Display Settings

Font Size 22px

اﻟﺒﻘﺮﺓ

Al-Baqarah

പശു

Surah 2 286 verses Madani
270 ٢٧٠
وَمَآ
വമാ
And whatever
എന്തും
أَنفَقْتُمْ
അന്‍ഫഖ്‌തും
you spend
നിങ്ങള്‍ എന്ത് ചിലവഴിച്ച
مِّن
മിന്‍
(out) of
ഇല്‍ നിന്ന്
نَّفَقَةٍ
നഫഖതിന്‍
(your) expenditures
ചിലവ് (ദാനവും)
أَوْ
അവ്‌
or
അല്ലെങ്കില്‍
نَذَرْتُمْ
നധര്‍തും
you vow
നിങ്ങള്‍ നേര്‍ന്ന
مِّن
മിന്‍
of
ഇല്‍ നിന്ന്
نَّذْرٍ
നധ്‌റിന്‍
vow(s)
നേര്‍ച്ച (യും)
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَعْلَمُهُ
യഅലമുഹു,
knows it
അതറിയുന്നു
وَمَا
വമാ
and not
ഇല്ല
لِلظَّالِمِينَ
ലിദ്വാലിമീന
for the wrongdoers
അക്രമികള്‍ക്ക്
مِنْ
മിന്‍
Any
ഒരു
أَنْصَارٍ
അന്‍സാറ്‌
helpers
സഹായിയും
وَمَآ أَنفَقْتُمْ مِّن نَّفَقَةٍ أَوْ نَذَرْتُمْ مِّن نَّذْرٍ فَإِنَّ ٱللَّهَ يَعْلَمُهُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
വമാ അന്‍ഫഖ്‌തും മിന്‍ നഫഖതിന്‍ അവ്‌ നധര്‍തും മിന്‍ നധ്‌റിന്‍ ഫഇന്ന അല്ലാഹ യഅലമുഹു, വമാ ലിദ്വാലിമീന മിന്‍ അന്‍സാറ്‌
And whatever you spend for spendings or whatever vow you make, be sure Allah knows it all. And for the Zalimun there are no helpers.
നിങ്ങള്‍ എത്രയൊക്കെ ചെലവഴിച്ചാലും എന്തൊക്കെ നേര്‍ച്ചയാക്കിയാലും അതെല്ലാം ഉറപ്പായും അല്ലാഹു അറിയുന്നു. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.
271 ٢٧١
إِن
ഇന്‍
If
എങ്കില്‍
تُبْدُواْ
തുബ്‌ദൂ
you disclose
നിങ്ങള്‍ വെളിവാക്കി (പരസ്യമാക്കി)
ٱلصَّدَقَاتِ
അസ്സദഖാതി
the charities
ദാനധര്‍മ്മങ്ങള്‍
فَنِعِمَّا
ഫനിഉമ്മാ
then good
അപ്പോള്‍ എത്രയോ നല്ലത് (തന്നെ)
هِىَ
ഹിയ,
it is
അത്
وَإِن
വഇന്‍
But if
എങ്കില്‍
تُخْفُوهَا
തുഖ്‌ഫൂഹാ
you keep it secret
നിങ്ങള്‍ മറച്ചുവെക്കുകയും
وَتُؤْتُوهَا
വതുഅതൂഹാ
and give it
അത് നിങ്ങള്‍ നല്കുകയും
ٱلْفُقَرَآءَ
അല്‍-ഫുഖറാഅ
(to) the poor
ദരിദ്രര്‍ക്ക് / പാവങ്ങള്‍ക്ക്
فَهُوَ
ഫഹുവ
then it
ഇനി ആരെങ്കിലും
خَيْرٌ
ഖൈറുന്‍
(is) better
നല്ലത്
لَّكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَيُكَفِّرُ
വയുകഫ്ഫിറു
And He will remove
അവന്‍ മായ്ച്ചുകളയും
عَنكُم
ഉന്‍കും
from you
നിങ്ങള്‍ക്ക്
مِّن
മിന്‍
of
ഇല്‍ നിന്ന്
سَيِّئَاتِكُمْ
സയ്യിആതികും,
your evil deeds
നിങ്ങളുടെ തിന്മകള്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
with what
യാതൊന്നില്‍
تَعْمَلُونَ
തഅമലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ (കുറിച്ച്)
خَبِيرٌ
ഖബീറ്‌
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍ (ആകുന്നു)
إِن تُبْدُواْ ٱلصَّدَقَاتِ فَنِعِمَّا هِىَ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌ لَّكُمْ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
ഇന്‍ തുബ്‌ദൂ അസ്സദഖാതി ഫനിഉമ്മാ ഹിയ, വഇന്‍ തുഖ്‌ഫൂഹാ വതുഅതൂഹാ അല്‍-ഫുഖറാഅ ഫഹുവഖൈറുന്‍ ലകും, വയുകഫ്ഫിറു ഉന്‍കും മിന്‍ സയ്യിആതികും, വഅല്ലാഹു ബിമാ തഅമലൂന ഖബീറ്‌
If you disclose your Sadaqat, it is well, but if you conceal it, and give it to the poor, that is better for you. will forgive you some of your sins. And Allah is Well-Acquainted with what you do.
നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അത് നിങ്ങളുടെ പലപിഴവുകളെയും മായ്ച്ചുകളയും. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
272 ٢٧٢
لَّيْسَ
ലൈസ
Not
അല്ല
عَلَيْكَ
ഉലൈക
on you
നിനക്ക്
هُدَاهُمْ
ഹുദാഹും
(is) their guidance
അവരെ നേര്‍മാര്‍ഗ്ഗ (വഴി) ത്തിലാക്കല്‍
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَهْدِى
യഹ്‌ദീ
Guides
അവന്‍ വഴികാണിക്കുന്നു
مَن
മന്‍
whom
ഒരുത്തരെ
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَمَا
വമാ
And whatever
ഇല്ല
تُنْفِقُواْ
തുന്‍ഫിഖൂ
you spend
നിങ്ങള്‍ ചിലവഴിക്കുന്നത്
مِنْ
മിന്‍
of
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ
فَلأَنْفُسِكُمْ
ഫലിഅന്‍ഫുസികും,
then it is for yourself
അത് നിങ്ങള്‍ക്ക് തന്നെയുള്ളതാണ്
وَمَا
വമാ
and not
ഇല്ല
تُنْفِقُونَ
തുന്‍ഫിഖൂന
you spend
നിങ്ങള്‍ ചെലവഴിക്കുന്നു
إِلاَّ
ഇല്ലാ
except
ഒഴികെ
ٱبْتِغَآءَ
ഇബ്‌തിഗാഅ
seeking Countenance
ആഗ്രഹിച്ച് / കാംഷിച്ച്) കൊണ്ട്
وَجْهِ
വജ്‌ഹി
(the) face
മുഖത്തെ (പ്രീതി)
ٱللَّهِ
അല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
And whatever
അതും
تُنْفِقُواْ
തുന്‍ഫിഖൂ
You spend
നിങ്ങള്‍ ചിലവഴിക്കുന്നത്
مِنْ
മിന്‍
of
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ
يُوَفَّ
യുവഫ്ഫ
will be repaid in full
പൂര്‍ണ്ണമായി നല്‍കപ്പെടും (അതിന്‍റെ പ്രതിഫലം)
إِلَيْكُمْ
ഇലൈകും
to you
നിങ്ങള്‍ക്ക്
وَأَنْتُمْ
വഅന്‍തും
and you
നിങ്ങള്‍ (ഓട്)
لاَ
ലാ
(will) not
ഇല്ല
تُظْلَمُونَ
തുദ്വ്‌ലമൂന്‍
be wronged
അനീതികാണിക്കപ്പെടുക
لَّيْسَ عَلَيْكَ هُدَاهُمْ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ وَمَا تُنْفِقُواْ مِنْ خَيْرٍ فَلأَنْفُسِكُمْ وَمَا تُنْفِقُونَ إِلاَّ ٱبْتِغَآءَ وَجْهِ ٱللَّهِ وَمَا تُنْفِقُواْ مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ
ലൈസ ഉലൈക ഹുദാഹും വലാകിന്ന അല്ലാഹ യഹ്‌ദീ മന്‍ യശാഉ, വമാ തുന്‍ഫിഖൂ മിന്‍ ഖൈറിന്‍ ഫലിഅന്‍ഫുസികും, വമാ തുന്‍ഫിഖൂന ഇല്ലാ ഇബ്‌തിഗാഅ വജ്‌ഹി അല്ലാഹി, വമാ തുന്‍ഫിഖൂ മിന്‍ ഖൈറിന്‍ യുവഫ്ഫ ഇലൈകും വഅന്‍തും ലാ തുദ്വ്‌ലമൂന്‍
Not upon you is their guidance, but Allah guides whom He wills. And whatever you spend in good, it is for yourselves, when you spend not except seeking Allah's Countenance. And whatever you spend in good, it will be repaid to you in full, and you shall not be wronged.
ജനങ്ങളെ നേര്‍വഴിയിലാക്കേണ്ട ബാധ്യത നിനക്കില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെയാണ് നേര്‍വഴിയിലാക്കുന്നത്. നിങ്ങള്‍ നല്ലതെന്തെങ്കിലും ചെലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്‍മക്കുവേണ്ടിത്തന്നെയാണ്. ദൈവപ്രീതി പ്രതീക്ഷിച്ച് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെലവഴിച്ചാലും അതിന്‍റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. നിങ്ങളോടൊട്ടും അനീതികാണിക്കുകയില്ല.
273 ٢٧٣
لِلْفُقَرَآءِ
ലില്‍-ഫുഖറാഇ
For the poor
ദരിദ്രര്‍ക്ക്
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
أُحصِرُواْ
ഉഹ്‌സിറൂ
are wrapped up
അവര്‍ തടയപ്പെട്ട (ബന്ധിതരായ)
فِى
ഫീ
in
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
(of) Allah
ദൈവത്തിന്‍റെ
لاَ
ലാ
not
ഇല്ല
يَسْتَطِيعُونَ
യസ്‌തതീഉന
they are able
അവര്‍ക്ക് കഴിയുക
ضَرْباً
ദ്വര്‍ബന്‍
(to) move about
സഞ്ചരിക്കല്‍
فِى
ഫീ
in
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദ്വി
the earth
ഭൂമി
يَحْسَبُهُمُ
യഹ്‌സബുഹുമു
Think (about) them
അവരെ കണക്കാക്കും
ٱلْجَاهِلُ
അല്‍-ജാഹിലു
the ignorant one
അറിഞ്ഞുകൂടാത്തവര്‍
أَغْنِيَآءَ
അഘ്‌നിയാഅ
self sufficient
ധനികര്‍ (എന്ന്)
مِنَ
മിന
of
ഇല്‍ നിന്ന്
ٱلتَّعَفُّفِ
അത്തഉഫ്ഫുഫി
(their) restraint
(അവരുടെ) ആത്മാഭിമാനം പാലിക്കല്‍ (മാന്യത) കാരണം
تَعْرِفُهُم
തഅറിഫുഹും
you recognize them
നിനക്കവരെ മനസ്സിലാക്കാം
بِسِيمَاهُمْ
ബിസീമാഹും
by their mark
അവരുടെ ലക്ഷണം കൊണ്ട്
لاَ
ലാ
not
ഇല്ല
يَسْأَلُونَ
യസ്‌അലൂന
They (do) not ask
അവര്‍ ചോദിക്കുക
ٱلنَّاسَ
അന്നാസ
the people
മനുഷ്യര്‍ / ജനങ്ങള്‍ (ഓട്)
إِلْحَافاً
ഇല്‍ഹാഫന്‍,
with importuntiy
ബുദ്ധിമുട്ടിക്കല്‍ ഭയപെട്ട് കൊണ്ട്
وَمَا
വമാ
And whatever
എന്തും
تُنفِقُواْ
തുന്‍ഫിഖൂ
you spend
നിങ്ങള്‍ ചിലവഴിക്കുന്നത്
مِنْ
മിന്‍
of
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
ദൈവം
بِهِ
ബിഹി
of it
അതിനെ പറ്റി
عَلِيمٌ
ഉലീം
(is) All-Knower
എല്ലാം നന്നായറിയുന്നവന്‍ (ആണ്)
لِلْفُقَرَآءِ ٱلَّذِينَ أُحصِرُواْ فِى سَبِيلِ ٱللَّهِ لاَ يَسْتَطِيعُونَ ضَرْباً فِى ٱلأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَاهُمْ لاَ يَسْأَلُونَ ٱلنَّاسَ إِلْحَافاً وَمَا تُنفِقُواْ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِ عَلِيمٌ
ലില്‍-ഫുഖറാഇ അല്ലധീന ഉഹ്‌സിറൂ ഫീ സബീലി അല്ലാഹി ലാ യസ്‌തതീഉന ദ്വര്‍ബന്‍ ഫീ അല്‍-അര്‍ദ്വി യഹ്‌സബുഹുമു അല്‍-ജാഹിലു അഘ്‌നിയാഅ മിന അത്തഉഫ്ഫുഫി തഅറിഫുഹും ബിസീമാഹും ലാ യസ്‌അലൂന അന്നാസ ഇല്‍ഹാഫന്‍, വമാ തുന്‍ഫിഖൂ മിന്‍ ഖൈറിന്‍ ഫഇന്ന അല്ലാഹ ബിഹി ഉലീം
for Fuqara (the poor), who in Allah's Cause are restricted, and cannot move about in the land. The one who knows them not, thinks that they are rich because of their modesty. You may know them by their mark, they do not beg of people at all. And whatever you spend in good, surely Allah knows it well.
ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ അവസരമില്ലാത്തവിധം അല്ലാഹുവിന്‍റെ മാര്‍ഗത്തിലെ തീവ്രയത്നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ആളുകളെ ചോദിച്ച് ശല്യം ചെയ്യുകയില്ല. നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാണ്.
274 ٢٧٤
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُنْفِقُونَ
യുന്‍ഫിഖൂന
spend
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
അംവാലഹും
their wealth
അവരുടെ ധനം
بِٱللَّيْلِ
ബില്‍-ലൈലി
by night
രാത്രിയില്‍
وَٱلنَّهَارِ
വഅന്നഹാറി
and day
പകലും
سِرّاً
സിറ്റന്‍
secretly
രഹസ്യമായിട്ട്
وَعَلاَنِيَةً
വഉലാനിയതന്‍
and openly
പരസ്യമായും
فَلَهُمْ
ഫലഹും
then for them
എന്നാല്‍ അവര്‍ക്കുണ്ട്
أَجْرُهُمْ
അജ്‌റുഹും
(is) their reward
അവരുടെ പ്രതിഫലം
عِندَ
ഉന്‍ദ
with
അടുക്കല്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
وَلاَ
വലാ
and no
അപ്പോള്‍ ഇല്ല
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْهِمْ
ഉലൈഹിം
on them
അവരുടെമേല്‍ (കാര്യത്തില്‍)
وَلاَ
വലാ
and not
അപ്പോള്‍ അല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve
ദുഖിക്കുന്നവര്‍
ٱلَّذِينَ يُنْفِقُونَ أَمْوَالَهُمْ بِٱللَّيْلِ وَٱلنَّهَارِ سِرّاً وَعَلاَنِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
അല്ലധീന യുന്‍ഫിഖൂന അംവാലഹും ബില്‍-ലൈലി വഅന്നഹാറി സിറ്റന്‍ വഉലാനിയതന്‍ ഫലഹും അജ്‌റുഹും ഉന്‍ദ റബ്ബിഹിം വലാ ഖൗഫുന്‍ ഉലൈഹിം വലാ ഹും യഹ്‌സനൂന്‍
Those who spend their wealth by night and day, in secret and in public, they shall have their reward with their Lord. On them shall be no fear, nor shall they grieve
രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്‍റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
275 ٢٧٥
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَأْكُلُونَ
യഅകുലൂന
consume
അവര്‍ തിന്നുന്നു
ٱلرِّبَا
അര്‍-റിബാ
the usury
പലിശ
لاَ
ലാ
not
ഇല്ല
يَقُومُونَ
യഖൂമൂന
they can stand
അവര്‍ എഴുന്നല്ക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
كَمَا
കമാ
like
പോലെ
يَقُومُ
യഖൂമു
stands
എഴുനേല്‍ക്കുന്നത്
ٱلَّذِى
അല്ലധീ
the one who
യാതോരുവന്‍
يَتَخَبَّطُهُ
യതഖബ്ബതുഹു
confounds him
അവനെ ബാധിച്ചു
ٱلشَّيْطَانُ
അശ്ശൈത്വാനു
the Shaitaan
പിശാച്ച്
مِنَ
മിന
with
ഇല്‍ നിന്ന്
ٱلْمَسِّ
അല്‍-മസ്സി,
(his) touch
(അവന്‍റെ) സ്പര്‍ശനം
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ കാരണം (ആകുന്നു)
قَالُوۤاْ
ഖാലൂ
say
പറയുന്നത്
إِنَّمَا
ഇന്മാ
Only
നിശ്ചയമായും
ٱلْبَيْعُ
അല്‍-ബൈഉ
the trade
കച്ചവടം
مِثْلُ
മിഥ്‌ലു
(is) like
പോലെ (ആകുന്നു)
ٱلرِّبَا
അര്‍-റിബാ,
the usury
പലിശ
وَأَحَلَّ
വഅഹല്ല
make lawful
അനുവദനീയമാക്കിയിരിക്കുന്നു
ٱللَّهُ
അല്ലാഹു
While Allah has permitted
അല്ലാഹു
ٱلْبَيْعَ
അല്‍-ബൈഉ
the trade
കച്ചവടത്തെ
وَحَرَّمَ
വഹര്‍റമ
but (has) forbidden
നിഷിദ്ധമാക്കുകയും
ٱلرِّبَا
അര്‍-റിബാ,
the usury
പലിശയെ
فَمَن
ഫമന്‍
Then whoever
അപ്പോള്‍ ആര്‍
جَآءَهُ
ജാഅഹു
comes to him
അവന്ന് വന്നെത്തി
مَوْعِظَةٌ
മൗഇദ്വതുന്‍
(the) admonition
ഉപദേശം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹി
His Lord
അവന്‍റെ രക്ഷിതാവ്
فَٱنْتَهَىٰ
ഫന്‍തഹാ
and he refrained
എന്നിട്ടവന്‍ വിരമിച്ചു
فَلَهُ
ഫലഹു
then for him
അപ്പോള്‍ അവനുണ്ട്
مَا
മാ
what
യാതൊന്ന്
سَلَفَ
സലഫ
(has) passed
അത് കഴിഞ്ഞുപോയ
وَأَمْرُهُ
വഅംറുഹു
and his case
അവന്‍റെ കാര്യം
إِلَى
ഇലാ
(is) with
ലേക്ക് (ആണ്)
ٱللَّهِ
അല്ലാഹി,
Allah
അല്ലാഹുവിന്‍റെ
وَمَنْ
വമന്‍
and whoever
ആര്‍
عَادَ
ഉആദ
repeated
മടങ്ങിയോ
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
(are the) companions
ആള്‍ക്കാര്‍ (ആണ്)
ٱلنَّارِ
അന്‍-നാറി,
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
in it
അതില്‍
خَالِدُونَ
ഖാലിദൂന്‍
will abide forever
നിത്യവാസികള്‍ (ആണ്)
ٱلَّذِينَ يَأْكُلُونَ ٱلرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَانُ مِنَ ٱلْمَسِّ ذٰلِكَ بِأَنَّهُمْ قَالُوۤاْ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَا وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَا فَمَن جَآءَهُ مَوْعِظَةٌ مِّنْ رَّبِّهِ فَٱنْتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى ٱللَّهِ وَمَنْ عَادَ فَأُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
അല്ലധീന യഅകുലൂന അര്‍-റിബാ ലാ യഖൂമൂന ഇല്ലാ കമാ യഖൂമു അല്ലധീ യതഖബ്ബതുഹു അശ്ശൈത്വാനു മിന അല്‍-മസ്സി, ധാലിക ബിഅന്നഹും ഖാലൂ ഇന്മാ അല്‍-ബൈഉ മിഥ്‌ലു അര്‍-റിബാ, വഅഹല്ല അല്ലാഹു അല്‍-ബൈഉ വഹര്‍റമ അര്‍-റിബാ, ഫമന്‍ ജാഅഹു മൗഇദ്വതുന്‍ മിന്‍ റബ്ബിഹി ഫന്‍തഹാ ഫലഹു മാ സലഫ വഅംറുഹു ഇലാ അല്ലാഹി, വമന്‍ ഉആദ ഫഉലാഇക അസ്‌ഹാബു അന്‍-നാറി, ഹും ഫീഹാ ഖാലിദൂന്‍
Those who eat Riba (usury) will not stand except like the standing of a person beaten by Shaitan leading him to insanity. That is because they say: Trading is only like usury, whereas Allah has permitted trading and forbidden usury. So whosoever receives an admonition from his Lord and stops eating usury shall not be punished for the past; his case is for Allah; but whoever returns, such are the dwellers of the Fire - they will abide therein.
പലിശ തിന്നുന്നവര്‍ക്ക്, പിശാചു ബാധയേറ്റ് കാലുറപ്പിക്കാനാവാതെവേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. കച്ചവടം പലിശപോലെത്തന്നെ എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്‍റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്‍റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
276 ٢٧٦
يَمْحَقُ
യമ്‌ഹഖു
eliminates
നശിപ്പിക്കുന്നു
ٱللَّهُ
അല്ലാഹു
Allah destroys
അല്ലാഹു
ٱلْرِّبَا
അര്‍-റിബാ
the usury
പലിശയെ
وَيُرْبِى
വയുര്‍ബീ
and (gives) increase
വളര്‍ത്തുന്നു
ٱلصَّدَقَاتِ
അസ്സദഖാതി,
(for) the charities
ദാനധര്‍മ്മങ്ങളെ
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
(does) not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
كُلَّ
കുല്ല
every
ഒരു
كَفَّارٍ
കഫ്ഫാറിന്‍
ungrateful
നന്ദികെട്ടവനെയും
أَثِيمٍ
അഥീം
sinner
മഹാപാപിയായ
يَمْحَقُ ٱللَّهُ ٱلْرِّبَا وَيُرْبِى ٱلصَّدَقَاتِ وَٱللَّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ
യമ്‌ഹഖു അല്ലാഹു അര്‍-റിബാ വയുര്‍ബീ അസ്സദഖാതി, വഅല്ലാഹു ലാ യുഹിബ്ബു കുല്ല കഫ്ഫാറിന്‍ അഥീം
Allah will destroy usury and will give increase for Sadaqat. And Allah likes not the disbelievers, sinners.
അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
277 ٢٧٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ചു
وَعَمِلُواْ
വഉമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സാലിഹാതി
good deeds
സത്കര്‍മങ്ങള്‍
وَأَقَامُواْ
വഅഖാമൂ
and established
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
ٱلصَّلاَةَ
അസ്സലാത
the prayer
നമസ്ക്കാരത്തെ
وَآتَوُاْ
വആതവൂ
and gave
അവര്‍ കൊടുക്കുകയും ചെയ്തു
ٱلزَّكَاةَ
അഴ്ഝകാത
the zakah
സക്കാത്ത്
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
أَجْرُهُمْ
അജ്‌റുഹും
their reward
അവരുടെ പ്രതിഫലം
عِندَ
ഉന്‍ദ
(is) with
അടുക്കല്‍
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥന്‍റെ
وَلاَ
വലാ
and no
അപ്പോള്‍ ഇല്ല
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْهِمْ
ഉലൈഹിം
on them
അവരുടെമേല്‍
وَلاَ
വലാ
and not
അപ്പോള്‍ അല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‌സനൂന്‍
will grieve
ദുഖിക്കുന്നു
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ وَأَقَامُواْ ٱلصَّلاَةَ وَآتَوُاْ ٱلزَّكَاةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
ഇന്ന അല്ലധീന ആമനൂ വഉമിലൂ അസ്സാലിഹാതി വഅഖാമൂ അസ്സലാത വആതവൂ അഴ്ഝകാത ലഹും അജ്‌റുഹും ഉന്‍ദ റബ്ബിഹിം വലാ ഖൗഫുന്‍ ഉലൈഹിം വലാ ഹും യഹ്‌സനൂന്‍
Truly those who believe, and do deeds of righteousness, and perform As-Salat, and give Zakat, they will have their reward with their Lord. On them shall be no fear, nor shall they grieve.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്‍റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല.
278 ٢٧٨
يٰأَيُّهَا
യാ അയ്യുഹാ
O you
അല്ലയോ
ٱلَّذِينَ
അല്ലധീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱتَّقُواْ
ഇത്തഖൂ
Fear
സൂക്ഷിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
وَذَرُواْ
വധറൂ
and give up
നിങ്ങള്‍ ഒഴിവാകുകയും ചെയ്യുക
مَا
മാ
what
യാതൊന്നിനെ
بَقِىَ
ബഖിയ
remained
അവശേഷിച്ചത്
مِنَ
മിന
of
ഇല്‍ നിന്ന്
ٱلرِّبَا
അര്‍-റിബാ
the usury
പലിശ
إِن
ഇന്‍
if
എങ്കില്‍
كُنْتُمْ
കുന്‍തും
you are
നിങ്ങള്‍ ആകുന്നു
مُّؤْمِنِينَ
മുഅമിനീന്‍
believers
സത്യവിശ്വാസികള്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَذَرُواْ مَا بَقِىَ مِنَ ٱلرِّبَا إِن كُنْتُمْ مُّؤْمِنِينَ
യാ അയ്യുഹാ അല്ലധീന ആമനൂ ഇത്തഖൂ അല്ലാഹ വധറൂ മാ ബഖിയ മിന അര്‍-റിബാ ഇന്‍ കുന്‍തും മുഅമിനീന്‍
O you who believe, Be afraid of Allah and give up what remains from usury, if you are believers.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍.
279 ٢٧٩
فَإِن
ഫഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَفْعَلُواْ
തഫ്‌ഉലൂ
you do
നിങ്ങള്‍ ചെയ്യുക
فَأْذَنُواْ
ഫഅധനൂ
then be informed
അപ്പോള്‍ നിങ്ങളറിഞ്ഞു കൊള്ളുക
بِحَرْبٍ
ബിഹര്‍ബിന്‍
of a war
ഒരു യുദ്ധപ്രഖ്യാപനത്തെ പറ്റി
مِّنَ
മിന
from
നിന്ന്
ٱللَّهِ
അല്ലാഹി
Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി,
and His Messenger
അവന്‍റെ ദൂതനില്‍ നിന്നും
وَإِنْ
വഇന്‍
And if
എങ്കില്‍
تُبْتُمْ
തുബ്‌തും
you repent
നിങ്ങള്‍ പശ്ചാത്തപിക്കുന്നു
فَلَكُمْ
ഫലകും
then for you
അപ്പോള്‍ നിങ്ങള്‍ക്ക്
رُؤُوسُ
റുഊസു
yours
നിങ്ങളുടെ
أَمْوَالِكُمْ
അംവാലികും
(is) your capital
മൂലധനം
لاَ
ലാ
(do) not
അരുത്
تَظْلِمُونَ
തദ്വ്‌ലിമൂന
wrong
നിങ്ങള്‍ ആക്രമണം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُظْلَمُونَ
തുദ്വ്‌ലമൂന്‍
you will be wronged
നിങ്ങളോട് അക്രമം കാണിക്കുകയും
فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ ٱللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ
ഫഇന്‍ ലം തഫ്‌ഉലൂ ഫഅധനൂ ബിഹര്‍ബിന്‍ മിന അല്ലാഹി വറസൂലിഹി, വഇന്‍ തുബ്‌തും ഫലകും റുഊസു അംവാലികും ലാ തദ്വ്‌ലിമൂന വലാ തുദ്വ്‌ലമൂന്‍
And if you do not do it, then take a notice of war from Allah and His Messenger but if you repent, you shall have your capital sums. Deal not unjustly, and you shall not be dealt with unjustly.
നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്, അപ്പോള്‍ നിങ്ങള്‍ ആരോടും അക്രമം ചെയ്യുന്നില്ല. ആരും നിങ്ങളോടും അക്രമം ചെയ്യുന്നില്ല.