‍
will be helped
അവര്‍ സഹായിക്കപ്പെടുകയും
وَٱتَّقُواْ يَوْماً لاَّ تَجْزِى نَفْسٌ عَن نَّفْسٍ شَيْئاً وَلاَ يُقْبَلُ مِنْهَا عَدْلٌ وَلاَ تَنفَعُهَا شَفَاعَةٌ وَلاَ هُمْ يُنصَرُونَ
വഇത്തഖൂ യൗമന്‍ ലാ തജ്‌സീ നഫ്‌സുന്‍ ഉന്‍ നഫ്‌സിന്‍ ശൈഅന്‍ വലാ യുഖ്‌ബലു മിന്‍ഹാ ഉദ്‌ലുന്‍ വലാ തന്‍ഫഉഹാ ശഫാഉതുന്‍ വലാ ഹും യുന്‍സറൂന്‍
And fear the Day when no person shall avail another, nor shall compensation be accepted from him, nor shall intercession be of use to him, nor shall they be helped.
ഒരാള്‍ക്കും മറ്റുള്ളവര്‍ക്കായി ഒന്നും ചെയ്യാനാവാത്ത, ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്‍ക്കും ആരുടെയും ശിപാര്‍ശ ഉപകരിക്കാത്ത; ആര്‍ക്കും ഒരുവിധ സഹായവും ലഭിക്കാത്ത നാളിനെ സൂക്ഷിക്കുക.
124 ١٢٤
وَإِذِ
വഇധി
And when
സന്ദര്‍ഭം
ٱبْتَلَىٰ
ഇബ്‌തലാ
tried
പരീക്ഷിച്ച
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹീമിനെ
رَبُّهُ
റബ്ബുഹു
his Lord
തന്‍റെ രക്ഷിതാവ്
بِكَلِمَاتٍ
ബികലിമാതിന്‍
with words
ചില വചനങ്ങള്‍ കൊണ്ട്
فَأَتَمَّهُنَّ
ഫഅതമ്മഹുന്ന,
and he fulfilled them
എന്നിട്ട് അദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
ഖാല
He said
അവന് പറഞ്ഞു
إِنِّى
ഇന്നീ
Indeed I
നിശ്ചയമായും ഞാന്‍
جَاعِلُكَ
ജാഉലിക
(am) the One to make you
ഞാന്‍ നിന്നെ ആക്കുകയാണ്
لِلنَّاسِ
ലിന്‍-നാസി
for the mankind
ജനങ്ങള്‍ക്ക്
إِمَاماً
ഇമാമന്‍,
a leader.”
ഒരു നേതാവ്
قَالَ
ഖാല
He said,
അദ്ദേഹം പറഞ്ഞു
وَمِن
വമിന്‍
“And from
ഇല്‍ നിന്നും
ذُرِّيَّتِى
ധുറ്റിയ്യതീ,
my offspring?”
എന്‍റെ സന്തതികളില്‍ / മക്കളില്‍
قَالَ
ഖാല
He said,
അവന് പറഞ്ഞു
لاَ
ലാ
Does not
ഇല്ല
يَنَالُ
യനാലു
reach
ബാധിക്കുക
عَهْدِى
ഉഹ്‌ദീ
My Covenant
എന്‍റെ കരാര്‍
ٱلظَّالِمِينَ
അദ്വാലിമീന്‍
(to) the wrongdoers
അക്രമികള്‍ക്ക്
وَإِذِ ٱبْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَاماً قَالَ وَمِن ذُرِّيَّتِى قَالَ لاَ يَنَالُ عَهْدِى ٱلظَّالِمِينَ
വഇധി ഇബ്‌തലാ ഇബ്‌റാഹീമ റബ്ബുഹു ബികലിമാതിന്‍ ഫഅതമ്മഹുന്ന, ഖാല ഇന്നീ ജാഉലിക ലിന്‍-നാസി ഇമാമന്‍, ഖാല വമിന്‍ ധുറ്റിയ്യതീ, ഖാല ലാ യനാലു ഉഹ്‌ദീ അദ്വാലിമീന്‍
And when the Lord of Ibrahim tried him with Commands, which he fulfilled. He said, Verily, I am going to make you a leader of mankind. said, And of my offspring. said, My Covenant includes not polytheists and wrong-doers.
ഓര്‍ക്കുക: ഇബ്റാഹീമിനെ അദ്ദേഹത്തിന്‍റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി.അപ്പോള്‍ അല്ലാഹു അരുളി: നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്. ഇബ്റാഹീം ആവശ്യപ്പെട്ടു: എന്‍റെ മക്കളെയും. അല്ലാഹു അറിയിച്ചു: എന്‍റെ കരാര്‍ അക്രമികള്‍ക്കു ബാധകമല്ല.
125 ١٢٥
وَإِذْ
വഇധ്
And when
സന്ദര്‍ഭം
جَعَلْنَا
ജഅല്‍നാ
We made
നാം ആക്കിയ
ٱلْبَيْتَ
അല്‍-ബൈത
the House
ആ ഭവനത്തെ
مَثَابَةً
മഥാബതന്‍
a place of return
ഒരു സംഗമസ്ഥാനം
لِّلنَّاسِ
ലിന്‍-നാസി
for mankind
ജനങ്ങള്‍ക്ക്
وَأَمْناً
വഅംനന്‍
and (a place of) security
ഒരു നിര്‍ഭയ കേന്ദ്രവും
وَٱتَّخِذُواْ
വഇത്തഖിധൂ
and said Take
നിങ്ങള്‍ ഏര്‍പ്പെടുത്തുവിന്‍
مِن
മിന്‍
from
ഇല്‍നിന്ന്
مَّقَامِ
മഖാമി
(the) standing place
നിന്ന സ്ഥാനത്ത്
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹീമിനെ
مُصَلًّى
മുസല്ലന്‍,
a place of prayer
ഒരു നമസ്കാര സ്ഥലം
وَعَهِدْنَآ
വഉഹിദ്‌നാ
And We made a covenant
നാം കല്‍പന നല്‍കുകയും ചെയ്തു
إِلَىٰ
ഇലാ
with
നോട്
إِبْرَاهِيمَ
ഇബ്‌റാഹീമ
Ibrahim
ഇബ്രാഹീമി(നോട്)
وَإِسْمَاعِيلَ
വഇസ്‌മാഈല
and Ismail
ഇസ്മായീലിനോടും
أَن
അന്‍
[that
അത്
طَهِّرَا
തഹ്ഹിറാ
You both purify
നിങ്ങള്‍ രണ്ടു പേരും ശുദ്ധമാക്കുക
بَيْتِىَ
ബൈതിയ
My House
എന്‍റെ ഭവനത്തെ
لِلطَّائِفِينَ
ലിത്താഇഫീന
for those who circumambulate
പ്രദക്ഷിണം നടത്തുന്നവര്‍ക്ക്
وَٱلْعَاكِفِينَ
വഅല്‍-ഉലകിഫീന
and those who seclude themselves for devotion and prayer
ഭജനമിരിക്കുന്നവര്‍ക്കും
وَٱلرُّكَّعِ
വഅര്‍-റുക്കഅി
and those who bow down
കുമ്പിടുന്നവര്‍ക്കും
ٱلسُّجُودِ
അസ്സുജൂദ്
and those who prostrate
സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും
وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةً لِّلنَّاسِ وَأَمْناً وَٱتَّخِذُواْ مِن مَّقَامِ إِبْرَاهِيمَ مُصَلًّى وَعَهِدْنَآ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِىَ لِلطَّائِفِينَ وَٱلْعَاكِفِينَ وَٱلرُّكَّعِ ٱلسُّجُودِ
വഇധ് ജഅല്‍നാ അല്‍-ബൈത മഥാബതന്‍ ലിന്‍-നാസി വഅംനന്‍ വഇത്തഖിധൂ മിന്‍ മഖാമി ഇബ്‌റാഹീമ മുസല്ലന്‍, വഉഹിദ്‌നാ ഇലാ ഇബ്‌റാഹീമ വഇസ്‌മാഈല അന്‍ തഹ്ഹിറാ ബൈതിയ ലിത്താഇഫീന വഅല്‍-ഉലകിഫീന വഅര്‍-റുക്കഅി അസ്സുജൂദ്
And when We made the House a place of resort for mankind and a place of safety. And take you the place of Ibrahim as a place of prayer, and We commanded Ibrahim and Isma'il that they should purify My House for those who are circumambulating it, or staying, or bowing or prostrating themselves.
ഓര്‍ക്കുക: ആ ഭവനത്തെ നാം ജനങ്ങളുടെ മഹാസംഗമ സ്ഥാനമാക്കി, നിര്‍ഭയമായ സങ്കേതവും. ഇബ്റാഹീം നിന്ന് പ്രാര്‍ഥിച്ച ഇടം നിങ്ങള്‍ നമസ്കാര സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി എന്‍റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു.
126 ١٢٦
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قَالَ
ഖാല
said
പറഞ്ഞ
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
ٱجْعَلْ
ഇജ്അല്‍
make
നീ ആക്കേണമേ
هَـٰذَا
ഹാധാ
this
ഇതിനെ
بَلَداً
ബലദന്‍
a city
ഒരു നാട്
آمِناً
ആമിനന്‍
secure
നിര്‍ഭയമായ
وَٱرْزُقْ
വഉര്‍സുഖ്
and provide
ആഹാരം നല്‍കേണമേ
أَهْلَهُ
അഹ്‌ലഹു
its people
ഇവിടെയുള്ള ആളുകള്‍ക്ക്
مِنَ
മിന
with
ഇല്‍ നിന്ന്
ٱلثَّمَرَاتِ
അത്‌ഥമറാതി
fruits
കായ്കനികള്‍
مَنْ
മന്‍
(to) whoever
ആരോ അവര്‍ക്ക്
آمَنَ
ആമന
believed
വിശ്വസിച്ചവര്‍ക്ക്
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിലും
وَٱلْيَوْمِ
വഅല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്‍-ആഖിറി,
the Last
അവസാന
قَالَ
ഖാല
He said
പറഞ്ഞ
وَمَن
വമന്‍
And whoever
ആര്‍
كَفَرَ
കഫറ
disbelieved
നിഷേധിച്ചു
فَأُمَتِّعُهُ
ഫഉമത്തിഉഹു
I will grant him enjoyment
അവന്ന് ഞാന്‍ വിഭവം നല്കും
قَلِيلاً
ഖലീലന്‍
a little
കുറച്ച്
ثُمَّ
ഥുമ്മ
then
പിന്നെ
أَضْطَرُّهُ
അദ്വ്‌തറ്റുഹു
I will force him
അവനെ ഞാന്‍ നിര്‍ബന്ധിക്കും
إِلَىٰ
ഇലാ
to
ക്ക്
عَذَابِ
ഉധാബി
(the) punishment
ശിക്ഷ
ٱلنَّارِ
അന്‍-നാറി,
(of) the Fire
നരകത്തിന്‍റെ
وَبِئْسَ
വബിസ
and evil
എത്ര ചീത്ത
ٱلْمَصِيرُ
അല്‍-മസീര്‍
(is) the destination
ആ താവളം
وَإِذْ قَالَ إِبْرَاهِيمُ رَبِّ ٱجْعَلْ هَـٰذَا بَلَداً آمِناً وَٱرْزُقْ أَهْلَهُ مِنَ ٱلثَّمَرَاتِ مَنْ آمَنَ مِنْهُمْ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ قَالَ وَمَن كَفَرَ فَأُمَتِّعُهُ قَلِيلاً ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ ٱلنَّارِ وَبِئْسَ ٱلْمَصِيرُ
വഇധ് ഖാല ഇബ്‌റാഹീമു റബ്ബി ഇജ്അല്‍ ഹാധാ ബലദന്‍ ആമിനന്‍ വഉര്‍സുഖ് അഹ്‌ലഹു മിന അത്‌ഥമറാതി മന്‍ ആമന മിന്‍ഹും ബില്ലാഹി വഅല്‍-യൗമി അല്‍-ആഖിറി, ഖാല വമന്‍ കഫറ ഫഉമത്തിഉഹു ഖലീലന്‍ ഥുമ്മ അദ്വ്‌തറ്റുഹു ഇലാ ഉധാബി അന്‍-നാറി, വബിസ അല്‍-മസീര്‍
And when Ibrahim said, My Lord, make this city a place of security and provide its people with fruits, such of them as believe in Allah and the Last Day. He answered: As for him who disbelieves, I shall leave him in contentment for a while, then I shall compel him to the torment of the Fire, and worst indeed is that destination.
ഇബ്റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: എന്‍റെ നാഥാ. ഇതിനെ നീ ഭീതിയേതുമില്ലാത്ത നാടാക്കേണമേ. ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അല്ലാഹു അറിയിച്ചു: അവിശ്വസിച്ചവനും നാമതുനല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ഞാനവനു നല്‍കും. പിന്നീട് നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ.
127 ١٢٧
وَإِذْ
വഇധ്
And when
സന്ദര്‍ഭം
يَرْفَعُ
യര്‍ഫഉ
will raise
കെട്ടിപ്പൊക്കുന്ന
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim (was) raising
ഇബ്റാഹീം
ٱلْقَوَاعِدَ
അല്‍-ഖവാഉദ
the foundations
അസ്ഥിവാരം / അടിത്തറ
مِنَ
മിന
from
അത് / ഇല്‍ നിന്ന്
ٱلْبَيْتِ
അല്‍-ബൈതി
of the House
ഭവനത്തിന്‍റെ
وَإِسْمَاعِيلُ
വഇസ്‌മാഈല
and Ismail
ഇസ്മായീലും
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
تَقَبَّلْ
തഖബ്ബല്‍
Accept
നീ സ്വീകരിക്കേണമേ
مِنَّآ
മിന്നാ,
from us
ഞങ്ങളില്‍ നിന്ന്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
أَنتَ
അന്‍ത
You are
നീ തന്നെ
ٱلسَّمِيعُ
അസ്സമീഉ
the All-Hearing
എല്ലാം കേള്‍ക്കു ന്നവന്‍
ٱلْعَلِيمُ
അല്‍-ഉലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَإِذْ يَرْفَعُ إِبْرَاهِيمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّآ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
വഇധ് യര്‍ഫഉ ഇബ്‌റാഹീമു അല്‍-ഖവാഉദ മിന അല്‍-ബൈതി വഇസ്‌മാഈല റബ്ബനാ തഖബ്ബല്‍ മിന്നാ, ഇന്നക അന്‍ത അസ്സമീഉ അല്‍-ഉലീം
And when Ibrahim and Ismaeil were raising the foundations of the House, Our Lord, Accept from us. Verily, You are the All-Hearer, the All-Knower.
ഓര്‍ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്‍റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ, നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
128 ١٢٨
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَٱجْعَلْنَا
വഇജ്അല്‍നാ
and Make us
ഞങ്ങളെ ആക്കേണമേ
مُسْلِمَيْنِ
മുസ്‌ലിമൈനി
both submissive
കീഴൊതിങ്ങിയവന്‍
لَكَ
ലക
to You
നിനക്ക്
وَمِن
വമിന്‍
And from
ഇല്‍ നിന്നും
ذُرِّيَّتِنَآ
ധുറ്റിയ്യതിനാ
our offspring
ഞങ്ങളുടെ സന്തതികള്‍
أُمَّةً
ഉമ്മതന്‍
a community
ഒരു സമുദായത്തെ
مُّسْلِمَةً
മുസ്‌ലിമതന്‍
submissive
കീഴൊതിങ്ങിയ
لَّكَ
ലക
to You
നിനക്ക്
وَأَرِنَا
വഅറിനാ
And show us
ഞങ്ങള്‍ക്ക് കാണിച്ച് തരേണമേ
مَنَاسِكَنَا
മനാസികനാ
our ways of worship
ഞങ്ങളുടെ ആരാധനാകര്‍മ്മങ്ങളെ
وَتُبْ
വതുബ്
and turn
ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണം
عَلَيْنَآ
ഉലൈനാ,
to us
ഞങ്ങള്‍ക്ക്
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
أَنتَ
അന്‍ത
You are
നീ തന്നെ
ٱلتَّوَّابُ
അത്തവ്വാബു
the Oft-returning
ഏറെ മടക്കമുള്ളവന്‍
ٱلرَّحِيمُ
അര്‍-റഹീം
the Most Merciful
കരുണാനിധിയും
رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ
റബ്ബനാ വഇജ്അല്‍നാ മുസ്‌ലിമൈനി ലക വമിന്‍ ധുറ്റിയ്യതിനാ ഉമ്മതന്‍ മുസ്‌ലിമതന്‍ ലക വഅറിനാ മനാസികനാ വതുബ് ഉലൈനാ, ഇന്നക അന്‍ത അത്തവ്വാബു അര്‍-റഹീം
Our Lord, And make us submissive unto You and of our offspring a nation submissive unto You, and show us our all the ceremonies of pilgrimage, and accept our repentance. Truly, You are the One Who accepts repentance, the Most Merciful.
ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിനക്കു കീഴ്പെടുന്നവരാക്കേണമേ, ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്കു കീഴ്പെടുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ. ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ. ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ. സംശയമില്ല, നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനും തന്നെ.
129 ١٢٩
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَٱبْعَثْ
വഇബ്അഥ്
And raise up
നീ നിയോഗിക്കുകയും ചെയ്യേണമേ
فِيهِمْ
ഫീഹിം
in them
അവരില്‍
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനെ / പ്രവാചകനെ
مِّنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നുള്ള
يَتْلُواْ
യത്‌ലൂ
(who) will recite
(അദ്ദേഹം) ഓതികേള്‍പ്പിക്കുന്ന
عَلَيْهِمْ
ഉലൈഹിം
to them
അവരുടെമേല്‍
آيَاتِكَ
ആയാതിക
Your Verses
നിന്‍റെ വചനങ്ങളെ
وَيُعَلِّمُهُمُ
വയുഅല്ലിമുഹുമു
and will teach them
അവരെ പഠിപ്പിക്കുന്ന
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദം
وَٱلْحِكْمَةَ
വഅല്‍-ഹിക്‌മത
and the wisdom
വിജ്ഞാനവും
وَيُزَكِّيهِمْ
വയുസക്കീഹിം,
and purify them
അവരെ സംസ്കരിക്കുന്ന ചെയ്യും
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
أَنتَ
അന്‍ത
You (are)
നീ തന്നെ
ٱلعَزِيزُ
അല്‍-ഉസീസു
the All-Mighty
പ്രതാപശാലി
ٱلحَكِيمُ
അല്‍-ഹകീം
the All-Wise
അഗാതജ്ഞ്ജന്‍ / യുക്തിജ്ഞജനും
رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ يَتْلُواْ عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ ٱلْكِتَابَ وَٱلْحِكْمَةَ وَيُزَكِّيهِمْ إِنَّكَ أَنتَ ٱلعَزِيزُ ٱلحَكِيمُ
റബ്ബനാ വഇബ്അഥ് ഫീഹിം റസൂലന്‍ മിന്‍ഹും യത്‌ലൂ ഉലൈഹിം ആയാതിക വയുഅല്ലിമുഹുമു അല്‍-കിതാബ വഅല്‍-ഹിക്‌മത വയുസക്കീഹിം, ഇന്നക അന്‍ത അല്‍-ഉസീസു അല്‍-ഹകീം
Our Lord, Send amongst them a Messenger of their own, who shall recite unto them Your Verses and instruct them in the Book and full knowledge of the Islamic laws and jurisprudence or wisdom or Prophethood, etc., and sanctify them. Verily! You are the All-Mighty, the All-Wise
ഞങ്ങളുടെ നാഥാ, നീ അവര്‍ക്ക് അവരില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിക്കേണമേ, അവര്‍ക്കു നിന്‍റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ.